സഞ്ജുവിന്റെ അ‌ടിയിൽ ​ക്രൈസ്റ്റ് ചർച്ചിൽ ഇന്ത്യ തകർത്തത് നിരവധി റെക്കോർഡുകൾ; ​ധൈര്യം കൊണ്ട് സ്റ്റാറായി നമൻ ധീർ

Records set when India defeated New Zealand in Christchurch: ന്യൂസിലൻഡ് ഉയർത്തിയ 226 റൺസ് എന്ന റെക്കോർഡ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യക്ക് രക്ഷയായത് തുടക്കത്തിൽ സഞ്ജു സാംസൺ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിങ്ങും മധ്യനിരയിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ സമയോചിതമായുള്ള ബാറ്റിങ്ങും അ‌വസാന ഓവറുകളിൽ നമൻ ധീറിന്റെ ധീരത നിറഞ്ഞ ബാറ്റിങ് വെടിക്കെട്ടുമാണ്.

സഞ്ജുവിന്റെ അ‌ടിയിൽ ​ക്രൈസ്റ്റ് ചർച്ചിൽ ഇന്ത്യ തകർത്തത് നിരവധി റെക്കോർഡുകൾ; ​ധൈര്യം കൊണ്ട് സ്റ്റാറായി നമൻ ധീർ

Records Set When India Defeated New Zealand In Christchurch

Published: 

22 Oct 2026 | 06:33 PM

അ‌വസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന ഇന്ത്യ- ന്യൂസിലൻഡ് ആദ്യ ടി20 മത്സരത്തിൽ നാല് വിക്കറ്റിന്റെ വിജയം ഇന്ത്യ സ്വന്തമാക്കിയപ്പോൾ ഒരുപിടി റെക്കോർഡുകൾ കൂടിയാണ് കുറിക്കപ്പെട്ടത്. ന്യൂസിലൻഡ് ഉയർത്തിയ 226 റൺസ് എന്ന റെക്കോർഡ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യക്ക് രക്ഷയായത് തുടക്കത്തിൽ സഞ്ജു സാംസൺ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിങ്ങും മധ്യനിരയിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ സമയോചിതമായുള്ള ബാറ്റിങ്ങും അ‌വസാന ഓവറുകളിൽ നമൻ ധീറിന്റെ ധീരത നിറഞ്ഞ ബാറ്റിങ് വെടിക്കെട്ടുമാണ്. 33 പന്തിൽ എട്ട് ഫോറും നാല് സിക്‌സും സഹിതം 67 റൺസ് നേടി സഞ്ജു നൽകിയ മികച്ച തുടക്കം ഇന്ത്യയെ കൊണ്ടെത്തിച്ചത് നിരവധി റെക്കോർഡുകൾ തിരുത്തിക്കുറിച്ച ഒരു വിജയത്തിലേക്ക് ആണ്.

ഇനി ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിജയകരമായ റൺ ചേസ് (സ്വദേശത്തോ വിദേശത്തോ) ​ആയി അ‌ടയാളപ്പെടുത്തപ്പെടുക ക്രൈസ്റ്റ് ചർച്ചിൽ ന്യൂസിലൻഡിനെതിരേ ഇന്ത്യ ഇന്ന് കുറിച്ച 230/6 എന്ന വിജയമാണ്. 2023-ൽ ഓസ്ട്രേലിയക്കെതിരെയും 2026-ൽ ന്യൂസിലൻഡിനെതിരെയും നേടിയ 209 റൺസ് ചേസ് വിജയമാണ് ഇന്ത്യ ഇതോടെ പഴങ്കഥയാക്കിയത്.

Also Read: India vs New Zealand : സഞ്ജുവിൻ്റെ തുടക്കം രക്ഷയായി; ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടി20 ഇന്ത്യക്ക്

ഇന്ത്യയുടെ വിജയകരമായ മറ്റ് റൺ ചേസുകൾ

209/ 8 – ഓസ്‌ട്രേലിയക്കെതിരെ, വിശാഖപട്ടണം, 2023
209/ 3 – ന്യൂസിലൻഡിനെതിരെ, റായ്പൂർ, 2026
208/ 4 – വെസ്റ്റ് ഇൻഡീസിനെതിരെ, ഹൈദരാബാദ്, 2019
211/ 4 – ശ്രീലങ്കയ്‌ക്കെതിരെ, മൊഹാലി, 2009 (ലക്ഷ്യം: 207).

