AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ‘അവനൊരു പോരാളി; ദേഷ്യം കാണിക്കുന്നതൊക്കെ അഭിനയമാണ്;’ മുഹമ്മദ് സിറാജിനെ പുകഴ്ത്തി ജോ റൂട്ട്

Joe Root About Mohammed Siraj: മുഹമ്മദ് സിറാജിനെ പുകഴ്ത്തി ജോ റൂട്ട്. സിറാജ് ഒരു പോരാളിയാണെന്ന് വാർത്താസമ്മേളനത്തിൽ റൂട്ട് പറഞ്ഞു.

India vs England: ‘അവനൊരു പോരാളി; ദേഷ്യം കാണിക്കുന്നതൊക്കെ അഭിനയമാണ്;’ മുഹമ്മദ് സിറാജിനെ പുകഴ്ത്തി ജോ റൂട്ട്
മുഹമ്മദ് സിറാജ്, ജോ റൂട്ട്Image Credit source: PTI
abdul-basith
Abdul Basith | Published: 04 Aug 2025 13:41 PM

ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ പുകഴ്ത്തി ഇംഗ്ലണ്ട് താരം ജോ റൂട്ട്. സിറാജ് ഒരു പോരാളിയാണെന്നും ദേഷ്യം കാണിക്കുന്നതൊക്കെ അഭിനയമാണെന്നും റൂട്ട് പറഞ്ഞു. അഞ്ചാം ടെസ്റ്റിൻ്റെ നാലാം ദിവസം കളി അവസാനിച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് സിറാജിനെ പുകഴ്ത്തി റൂട്ട് രംഗത്തുവന്നത്.

“അവനൊരു പോരാളിയാണ്. ശരിയായ പോരാളിയാണ് അവൻ. സ്വന്തം ടീമിൽ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ഒരാളാണ്. അത്തരം ഒരാളാണ് സിറാജ്. അവൻ ഇന്ത്യക്കായി എല്ലാം നൽകി. അത് അവൻ്റെ മിടുക്കാണ്. അവൻ ക്രിക്കറ്റിനെ സമീപിക്കുന്ന രീതി. ചില സമയങ്ങളിൽ അവനൊരു കള്ള ദേഷ്യമുണ്ട്. അതെനിക്ക് നന്നായി മനസ്സിലാക്കാനാവും. അവനൊരു വളരെ നല്ല മനുഷ്യനാണ്. അവൻ നന്നായി പരിശ്രമിക്കും. ഒരുപാട് കഴിവുള്ള താരമാണ്. വിക്കറ്റ് നേടുന്നതിനുള്ള കാരണം അവൻ്റെ കഴിവും ആത്മാർത്ഥതയുമാണ്. അവനെതിരെ കളിക്കാൻ എനിക്ക് ഇഷ്ടമാണ്. എപ്പോഴും മുഖത്തൊരു വലിയ ചിരിയുണ്ടാവും. ടീമിനായി എല്ലാം നൽകും. യുവതാരങ്ങൾക്ക് വലിയ പ്രചോദനമാണ്.”- റൂട്ട് പറഞ്ഞു.

Also Read: India vs England: ‘ടീമിന് വേണ്ടി എന്ത് ചെയ്യാനും തയ്യാർ’; ക്രിസ് വോക്സ് ബാറ്റിംഗിനിറങ്ങുമോ എന്ന ചോദ്യത്തോട് ജോ റൂട്ട്

അഞ്ചാം ടെസ്റ്റ് ത്രില്ലിങ് ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്. അവസാന ദിവസം35 റൺസാണ് ഇംഗ്ലണ്ടിൻ്റെ വിജയലക്ഷ്യം. ഇന്ത്യക്ക് വേണ്ടത് നാല് വിക്കറ്റ്. പരിക്കേറ്റ ക്രിസ് വോക്സ് ബാറ്റിംഗിനിറങ്ങില്ലെങ്കിൽ മൂന്ന് വിക്കറ്റ് നേടിയാൽ ഇന്ത്യ വിജയത്തിലെത്തും. 374 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 339 റൺസെന്ന നിലയിലാണ് ബാറ്റിംഗ് അവസാനിപ്പിച്ചത്.

ജോ റൂട്ടും ഹാരി ബ്രൂക്കും ചേർന്നാണ് ഇംഗ്ലണ്ടിനെ വിജയത്തിനരികെ എത്തിച്ചത്. ഇരുവരും സെഞ്ചുറി നേടി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്നൊരുക്കിയ കൂട്ടുകെട്ടും നിർണായകമായി. നിലവിൽ ജേമി സ്മിത്തും ജേമി സ്മിത്തും (2) ജേമി ഓവർട്ടണുമാണ് (0) ക്രീസിലുള്ളത്.