AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs Australia: ഇന്ത്യക്കെതിരെ കമ്മിൻസ് കളിക്കില്ല; മിച്ചൽ മാർഷ് നായകനായ ഓസീസ് ടീമിൽ പുതുമുഖങ്ങൾ

Australia Team Against India: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ പാറ്റ് കമ്മിൻസ് കളിക്കില്ല. മിച്ചൽ മാർഷ് ആണ് രണ്ട് ടീമുകളുടെയും ക്യാപ്റ്റൻ.

India vs Australia: ഇന്ത്യക്കെതിരെ കമ്മിൻസ് കളിക്കില്ല; മിച്ചൽ മാർഷ് നായകനായ ഓസീസ് ടീമിൽ പുതുമുഖങ്ങൾ
ഓസ്ട്രേലിയ ടീംImage Credit source: PTI
abdul-basith
Abdul Basith | Published: 07 Oct 2025 12:59 PM

ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഓസീസ് ടീമുകളെ പ്രഖ്യാപിച്ചു. രണ്ട് ടീമുകളെയും മിച്ചൽ മാർഷ് ആണ് നയിക്കുക. ടീമുകളിൽ പുതുമുഖങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 19 മുതലാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം ആരംഭിക്കുക. മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്.

അഞ്ച് മത്സരം കളിച്ച പുതുമുഖം കൂപ്പർ കൊണോലി ഏകദിന ടീമിൽ തുടരും. 2022ന് ശേഷം മാത്യു റെൻഷായും ഏകദിന ടീമിലെത്തി. താരം ഇതുവരെ ഏകദിനത്തിൽ കളിച്ചിട്ടില്ല. 14 ടെസ്റ്റുകളിൽ റെൻഷാ കളിച്ചിട്ടുണ്ട്. ആദ്യ ഏകദിനത്തിലും ടി20യിലും അലക്സ് കാരി കളിക്കില്ല. പരിക്കേറ്റ് പുറത്തായ ഗ്ലെൻ മാക്സ്‌വൽ രണ്ട് ടീമുകളിലും ഇല്ല.

Also Read: Sanju Samson: സഞ്ജുവിനെ മാറ്റിനിർത്താൻ പലപ്പോഴായി പറഞ്ഞ നുണകളും ന്യായങ്ങളും; ഇതാ അഗാർക്കറിൻ്റെ നിലപാടുകൾ

ഏകദിന ടീം: മിച്ചൽ മാർഷ്, സാവിയർ ബാർലറ്റ്, അലക്സ് കാരി, കോപ്പർ കൊണോലി, ബെൻ ഡ്വാർഷുയി, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ ഓവൽ, മാത്യൂ റെൻഷാ, മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ.

ആദ്യ രണ്ട് ടി20കൾക്കുള്ള ടീം: മിച്ചൽ മാർഷ്, ഷോൺ ആബട്ട്, സാവിയർ ബാർലറ്റ്, ടിം ഡേവിഡ്, ബെൻ ഡ്വാർഷുയി, നഥാൻ എല്ലിസ് ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുൻമാൻ, മിച്ചൽ ഓവൻ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, ആദം സാമ്പ.

ഒക്ടോബർ 19, 23, 25 തീയതികളിലാണ് ഏകദിന മത്സരങ്ങൾ. ഒക്ടോബർ 29ന് ടി20 പരമ്പര ആരംഭിക്കും. ഒക്ടോബർ 31, നവംബർ 2, നവംബർ 6, നവംബർ 8 എന്നീ തീയതികളിൽ പരമ്പരയിലെ മറ്റ് മത്സരങ്ങളും നടക്കും. ടി20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കും.