ഇത് കൂടാതെ മറ്റ് ചില റെക്കോർഡുകളും ഇന്നത്തെ മത്സരത്തിൽ ഇന്ത്യ കുറിച്ചു.

ഗ്രൗണ്ടിലെ റെക്കോർഡ്

​ക്രൈസ്റ്റ്‌ചർച്ച് ഹാഗ്ലി ഓവൽ ഗ്രൗണ്ടിൽ ഒരു ട്വന്റി- 20 മത്സരത്തിൽ ചേസ് ചെയ്തു ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോഡും ഇനി ഇന്ത്യയുടെ പേരിലാണ്. 2019-20 സൂപ്പർ സ്മാഷ് ലീഗിൽ കാന്റർബറി നേടിയ 223/3 എന്ന സ്കോറാണ് ഇന്നത്തെ ഇന്ത്യയുടെ കിടിലൻ റൺവേട്ടയിൽ പഴങ്കഥയായി മാറിയത്.

പവർപ്ലേയിലെ കൂറ്റൻ സ്കോർ

വിദേശമണ്ണിൽ നടക്കുന്ന ഒരു ട്വന്റി-20 മത്സരത്തിന്റെ പവർപ്ലേയിൽ (ആദ്യ 6 ഓവറിൽ) ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്കോറർ എന്ന റെക്കോർഡും ഇന്നത്തെ മത്സരത്തിൽ ഇന്ത്യ കുറിച്ചു, ഇതിൽ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രത്യേകം പങ്ക് വഹിച്ചിട്ടുണ്ട് (94/1).

ന്യൂസിലൻഡിനെതിരെ രണ്ടാമത്തെ ഉയർന്ന ചേസ്

ട്വന്റി-20 ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ ചേസ് ചെയ്തു ജയിക്കുന്ന രണ്ടാമത്തെ ഉയർന്ന സ്കോർ ആണ് ഇന്ത്യ ഇന്ന് സ്ഥാപിച്ചത്. (2018-ൽ ഓസ്ട്രേലിയ 244 റൺസ് ചേസ് ചെയ്തതാണ് ഒന്നാമത്). ഇന്നത്തെ വിജയത്തോടെ 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. അ‌വസാന ഘട്ടത്തിൽ ഇന്ത്യ പതറിയെങ്കിലും, ഇന്ത്യക്ക് പുറത്തുള്ള തന്റെ ആദ്യ മത്സരത്തിൽ 15 പന്തിൽ നിന്ന് പുറത്താകാതെ 42 റൺസ് അടിച്ചുകൂട്ടിയ നമൻ ധീർ ഇന്ത്യയുടെ വിജയം എളുപ്പമാക്കി താരമായി.

English Summary

India’s four-wicket victory in the first T20 match against New Zealand saw the setting of several new records. These include India’s highest-ever successful run chase, the highest successful chase in a T20 match at Hagley Oval in Christchurch, India’s highest powerplay score in an overseas T20 match, and the second-highest successful chase against New Zealand.

Loading...
Unable to load recommendations.
Follow Us
വർക്കൗട്ടിന് ശേഷം മീൻ കഴിച്ചാലുള്ള മാറ്റം നിങ്ങളെ ഞെട്ടിക്കും!
ഇരുമ്പിന്റെ കുറവ് തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
സവാള പെട്ടെന്ന് വഴറ്റിയെടുക്കാം, കിടിലൻ ടിപ്സിതാ
ഉപകരണങ്ങളില്ലാതെ വീട്ടിൽ ചെയ്യാവുന്ന 7 ബോഡി വെയിറ്റ് വ്യായാമങ്ങൾ!
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം