നീണ്ട യാത്രയായിരുന്നു, സ്റ്റേഡിയത്തിലെത്താൻ മൂന്ന് മണിക്കൂറെടുത്തു; ജപ്പാൻ മത്സരത്തിൽ പ്രതികരിച്ച് ശ്രേയസ്

India Vs Japan cricket match: ഇന്ത്യ- ജപ്പാൻ ക്രിക്കറ്റ് മത്സര ശേഷം ജപ്പാൻ ടീമിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അ‌യ്യർ രംഗത്തെത്തി. മത്സരത്തിൽ ജപ്പാൻ പുറത്തെടുത്ത പോരാട്ടവീര്യത്തെയും മനോഭാവത്തെയും ശ്രേയസ് അയ്യർ പ്രശംസിച്ചു. അഞ്ച് ഓവറുള്ള ഒരു കളി ഏത് നിമിഷവും മാറിമറിയാം. ജപ്പാൻ ടീം ഇന്ന് കാണിച്ച മനോഭാവം കുറ്റമറ്റതാണ്. അവർ ശരിയായ പാതയിലായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ പിച്ചിൽ കളിക്കുന്നത് മികച്ചൊരു പരിശീലനമായി എന്ന് ശ്രേയസ് അയ്യർ പറഞ്ഞു.

നീണ്ട യാത്രയായിരുന്നു, സ്റ്റേഡിയത്തിലെത്താൻ മൂന്ന് മണിക്കൂറെടുത്തു; ജപ്പാൻ മത്സരത്തിൽ പ്രതികരിച്ച് ശ്രേയസ്

India Vs Japan Cricket Match Shreyas Iyer

Published: 

22 Sep 2026 | 09:01 PM

വെടിവെച്ചാൽ കുലുങ്ങാത്ത കരിമ്പാറയെ ഒന്നു കുലുക്കി എന്ന് പറയുന്നതുപോലുള്ള ഒരു പെർഫോമൻസാണ് ഇന്ത്യക്കെതിരായ മത്സരത്തിൽ ജപ്പാൻ പുറത്തെടുത്തത്. ക്രിക്കറ്റിൽ പറയത്തക്ക് ഒരു നേട്ടവുമില്ലാത്ത ജപ്പാൻ, ലോക ചാമ്പ്യന്മാരായ ഇന്ത്യയെ വിറപ്പിക്കുന്ന കാഴ്ചയാണ് ഇന്ത്യ​- ജപ്പാൻ മത്സരത്തിൽ കണ്ടത്. ഇതാദ്യമായിട്ടാണ് ഇന്ത്യ – ജപ്പാൻ മത്സരം നടക്കുന്നത്. ജപ്പാനിൽ ക്രിക്കറ്റ് വളർത്തുകയെന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ മത്സരത്തിനായി ക്ഷണിച്ചത്. ജപ്പാൻ പുറത്തെടുത്ത പോരാട്ടവീര്യവും മികവും കണക്കിലെടുക്കുമ്പോൾ മത്സരത്തിന്റെ ഉദ്ദേശം ലക്ഷ്യം കാണേണ്ടതാണ്, കാരണം അ‌ത്രയും മികച്ച പെർഫോമൻസ് ആണ് ജപ്പാൻ ഈ മത്സരത്തിൽ കാഴ്ചവച്ചത്. മത്സര ശേഷം ജപ്പാൻ ടീമിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അ‌യ്യർ രംഗത്തെത്തി.

ഇന്ത്യൻ ടീം വളരെ ദീർഘമായ യാത്രയ്ക്ക് ശേഷമാണ് സ്റ്റേഡിയത്തിലെത്തിയതെന്നും ഏതാണ്ട് മൂന്ന് മണിക്കൂറോളം യാത്രയ്ക്കായി ചെലവഴിക്കേണ്ടിവന്നുവെന്നും ശ്രേയസ് പറഞ്ഞു. അ‌ദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ: “ആദ്യം തന്നെ ഇന്ത്യക്കും ജപ്പാനുമിടയിലെ 75 വർഷത്തെ നയതന്ത്ര ബന്ധത്തിന് ആശംസകൾ നേരുന്നു. ഞങ്ങൾക്ക് ഇവിടെ സ്റ്റേഡിയത്തിൽ എത്താൻ മൂന്ന് മണിക്കൂറോളം നീണ്ട യാത്ര ചെയ്യേണ്ടി വന്നു’.

