Virat Kohli: ഏകദിനത്തില്‍ 15,000 കടന്ന് കോലി; ഒപ്പം 55-ാം സെഞ്ചുറിയും
Virat Kohli 15,000 ODI runs milestone: ഏകദിനത്തില്‍ 15,000 റണ്‍സെന്ന നാഴികക്കല്ല് കാര്യവട്ടം ഏകദിനത്തില്‍ സ്വന്തമാക്കി വിരാട് കോലി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് കോലി.കോലിക്ക് 15,000 പിന്നിടാന്‍ വേണ്ടി വന്നത് വെറും 303 ഇന്നിങ്‌സുകള്‍ മാത്രമാണ്.

Virat Kohli completes 15,000 ODI runs
തിരുവനന്തപുരം: ഏകദിനത്തില്‍ 15,000 റണ്‍സെന്ന നാഴികക്കല്ല് കാര്യവട്ടം ഏകദിനത്തില്‍ സ്വന്തമാക്കി വിരാട് കോലി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് കോലി. 377 ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ കോലിക്ക് 15,000 പിന്നിടാന്‍ വേണ്ടി വന്നത് വെറും 303 ഇന്നിങ്‌സുകള്‍ മാത്രമാണ്. ഒരുപക്ഷേ, ഇന്ത്യന്‍ ടീമിനു വേണ്ടി കോലി കേരളത്തില്‍ കളിക്കുന്ന അവസാനത്തെ മത്സരമാകും ഇത്. എങ്കിലും കോലിയുടെ ചരിത്രനേട്ടത്തിന് സാക്ഷിയായതിന്റെ സന്തോഷത്തിലാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍.
ഏകദിനത്തിലെ 55-ാം സെഞ്ചുറിയും താരം പിന്നിട്ടു. 74 പന്തുകള്‍ നേരിട്ടാണ് താരം സെഞ്ചുറി തികച്ചത്. ഗുദാകേഷ് മോട്ടി എറിഞ്ഞ 38-ാം ഓവറിലെ നാലാം പന്ത് സിക്‌സറിന് പറത്തിയാണ് കോലി സെഞ്ചുറിയടിച്ചത്. ആറു വീതം ഫോറുകളും സിക്‌സുകളും കോലിയുടെ സെഞ്ചുറിക്ക് അകമ്പടിയേകി.
പുറത്താകാതെ 88 പന്തില്‍ 139 റണ്‍സാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ കോലി നേടിയത്. 9 സിക്‌സറുകളും, 10 ഫോറും താരം പായിച്ചു. 157.95 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റു വീശിയത്.
ഏകദിന ലോകകപ്പ്
അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് താന്‍ പങ്കെടുക്കുന്ന അവസാന ലോകകപ്പായിരിക്കുമെന്ന് കോലി നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകകപ്പ് നേടുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കളിക്കളത്തിൽ സർവ്വസ്വവും നൽകി കളിക്കുക എന്നതാണ് ലക്ഷ്യമെന്നും ജിയോസ്റ്റാറിനോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
Also Read: തിരുവനന്തപുരത്ത് ‘കോലി ഷോ’! കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
“ഇന്ത്യയ്ക്കായി ഞാൻ കളിക്കുന്ന അവസാനത്തെ ലോകകപ്പാണിത്. അതാണ് എനിക്ക് പ്രചോദനമാകുന്നത്; കളിക്കളത്തിൽ സർവ്വസ്വവും നൽകി കളിക്കുക എന്നതാണ് ലക്ഷ്യം. തീർച്ചയായും, ലോകകപ്പ് നേടുക എന്നത് തന്നെയാണ് പ്രധാന ലക്ഷ്യം; അതിനായി എന്ത് ചെയ്യാനും ഞാൻ പൂർണ്ണ സജ്ജനാണ്,” കോലി പറഞ്ഞു.
“50 ഓവർ ലോകകപ്പിന്റെ തീവ്രത മറ്റെന്തിനേക്കാളും വലുതാണ്. കാരണം, ട്വന്റി-20 മത്സരങ്ങളുടെ തീവ്രതയോടെയുള്ള പത്തോളം മത്സരങ്ങളാണ് ഇവിടെ കളിക്കേണ്ടിവരുന്നത്. ഒരു ദിവസം ഏകദേശം രണ്ടര ട്വന്റി-20 മത്സരങ്ങൾക്ക് തുല്യമായ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നു. ഒരു വലിയ ടൂർണമെന്റിലോ ലോകകപ്പിലോ പത്ത് മത്സരങ്ങളിലുടനീളം ആ തീവ്രത നിലനിർത്തുക എന്നത് വലിയൊരു കാര്യമാണ്. മാത്രമല്ല, വിദേശ സാഹചര്യങ്ങളിലാണ് കളിക്കുന്നത് എന്നതും വെല്ലുവിളിയാണ്. ഇത് കളിക്കാരനിൽ നിന്ന് വലിയ തോതിലുള്ള ഊർജ്ജം ആവശ്യപ്പെടുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary
Virat Kohli reached 15,000 ODI runs in Karyavattom, taking just 303 innings to surpass Sachin Tendulkar’s speed record. He smashed an unbeaten 139 off 88 balls, including his 55th ODI century with 10 fours and 9 sixes. Kerala fans celebrated witnessing this historical landmark in what might be his final match in the state.