AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs West Indies: ഇന്ത്യയുടെ മാമത്ത് സ്കോറിനരികെ വെസ്റ്റ് ഇൻഡീസ്; ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ പൊരുതുന്നു

West Indies Second Innings vs India: ഇന്ത്യയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സിൽ പൊരുതി വെസ്റ്റ് ഇൻഡീസ്. ഫിഫ്റ്റിയടിച്ച് ക്രീസിൽ തുടരുന്ന് ജോൺ കാമ്പ്‌ബെലും ഷായ് ഹോപ്പുമാണ് വിൻഡീസിൻ്റെ പ്രതീക്ഷ.

India vs West Indies: ഇന്ത്യയുടെ മാമത്ത് സ്കോറിനരികെ വെസ്റ്റ് ഇൻഡീസ്; ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ പൊരുതുന്നു
ഇന്ത്യ - വെസ്റ്റ് ഇൻഡീസ്Image Credit source: PTI
abdul-basith
Abdul Basith | Published: 12 Oct 2025 18:58 PM

ഇന്ത്യയുടെ മാമത്ത് സ്കോറിനോട് പൊരുതി വെസ്റ്റ് ഇൻഡീസ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 518നോട് ഫോളോ ഓൺ വഴങ്ങി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് മൂന്നാം ദിവസം അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെന്ന നിലയിലാണ്. ജോൺ കാമ്പ്ബെലും ഷായ് ഹോപ്പും വിൻഡീസിനായി ഫിഫ്റ്റിയടിച്ചു.

ഒന്നാം ഇന്നിംഗ്സിൽ 248 റൺസിന് ഓളൗട്ടായ വെസ്റ്റ് ഇൻഡീസ് 270 റൺസ് പിന്നിലായിരുന്നു. ഫോളോ ഓൺ വഴങ്ങി ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് 35 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ടാഗ്‌നരേൻ ചന്ദർപോളിനെ (10) മുഹമ്മദ് സിറാജ് വീഴ്ത്തിയപ്പോൾ അലിക് അത്തനാസി (7) വാഷിംഗ്ടൺ സുന്ദറിൻ്റെ ഇരയായി. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 35 റൺസെന്ന നിലയിൽ ജോൺ കാമ്പലും ഷായ് ഹോപ്പും ക്രീസിലൊരുമിച്ചതോടെയാണ് വെസ്റ്റ് ഇൻഡീസ് സ്കോർബോർഡിലേക്ക് റൺസെത്തിത്തുടങ്ങിയത്.

Also Read: India vs West Indies: വിൻഡീസിനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ, കുൽദീപിന് അഞ്ച് വിക്കറ്റ്‌

ഇന്ത്യൻ ബൗളിംഗ് അറ്റാക്കിനെ ശ്രദ്ധപൂർവം നേരിട്ട ഇരുവരും ഫിഫ്റ്റികൾ നേടി കുതിച്ചു. 138 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടിലാണ് ഇരുവരും പങ്കാളികളായിരിക്കുന്നത്. 87 റൺസുമായി ജോൺ കാമ്പ്ബെലും 66 റൺസ് നേടി ഷായ് ഹോപ്പും ക്രീസിൽ തുടരുകയാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനോട് ഇനിയും 97 റൺസ് അകലെയാണ് വെസ്റ്റ് ഇൻഡീസ്. ഈ സ്കോർ മറികടന്ന് ഇന്ത്യയെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറക്കുകയാവും വെസ്റ്റ് ഇൻഡീസിൻ്റെ ലക്ഷ്യം.

ആദ്യ ഇന്നിംഗ്സിൽ 41 റൺസ് നേടിയ അലിക് അത്തനാസി ആയിരുന്നു വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ഷായ് ഹോപ്പ് (36), ടാഗ്‌നരൈൻ ചന്ദർപോൾ (34) എന്നിവരും സ്കോർബോർഡിലേക്ക് സംഭാവനകൾ നൽകി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് വെസ്റ്റ് ഇൻഡീസ് തകർച്ച മുന്നിൽ നിന്ന് നയിച്ചപ്പോൾ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി.