India vs England: 123 വര്‍ഷത്തിനിടെ ഇതാദ്യം, അമ്പരപ്പിക്കുന്ന നേട്ടവുമായി ഇന്ത്യന്‍ ടീം

India vs England Rare Feat: ഇംഗ്ലണ്ടിൽ ഇംഗ്ലണ്ടിനെതിരെ 10 റൺസിൽ താഴെ വ്യത്യാസത്തിൽ ജയിക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ ടീമും 123 വർഷത്തിനിടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമുമായി ഇന്ത്യ മാറി

India vs England: 123 വര്‍ഷത്തിനിടെ ഇതാദ്യം, അമ്പരപ്പിക്കുന്ന നേട്ടവുമായി ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

Published: 

04 Aug 2025 20:51 PM

വല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ആറു റണ്‍സിന്റെ വിജയത്തോടെ റെക്കോഡ് ബുക്കില്‍ ഇടം നേടി ഇന്ത്യന്‍ ടീം. ഇംഗ്ലണ്ടിൽ ഇംഗ്ലണ്ടിനെതിരെ 10 റൺസിൽ താഴെ വ്യത്യാസത്തിൽ ജയിക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ ടീമും 123 വർഷത്തിനിടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമുമായി ഇന്ത്യ മാറി. 1882 ലും 1902 ലും മാത്രമാണ് ഇതിന് മുമ്പ് ഒരു ടീം ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ 10 റൺസിൽ താഴെ വ്യത്യാസത്തിൽ തോൽപ്പിച്ചത്.

ഇതിന് മുമ്പ് രണ്ടു തവണയും ഓസ്‌ട്രേലിയയാണ് 10ല്‍ താഴെ റണ്‍സിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. 1902ല്‍ മൂന്ന് റണ്‍സിനും, 1882ല്‍ ഏഴ് റണ്‍സിനുമായിരുന്നു ഓസീസിന്റെ വിജയം. ഇതാദ്യമായാണ് ഇന്ത്യ 10 റണ്‍സില്‍ താഴെ വ്യത്യാസത്തില്‍ ഒരു ടീമിനെ ടെസ്റ്റില്‍ തോല്‍പ്പിക്കുന്നത്.

Also Read: Mohammed Siraj: ബുംറയില്ലെങ്കില്‍ താന്‍ അപകടകാരിയെന്ന് തെളിയിച്ച് സിറാജ്, മിയാ ഭായിയില്‍ ഇപ്പോള്‍ എല്ലാവര്‍ക്കും വിശ്വാസം

2004-ൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 13 റണ്‍സിന്റെ വിജയമായിരുന്നു ഇതിന് മുമ്പുണ്ടായിരുന്ന ഇന്ത്യയുടെ ഏറ്റവും ‘ചെറിയ’ വിജയം. അഞ്ചോ ആറോ മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ത്യ വിജയിക്കുന്നതും ഇതാദ്യമായാണ്. ഇതിന് മുമ്പ് ഇത്തരത്തില്‍ നടന്ന 17 മത്സരങ്ങളില്‍ പത്തിലും ഇന്ത്യ തോറ്റു. ഏഴെണ്ണം സമനിലയില്‍ കലാശിച്ചു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്