അഭിഷേകിന്റെ വമ്പൻ അടിയിൽ ഇന്ത്യ ജയിച്ചു, സഞ്ജു ആരാധകർക്ക് നിരാശ
India vs Afghanistan 1st T20I: ഇന്ത്യ- അഫ്ഗാനിസ്ഥാൻ ടി20 സീരീസിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ വമ്പൻ ജയം. 157 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വമ്പൻ അടികളുമായി കളം നിറഞ്ഞ ഓപ്പണർ അഭിഷേക് ശർമ്മയുടെ (82) വെടിക്കെട്ട് ബാറ്റിങ് ഇന്ത്യൻ വിജയം വേഗത്തിലാക്കി. അതേസമയം ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസൺ എട്ട് ബോളിൽ 10 റൺസെടുത്ത് പുറത്തായി.

India Vs Afghanistan 1st T20i
ന്യൂഡൽഹി: ഇന്ത്യ- അഫ്ഗാനിസ്ഥാൻ ടി20 സീരീസിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ വമ്പൻ ജയം. 157 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വമ്പൻ അടികളുമായി കളം നിറഞ്ഞ ഓപ്പണർ അഭിഷേക് ശർമ്മയുടെ (82) വെടിക്കെട്ട് ബാറ്റിങ് ഇന്ത്യൻ വിജയം വേഗത്തിലാക്കി. അതേസമയം ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസൺ എട്ട് ബോളിൽ 10 റൺസെടുത്ത് പുറത്തായി. വെറും 32 ബോളിൽ 82 റൺസെടുത്ത് അഭിഷേക് പുറത്തായി. ഏഴ് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ തകർപ്പൻ ബാറ്റിങ്. സ്കോർ: അഫ്ഗാൻ 20 ഓവറിൽ 156/8. ഇന്ത്യ- 13.4 ഓവറിൽ 157/3.
അഭിഷേക് പുറത്തായതിന് പിന്നാലെ 42 റൺസെടുത്ത ഇഷാൻ കിഷനും പുറത്തായി. 33 പന്തിൽ 5 ഫോറും ഒരു സിക്സും സഹിതമാണ് ഇഷാൻ 42 റൺസ് അടിച്ചുകൂട്ടിയത്. അഭിഷേകിന് ശക്തമായ പിന്തുണ നൽകാൻ ഇഷാന് സാധിച്ചു. ഇഷാൻ പുറത്തായതിന് പിന്നാലെ ശ്രേയസ് അയ്യറും (8) തിലക് വർമയും (3) ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
അഫ്ഗാൻ ബോളിങ് നിരയിൽ മുഹമ്മദ് നബി രണ്ട് വിക്കറ്റും അസമത്തുള്ള ഒമർസായ് ഒരു വിക്കറ്റും നേടി. നേരത്തെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വൈഭവ് സൂര്യവംശിയെ പുറത്തിരുത്തി, മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനെ തുടക്കത്തിൽ തന്നെ തകർക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു. ബൗളിങ്ങിൽ ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിങ്ങും തുടക്കത്തിലേ വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാനെ സമ്മർദ്ദത്തിലാക്കി. അർഷദീപ് മൂന്ന് വിക്കറ്റ് നേട്ടവുമായി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സ്കോർ അഫ്ഗാൻ 20 ഓവറിൽ 156/8.
നായകൻ ശ്രേയസ് അയ്യരുടെ കീഴിൽ സ്വന്തം മണ്ണിൽ ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയാണിത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഒരുഘട്ടത്തിൽ 43 റൺസിന് 5 വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ച നേരിട്ടു. എന്നാൽ 44 പന്തിൽ 64 റൺസെടുത്ത അസ്മത്തുള്ള ഒമർസായിയും (64*) 33 റൺസെടുത്ത മുഹമ്മദ് നബിയും ചേർന്ന് അഫ്ഗാന്റെ നില മെച്ചപ്പെടുത്തുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 83 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
അർഷദീപ് സിംഗ് തകർപ്പൻ ബോളിംഗിലൂടെ മുഹമ്മദ് നബിയെ പുറത്താക്കി അഫ്ഗാന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. ഇന്ത്യൻ ബോളിങ് നിരയിൽ അർഷ്ദീപ് സിങ് 19 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. ജസ്പ്രീത് ബുമ്ര, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
English Summary
India secured a massive 7-wicket victory in the first match of the T20 series against Afghanistan. Chasing a target of 157 runs, India achieved the goal with the loss of just three wickets. Opener Abhishek Sharma (82) accelerated the victory with an explosive batting display, dominating the field with aggressive shots. Meanwhile, Malayali player Sanju Samson, making his return to the team, was dismissed after scoring 10 runs off eight balls.