ഫൈനൽ പോലും ഇതിന് പിന്നിലാണ്! ഇന്ത്യ- പാക് ലോകകപ്പ് പോരാട്ടം നേരിട്ട് കാണാൻ 84 ലക്ഷം അപേക്ഷകൾ
India-Pakistan World Cup Match 2027: 24 വർഷങ്ങൾക്ക് ശേഷമാണ് ഏകദിന ലോകകപ്പ് വീണ്ടും ആഫ്രിക്കൻ മണ്ണിലേക്ക് തിരിച്ചെത്തുന്നത്. ടൂർണമെന്റിൽ 14 ടീമുകൾ 12 വേദികളിലായി 57 മത്സരങ്ങളിൽ മാറ്റുരയ്ക്കും. ടിക്കറ്റ് ബാലറ്റ് പ്രക്രിയ 2026 നവംബർ 21 വരെ തുടരും. ആരാധകർക്ക് ഐസിസിയുടെ ഔദ്യോഗിക ടിക്കറ്റിംഗ് വെബ്സൈറ്റ് വഴി ഇതിനായി രജിസ്റ്റർ ചെയ്യാം.

India Pakistan World Cup Match 2027
ക്രിക്കറ്റിൽ ഇന്ത്യ- പാക് പോരാട്ടത്തെ വെല്ലാൻ മറ്റൊരു മത്സരത്തിനും- അത് ലോകകപ്പ് ഫൈനൽ ആയാൽപ്പോലും- കഴിയില്ല എന്ന് ഒരിക്കൽ കൂടി അടിവരയിട്ട് ഉറപ്പിച്ചുകൊണ്ട് 2027 ഏകദിന ലോകകപ്പുമായി ബന്ധപ്പെട്ട ചില ടിക്കറ്റ് ബുക്കിങ് കണക്കുകൾ പുറത്തുവന്നിരിക്കുന്നു. 2027-ൽ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റിനായി ഇതിനകം 84 ലക്ഷത്തിലധികം (8.4 ദശലക്ഷം) ടിക്കറ്റ് അപേക്ഷകളാണ് ഐസിസിക്ക് ലഭിച്ചിരിക്കുന്നത്. ജൊഹാനസ്ബർഗിലെ ‘ദി വാൻഡറേഴ്സ് സ്റ്റേഡിയത്തിൽ ആണ് ഈ മത്സരം നടക്കുന്നത്. ഇവിടെയുള്ളതാകട്ടെ വെറും 34,000 സീറ്റുകളും.
ലോകകപ്പ് ടിക്കറ്റ് ബാലറ്റിംഗിന്റെ ഭാഗമായി പുറത്തുവന്ന കണക്കുകൾ പ്രകാരം, 2027 ലോകകപ്പിൽ ഏറ്റവുമധികം ആവശ്യക്കാരുള്ളത് ഈ മത്സരത്തിന്റെ ടിക്കറ്റിനായാണ്. ലോകകപ്പ് ഫൈനൽ കാണാനുള്ള അപേക്ഷകളുടെ എണ്ണം പോലും ഇന്ത്യ- പാക് പോരാട്ടം കാണാനായി ലഭിച്ച അപേക്ഷകളെക്കാൾ കുറവാണ്. അതായത് ക്രിക്കറ്റ് ലോകം ഒന്നാകെ ഉറ്റുനോക്കുന്ന ഒരു മത്സരമാണ് ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം.
Also Read: പിച്ച് വിട്ട് മാക്സ്വെൽ; ആരാണ് ‘ബിഗ് ഷോ’യുടെ ഹൃദയം കവർന്ന വിനി രാമൻ?
2027 ഏകദിന ലോകകപ്പ് മത്സരങ്ങിൽ ഇന്ത്യ- പാക് പോരാട്ടം കഴിഞ്ഞാൽ പിന്നെ ഏറ്റവുമധികം ആവശ്യക്കാരുള്ളത് ഫൈനൽ കാണാനാണ്, ഏകദേശം 79 ലക്ഷം അപേക്ഷകൾ ആണ് ഫൈനലിനായി ലഭിച്ചിട്ടുള്ളത്. ലോകകപ്പിന്റെ വിവിധ മത്സരങ്ങൾക്കായി 193 രാജ്യങ്ങളിൽ നിന്നായി ആകെ 12 കോടിയിലധികം ടിക്കറ്റ് അപേക്ഷകളാണ് ഐസിസിക്ക് ലഭിച്ചിരിക്കുന്നത്.
24 വർഷങ്ങൾക്ക് ശേഷമാണ് ഏകദിന ലോകകപ്പ് വീണ്ടും ആഫ്രിക്കൻ മണ്ണിലേക്ക് തിരിച്ചെത്തുന്നത്. ടൂർണമെന്റിൽ 14 ടീമുകൾ 12 വേദികളിലായി 57 മത്സരങ്ങളിൽ മാറ്റുരയ്ക്കും. ടിക്കറ്റ് ബാലറ്റ് പ്രക്രിയ 2026 നവംബർ 21 വരെ തുടരും. ആരാധകർക്ക് ഐസിസിയുടെ ഔദ്യോഗിക ടിക്കറ്റിംഗ് വെബ്സൈറ്റ് വഴി ഇതിനായി രജിസ്റ്റർ ചെയ്യാം. ടിക്കറ്റുകളുടെ ലഭ്യതയേക്കാൾ കൂടുതൽ ആവശ്യക്കാരുള്ള മത്സരങ്ങളിൽ, നറുക്കെടുപ്പിലൂടെ ആയിരിക്കും ടിക്കറ്റ് ഉടമകളെ തിരഞ്ഞെടുക്കുക.
2027 ഏകദിന ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഒക്ടോബർ ഏഴിനാണ് ആരംഭിക്കുന്നത്. കേപ് ടൗണിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും ഇന്ത്യയും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും. ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, സിംബാബ്വെ എന്നിവരാണ് ഗ്രൂപ്പ് എയിലെ ടീമുകൾ. ഒക്ടോബർ 10 ന് ആണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്താൻ പോരാട്ടം നടക്കുക.
English Summary
There is immense demand for tickets to the match between India and Pakistan in the 2027 ODI World Cup. The International Cricket Council (ICC) has already received over 8.4 million applications for tickets to this encounter, which will be held at ‘The Wanderers Stadium’ in Johannesburg- a venue with a seating capacity of only 34,000.