India vs New Zealand: 14 പന്തിൽ ഫിഫ്റ്റിയടിച്ച് അഭിഷേക് ശർമ്മ; ആധികാരിക ജയത്തോടെ ഇന്ത്യക്ക് പരമ്പര
India Wins Against New Zealand: മൂന്നാം ടി20യിലെ ആധികാരിക ജയത്തോടെ ഇന്ത്യക്ക് പരമ്പര. 8 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

അഭിഷേക് ശർമ്മ
ന്യൂസീലൻഡിനെതിരായ മൂന്നാം ടി20യിൽ ആധികാരിക ഇന്ത്യക്ക് പരമ്പര. കിവീസ് മുന്നോട്ടുവച്ച 154 റൺസ് വിജയലക്ഷ്യം 8 വിക്കറ്റും 10 ഓവറും ബാക്കിനിർത്തിയാണ് ഇന്ത്യ മറികടന്നത്. 68 റൺസ് നേടി പുറത്താവാതെ നിന്ന അഭിഷേക് ശർമ്മയാണ് ഇന്ത്യയുടെ വിജയശില്പി. 14 പന്തിൽ ഫിഫ്റ്റിയടിച്ച താരം രാജ്യാന്തര ടി20യിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റിയും സ്വന്തം പേരിൽ കുറിച്ചു.
നേരിട്ട ആദ്യ പന്തിൽ തന്നെ സഞ്ജു സാംസൺ ഗോൾഡൻ ഡക്കായപ്പോൾ നേരിട്ട രണ്ടാം പന്തിൽ ഫിഫ്റ്റിയടിച്ച ഇഷാൻ കിഷൻ തകർപ്പൻ തുടക്ക കണ്ടെത്തി. അഭിഷേക് ശർമ്മയും വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഇരുവരും ചേർന്ന് ആക്രമിച്ചപ്പോൾ സ്കോർ കുതിച്ചുയർന്നു. 53 റൺസ് നീണ്ട കൂട്ടുകെട്ട് പൊളിക്കുന്നത് ഇഷ് സോധിയാണ്. 13 പന്തിൽ 28 റൺസ് നേടി കിഷൻ പുറത്തായി.
Also Read: Sanju Samson: നിർണായക കളിയിൽ ഗോൾഡൻ ഡക്ക്; സഞ്ജുവിൻ്റെ ഇന്ത്യൻ കരിയർ അവസാനിക്കുന്നോ?
മൂന്നാം നമ്പരിലെത്തിയ സൂര്യകുമാർ യാദവ് തൻ്റെ ഫോം തുടർന്നപ്പോൾ ന്യൂസീലൻഡിന് മറുപടിയില്ലാതായി. പന്തെറിഞ്ഞ എല്ലാവർക്കും കിട്ടി, തല്ല്. ഇതിനിടെ കേവലം 14 പന്തുകളിൽ നിന്ന് അഭിഷേക് തൻ്റെ ഫിഫ്റ്റി തികച്ചു. 25 പന്തിൽ സൂര്യകുമാറും ഫിഫ്റ്റിയിലെത്തി.