India vs New Zealand: സഞ്ജുവിന് പകരം ലോകകപ്പുറപ്പിച്ച് ഇഷാൻ കിഷൻ; കാര്യവട്ടത്ത് ബൗണ്ടറി മഴയുമായി ഇന്ത്യ

IND vs NZ 5th T20I: അഞ്ചാം ടി20യിൽ ന്യൂസീലൻഡിന് റൺസ് 276 വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെഞ്ചുറി നേടിയ ഇഷാൻ കിഷൻ്റെ മികവിലാണ് വമ്പൻ സ്കോർ പടുത്തുയർത്തിയത്.

India vs New Zealand: സഞ്ജുവിന് പകരം ലോകകപ്പുറപ്പിച്ച് ഇഷാൻ കിഷൻ; കാര്യവട്ടത്ത് ബൗണ്ടറി മഴയുമായി ഇന്ത്യ

ഇഷാൻ കിഷൻ

Published: 

31 Jan 2026 | 08:40 PM

കാര്യവട്ടം ടി20യിൽ വമ്പൻ സ്കോറുമായി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 271 റൺസാണ് നേടിയത്. സെഞ്ചുറി നേടിയ ഇഷാൻ കിഷൻ സഞ്ജുവിന് പകരം ലോകകപ്പ് ടീമിൽ ഇടമുറപ്പിച്ച ഇന്നിംഗ്സാണ് കാഴ്ചവച്ചത്. സഞ്ജു ആറ് റൺസ് നേടി പുറത്തായിരുന്നു.

പതിവുപോലെ സഞ്ജു വേഗം മടങ്ങി. ആറ് റൺസെടുത്ത താരം ലോക്കി ഫെർഗൂസൻ്റെ പന്തിൽ ബെവോൺ ജേക്കബ്സിന് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. മൂന്നാം നമ്പറിൽ തിരികെയെത്തിയ ഇഷാൻ കിഷൻ തൻ്റെ തകർപ്പൻ ഫോം തുടർന്നു. ഇതിനിടെ പതിവ് രീതിയിൽ കുതിച്ച അഭിഷേക് ശർമ്മ 16 പന്തിൽ 30 റൺസെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റിൽ ഒരുമിച്ച ഇഷാൻ കിഷൻ – സൂര്യകുമാർ യാദവ് കൂട്ടുകെട്ടാണ് ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് നയിച്ചത്.

Also Read: Sanju Samson: തിരുവനന്തപുരത്തും പരാജിതനായി സഞ്ജു; നേടിയത് വെറും 6 റൺസ്

സാവധാനം ആരംഭിച്ച് ആക്രമണം അഴിച്ചുവിട്ട ഇരുവരും ചേർന്ന് അനായാസം ബൗണ്ടറികൾ കണ്ടെത്തി. ഇതിനിടെ ഇരുവരും വ്യക്തിഗത ഫിഫ്റ്റി തികയ്ക്കുകയും ചെയ്തു. 137 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിന് ശേഷം സൂര്യകുമാർ യാദവ് മടങ്ങി. 30 പന്തുകളിൽ 63 റൺസ് നേടിയ താരത്തെ മിച്ചൽ സാൻ്റ്നർ പുറത്താക്കുകയായിരുന്നു.

പങ്കാളി മടങ്ങിയെങ്കിലും കിഷൻ ആക്രമണം അവസാനിപ്പിച്ചില്ല. 42 പന്തിൽ താരം സെഞ്ചുറി തികച്ചു. സെഞ്ചുറി നേടി തൊട്ടടുത്ത പന്തിൽ കിഷൻ പുറത്തായി. ജേക്കബ് ഡഫിയ്ക്കായിരുന്നു വിക്കറ്റ്. മറുവശത്ത് ഹാർദിക് പാണ്ഡ്യയും ആക്രമണ മൂഡിലായിരുന്നു. 17 പന്തുകളിൽ 42 റൺസ് നേടിയ താരം അവസാന ഓവറിൽ കെയിൽ ജമീസണിൻ്റെ ഇരയായി. റിങ്കു സിംഗും (8), ശിവം ദുബെയും (7)  നോട്ടൗട്ടാണ്.

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഇത് വെള്ളച്ചാട്ടമല്ല, 'മഞ്ഞുച്ചാട്ടം'! ഹിമാചല്‍ പ്രദേശിലെ ദൃശ്യങ്ങള്‍
'തല' ഉയരുന്നത് കണ്ടോ? തിരുവനന്തപുരത്ത് ആരാധകര്‍ സ്ഥാപിച്ച ധോണിയുടെ കട്ടൗട്ട്‌
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി