AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs West Indies: പത്താം വിക്കറ്റിൽ 79 റൺസ് കൂട്ടുകെട്ട്; രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ വിജയലക്ഷ്യം 121 റൺസ്

Indias Need 121 Runs To Win: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് വിജയിക്കാൻ വേണ്ടത് 121 റൺസ്. 390 റൺസാണ് രണ്ടാം ഇന്നിംഗ്സിൽ വിൻഡീസ് നേടിയത്.

India vs West Indies: പത്താം വിക്കറ്റിൽ 79 റൺസ് കൂട്ടുകെട്ട്; രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ വിജയലക്ഷ്യം 121 റൺസ്
ഇന്ത്യ- വെസ്റ്റ് ഇൻഡീസ്Image Credit source: PTI
abdul-basith
Abdul Basith | Published: 13 Oct 2025 16:21 PM

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയലക്ഷ്യം 121 റൺസ്. ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറായ 518 റൺസിന് മറുപടിയുമായി ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിംഗ്സിൽ ഫോളോ ഓൺ വഴങ്ങിയിരുന്നു. വീണ്ടും രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യക്ക് കടുത്ത വെല്ലുവിളിയുയർത്തി. രണ്ടാം ഇന്നിംഗ്സിൽ 390 റൺസ് നേടിയാണ് വെസ്റ്റ് ഇൻഡീസ് ഓൾ ഔട്ടായത്.

രണ്ടാം ഇന്നിംഗ്സിൽ 115 റൺസ് നേടിയ ജോൺ കാമ്പ്ബെൽ ആണ് വെസ്റ്റ് ഇൻഡീസിൻ്റെ ടോപ്പ് സ്കോറർ. ഷായ് ഹോപ്പ് 103 റൺസ് നേടി പുറത്തായി. 50 റൺസ് നേടിയ ജസ്റ്റിൻ ഗ്രീവ്സ് പുറത്താവാതെ നിന്നു. പത്താം വിക്കറ്റിൽ ജസ്റ്റിൻ ഗ്രീവ്സും ജയ്ഡെൻ സീൽസും ചേർന്ന് കൂട്ടിച്ചേർത്ത 79 റൺസാണ് വെസ്റ്റ് ഇൻഡീസിൻ്റെ ലീഡ് 100 കടത്തിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെന്ന നിലയിൽ നിന്ന് 9 വിക്കറ്റ് നഷ്ടത്തിൽ 311 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തിയ വിൻഡീസിനെ അവസാന വിക്കറ്റിലെ കൂട്ടുകെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കുൽദീപ് യാദവും ജസ്പ്രീത് ബുംറയുമാണ് തിളങ്ങിയത്.

Also Read: Chennai Super Kings: ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ച് താരങ്ങളെ റിലീസ് ചെയ്യുന്നു?; റിപ്പോർട്ടുകളോട് പ്രതികരിച്ച് ഫ്രാഞ്ചൈസി

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് യശസ്വി ജയ്സ്വാളിനെ നഷ്ടമായി. എട്ട് റൺസ് നേടിയ ജയ്സ്വാൾ ജോമെൽ വരിക്കൻ്റെ ഇരയായി മടങ്ങുകയായിരുന്നു. കെഎൽ രാഹുലും സായ് സുദർശനുമാണ് ക്രീസിൽ.

പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സ് ജയം പ്രതീക്ഷിച്ചിരുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരുന്നു പത്താം വിക്കറ്റ് കൂട്ടുകെട്ട്. ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഈ കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. ഒടുവിൽ ബുംറയാണ് സീൽസിനെ വീഴ്ത്തി വിൻഡീസിനെ ഓളൗട്ടാക്കിയത്.