നെഞ്ചിടിപ്പേറ്റിയ അഞ്ചോവറുകള്‍; തോറ്റിട്ടും തല ഉയര്‍ത്തി ജപ്പാന്‍; ഇന്ത്യ കഷ്ടിച്ച് രക്ഷപ്പെട്ടു

India vs Japan Match Result: സാനോ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഇന്ത്യ-ജപ്പാൻ ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 2 റൺസിന്റെ ആവേശകരമായ വിജയം. ഗ്രൗണ്ടിലെ ഈർപ്പം കാരണം മത്സരം ഇരുടീമുകൾക്കും 5 ഓവർ വീതമായി ചുരുക്കുകയായിരുന്നു. ശക്തരായ ഇന്ത്യൻ ബാറ്റിങ് നിരയെ കടുത്ത പ്രതിരോധത്തിലാക്കി ജപ്പാൻ കാണിച്ച പോരാട്ടവീര്യമാണ് മത്സരത്തെ സസ്പെൻസ് നിറഞ്ഞ ഒന്നാക്കി മാറ്റിയത്.

നെഞ്ചിടിപ്പേറ്റിയ അഞ്ചോവറുകള്‍; തോറ്റിട്ടും തല ഉയര്‍ത്തി ജപ്പാന്‍; ഇന്ത്യ കഷ്ടിച്ച് രക്ഷപ്പെട്ടു

ജപ്പാനെതിരായ ടി20 മത്സരത്തില്‍ ഇന്ത്യയുടെ സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യുന്നു

Updated On: 

22 Sep 2026 | 02:19 PM

ടി20 ലോകജേതാക്കളായ ഇന്ത്യയെ, അങ്ങ് സാനോയില്‍ ക്രിക്കറ്റിലെ ദുര്‍ബല ശക്തികളായ ജപ്പാന്‍ വട്ടംകറക്കിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്ടായിരിക്കും! എന്നാല്‍ സംഗതി സത്യമാണ്. പ്രതികൂല കാലാവസ്ഥ മൂലം അഞ്ചോവറായി ചുരുക്കിയ മത്സരത്തില്‍, കരുത്തരായ ഇന്ത്യയെ ഞെട്ടിച്ച് ജപ്പാന്‍ നടത്തിയ വീരോചിത പോരാട്ടം ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പേറ്റി. അവസാന പന്തുവരെ ആവേശം കൊടുമുടി കയറിയ മത്സരത്തില്‍, വെറും രണ്ട് റണ്‍സിന്റെ ആശ്വാസ ജയവുമായി ഇന്ത്യ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സ്‌കോര്‍: ഇന്ത്യ അഞ്ചോവറില്‍ നാല് വിക്കറ്റിന് 32, ജപ്പാന്‍ അഞ്ചോവറില്‍ മൂന്ന് വിക്കറ്റിന് 30.

തോറ്റെങ്കിലും തല ഉയര്‍ത്തിയാണ് ജപ്പാന്‍ ടീം സാനോയിലെ ഗ്രൗണ്ട് വിട്ടത്. സഞ്ജു സാംസണും, അഭിഷേക് ശര്‍മയും അടങ്ങുന്ന ഇന്ത്യന്‍ ബാറ്റിങ് നിരയെ കറക്കി വീഴ്ത്തിയ ജാപ്പനീസ് സ്പിന്നര്‍മാര്‍ സമാനതകളില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 33 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ലവലേശം പേടിയില്ലാതെ ബാറ്റേന്തിയ ആതിഥേയര്‍, ലോക ചാമ്പ്യമാരെ അവസാന ഓവര്‍ വരെ പണിയെടുപ്പിച്ചു.

പിച്ചിന്റെ ഈര്‍പ്പവും, ജപ്പാന്റെ ഉഗ്രന്‍ സ്പിന്‍ ബൗളിങും തകര്‍പ്പന്‍ ഫീല്‍ഡിങും ചേര്‍ന്നപ്പോള്‍ ഇന്ത്യ കടുത്ത സമ്മര്‍ദ്ദത്തിലാണ് വീണത്. സാനോയിലെ പിച്ചില്‍ കനത്ത ഈര്‍പ്പം നിലനിന്നത് സ്പിന്‍ ബൗളര്‍മാര്‍ക്ക് വലിയ ആനൂകുല്യമാണ് നല്‍കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ തുടക്കം മുതല്‍ ജപ്പാന്‍ വിറപ്പിച്ചു. പന്ത് കനത്ത രീതിയില്‍ ഗ്രിപ്പ് ചെയ്യുകയും, അപ്രതീക്ഷിതമായി ടേണ്‍ ചെയ്യുകയും ചെയ്തതോടെ ഇന്ത്യന്‍ ബാറ്റര്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റി.