Also Read: പഴയ അപമാനം കഴുകിക്കളയാൻ കാര്യവട്ടം; ഇത്തവണ ഗ്രീൻഫീൽഡ് ‘ഹൗസ്ഫുളാ’കും

” ഈ മത്സരം നടക്കുന്നത് കാണാൻ ആരാധകർ ഏറെ ആഗ്രഹിച്ചിരുന്നു. അഞ്ച് ഓവർ മാത്രമായിരുന്നെങ്കിലും മത്സരം നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.” എന്ന് ശ്രേയസ് പറഞ്ഞു. ഉത്തരവാദിത്തത്തോടൊപ്പം വരുന്ന സമ്മർദ്ദത്തെ താൻ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ അയ്യർ, ഏഷ്യൻ ഗെയിംസ് വേദിയിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രം ലക്ഷ്യങ്ങളും പദ്ധതികളും ആസൂത്രണം ചെയ്ത്, ഓരോ ഘട്ടമായി മുന്നോട്ട് പോകാനാണ് ഇന്ത്യയുടെ തീരുമാനമെന്നും കൂട്ടിച്ചേർത്തു.

ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്കായാണ് ഇന്ത്യ ജപ്പാനിൽ എത്തിയത്. അ‌ക്കൂട്ടത്തിൽ ഇന്ത്യ- ജപ്പാൻ സഹകരണത്തി​​ന് കരുത്തുപകർന്ന് ജപ്പാനുമായി നിശ്ചയിക്കപ്പെട്ട ക്രിക്കറ്റ് മത്സരത്തിലും ടീം പങ്കെടുക്കുകയായിരുന്നു. കളി തുടങ്ങും മുമ്പ് ഇന്ത്യ ഈസിയായി ജയിക്കും എന്ന് വിശ്വസിച്ചിരുന്ന ക്രിക്കറ്റ് പ്രേമികൾ, പക്ഷേ നെഞ്ചിടിപ്പോടെയാണ് ഈ മത്സരം കണ്ടുതീർത്തത്.

മഴ കാരണം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് ആണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 30 റൺസിലൊതുങ്ങി. ഇന്ത്യക്ക് കഷ്ടിച്ച് രണ്ടു റൺസിന്റെ ജയം.

അവസാന ഓവറിൽ അക്സർ പട്ടേലാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിൽ ജപ്പാൻ പുറത്തെടുത്ത പോരാട്ടവീര്യത്തെയും മനോഭാവത്തെയും ശ്രേയസ് അയ്യർ പ്രശംസിച്ചു. അഞ്ച് ഓവറുള്ള ഒരു കളി ഏത് നിമിഷവും മാറിമറിയാം. ജപ്പാൻ ടീം ഇന്ന് കാണിച്ച മനോഭാവം കുറ്റമറ്റതാണ്. അവർ ശരിയായ പാതയിലായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ പിച്ചിൽ കളിക്കുന്നത് മികച്ചൊരു പരിശീലനമായി എന്ന് ശ്രേയസ് അയ്യർ വ്യക്തമാക്കി.

English Summary

Following the India-Japan cricket match, Indian captain Shreyas Iyer praised the Japanese team. He began by extending his best wishes on the occasion of the 75th anniversary of diplomatic relations between India and Japan. Shreyas mentioned that they had to travel for about three hours to reach the stadium and noted that fans were very eager to witness this match.

Loading...
Unable to load recommendations.
Follow Us
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
വർക്കൗട്ട് അമിതമായാൽ പണി കിട്ടുമോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഇവർ നാരങ്ങ വെള്ളം കുടിക്കരുത്
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി