AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ‘അവരെ സ്ലെഡ്ജ് ചെയ്തതിന് കരയാനൊന്നും പോകുന്നില്ല’; ഇതൊക്കെ കളിയുടെ ഭാഗമാണെന്ന് ബെൻ സ്റ്റോക്സ്

Ben Stokes About Sledging Against India: ഇന്ത്യൻ താരങ്ങളെ സ്ലെഡ്ജ് ചെയ്തത് പാഷൻ്റെ ഭാഗമെന്ന് ബെൻ സ്റ്റോക്സ്. ഇന്ത്യക്കാർക്കും അങ്ങനെ തന്നെയാവുമെന്നും സ്റ്റോക്സ് പറഞ്ഞു.

abdul-basith
Abdul Basith | Updated On: 05 Aug 2025 08:18 AM
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആവേശകരമായി അവസാനിച്ചു. ഓവലിലെ അവസാന ടെസ്റ്റിൽ ആറ് റൺസിന് വിജയിച്ച ഇന്ത്യ പരമ്പര 2-2 എന്ന നിലയിൽ സമനില ആക്കുകയും ചെയ്തു. കേവലം ക്രിക്കറ്റ് കളിക്കപ്പുറം സ്ലെഡ്ജിംഗും വാക്കേറ്റവും നടന്ന പരമ്പരയായിരുന്നു ഇത്. (Image Credits- PTI)

1 / 5
ഇരു ടീമുകളും പലസമയത്തും പരസ്പരം കൊമ്പുകോർത്തു. സ്ലെഡ്ജിങ് ഒക്കെ കളിയുടെ ഭാഗമാണെന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പറഞ്ഞത്. "ഇന്ത്യ - ഇംഗ്ലണ്ട് എപ്പോഴും ഒരു നിർണായക പരമ്പരയാണ്. വല്ലാതെ വൈകാരികമാവാൻ സാധ്യതയുണ്ട്."- ബെൻ സ്റ്റോക്സ് പറഞ്ഞു.

2 / 5
"മൈതാനത്ത് പറഞ്ഞ കാര്യങ്ങൾ ആലോചിച്ച് ഞങ്ങൾ കരയാനൊന്നും പോകുന്നില്ല. ഇന്ത്യൻ താരങ്ങളും അത് ചെയ്യില്ല. അതൊക്കെ പാഷൻ്റെ ഭാഗമാണ്. ഓൾറൗണ്ടർ എന്ന നിലയിൽ എൻ്റെ റോൾ നിർവഹിക്കാൻ നന്നായി പണിയെടുത്തിട്ടുണ്ട്." വാർത്താസമ്മേളനത്തിൽ താരം തുടർന്നു.

3 / 5
"ജയിക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്. സാഹചര്യം വന്നാൽ, ബാറ്റിംഗിനിറങ്ങുമെന്ന കാര്യത്തിൽ വോക്സിന് ഒരു സംശയവും ഉണ്ടായിരുന്നില്ല. ഏത് തരത്തിൽ ബാറ്റ് ചെയ്യണമെന്ന് ഇന്നലെ വോക്സ് ചിന്തിച്ചിരുന്നു. കാലൊടിഞ്ഞും കൈവിരലൊടിഞ്ഞും ബാറ്റിംഗിന് ഇറങ്ങിയവർ നമുക്കുണ്ട്."

4 / 5
"രാജ്യത്തിന് വേണ്ടി കളിക്കുന്നത് ഈ താരങ്ങൾക്ക് എത്രത്തോളം പ്രാധാന്യമുള്ളതാണെന്നാണ് ഇത് കാണിക്കുന്നത്. താരങ്ങൾ കാണിച്ച ഈ ധൈര്യത്തിൽ എനിക്ക് വളരെ അഭിമാനമുണ്ട്. ശുഭ്മൻ ഗില്ലിനും അങ്ങനെ തന്നെയാവും."-  ബെൻ സ്റ്റോക്സ് കൂട്ടിച്ചേർത്തു.

5 / 5