ഒരു സിക്‌സ് പോലുമില്ല!

ഒരു സിക്‌സ് പോലും ഇരുടീമുകള്‍ക്കും നേടാനായില്ല. സഞ്ജു സാംസണാണ് ആദ്യ പന്ത് നേരിട്ടത്. ബൗണ്ടറികള്‍ക്കായി സഞ്ജു പരിശ്രമിച്ചെങ്കിലും ഒരെണ്ണം മാത്രമാണ് ഫോറായത്. മറുവശത്ത്, അഭിഷേക് ശര്‍മയാകട്ടെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ചാള്‍സ് ഹിന്‍സെയാണ് അഭിഷേകിനെ ഗോള്‍ഡന്‍ ഡക്കാക്കി മടക്കിയത്. തൊട്ടുപിന്നാലെ ബൗണ്ടറി കണ്ടെത്താനുള്ള ശ്രമത്തില്‍ സഞ്ജു സാംസണും പുറത്തായി. ഏഴോവറില്‍ ഒമ്പത് റണ്‍സെടുക്കാനെ സഞ്ജുവിന് സാധിച്ചുള്ളൂ.

Also Read: India vs Sri Lanka Women, Asian Games Final Live: ഇന്ത്യക്ക് 147 റൺസിൻ്റെ ആധികാരിക ജയം, ഏഷ്യൻ ഗെയിംസിലെ ഉയർന്ന സ്കോർ

ഇബ്രാഹിം തകാഹാഷിക്കായിരുന്നു സഞ്ജുവിന്റെ വിക്കറ്റ്. വണ്‍ ഡൗണായെത്തിയ ഇഷാന്‍ കിഷനും അതിവേഗം മടങ്ങി. ആറു പന്തില്‍ മൂന്ന് റണ്‍സായിരുന്നു കിഷാന്റെ സമ്പാദ്യം. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 12 പന്തില്‍ 16 റണ്‍സെടുത്തു. മൂന്ന് പന്തില്‍ ഒരു റണ്‍സുമായി തിലക് വര്‍മയും, ശിവം ദുബെയും (ഒരു പന്തില്‍ പൂജ്യം) പുറത്താകാതെ നിന്നു.

കെന്‍ഡല്‍ കാഡോവാക്കി ഫ്ലെമിങ്-12 പന്തില്‍ 12, ലാക്ലാൻ യമമോട്ടോ ലേക്ക്-നാല് പന്തില്‍ ഒന്ന്, ഇബ്രാഹിം തകാഹാഷി-മൂന്ന് പന്തില്‍ നാല്, ബെഞ്ചമിന്‍ ഇറ്റോ ഡേവിസ്-പുറത്താകാതെ എട്ട് പന്തില്‍ ഒമ്പത്, അലക്‌സാണ്ടര്‍ ഷിറായ് പാറ്റ്‌മോര്‍-മൂന്ന് പന്തില്‍ രണ്ട് നോട്ടൗട്ട് എന്നിങ്ങനെയാണ് ജാപ്പനീസ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

English Summary

India defeated Japan by two runs in a rain-curtailed five-over match. Playing on a wet pitch, Japan’s spin bowlers restricted India to 32/4. Chasing 33, Japan mounted a brilliant fightback to score 30/3. India narrowly held their nerve in the final over to secure victory.

Loading...
Unable to load recommendations.
Follow Us
ഇവർ നാരങ്ങ വെള്ളം കുടിക്കരുത്
കട്ടപിടിച്ച കാപ്പിപ്പൊടി കളയേണ്ട! പഴയതുപോലെ പൊടിയാക്കാൻ
ഒരു ദിവസം 5000 മുതൽ 1 ലക്ഷം വരെ, ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം
6510mAh ബാറ്ററി, നാല് 50MP ക്യാമറകൾ, 6.36 ഇഞ്ച് ഡിസ്പ്ലേ!
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