AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ആര്‍ച്ചറും അവന്റെയൊരു ഷോര്‍ട്ട് ബോളും; എടുത്തോണ്ട് പോടേ; സഞ്ജുവിന് തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി

Sanju Samson smashes half-century: സഞ്ജു സാംസണ്‍ 26 പന്തില്‍ അര്‍ധ സെഞ്ചുറി നേടി. ഏഴ് ഫോറും മൂന്നു സിക്‌സറും അടങ്ങുന്നതായിരുന്നു പ്രകടനം. ലിയം ഡോസണെ സിക്‌സിന് പറത്തിയാണ് സഞ്ജു അര്‍ധ സെഞ്ചുറി തികച്ചത്.

Sanju Samson: ആര്‍ച്ചറും അവന്റെയൊരു ഷോര്‍ട്ട് ബോളും; എടുത്തോണ്ട് പോടേ; സഞ്ജുവിന് തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി
സഞ്ജു സാംസണ്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 05 Mar 2026 | 08:06 PM

സെമി ഫൈനലിലും മിന്നും പ്രകടനവുമായി സഞ്ജു സാംസണ്‍. ഇംഗ്ലണ്ടിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ താരം 26 പന്തില്‍ അര്‍ധ സെഞ്ചുറി നേടി. ഏഴ് ഫോറും മൂന്നു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. എട്ടാം ഓവറിലെ അവസാന പന്തില്‍ ലിയം ഡോസണെ സിക്‌സിന് പറത്തിയാണ് സഞ്ജു അര്‍ധ സെഞ്ചുറി തികച്ചത്. മുന്‍പ് പല മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ സഞ്ജു പതറിയിട്ടുണ്ടെങ്കിലും, ഇന്ന് അത് സംഭവിച്ചില്ല.

മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ആര്‍ച്ചറുടെ പന്തില്‍ സഞ്ജു നല്‍കിയ ക്യാച്ചിനുള്ള അവസരം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് പാഴാക്കിയത് ഇന്ത്യയ്ക്ക് രക്ഷയായി. സഞ്ജുവിനൊപ്പം, ഇഷാന്‍ കിഷനും തകര്‍പ്പനടിനടികളുമായി കളം നിറഞ്ഞു. ഏഴ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത് അഭിഷേക് ശര്‍മ പുറത്തായി. വില്‍ ജാക്ക്‌സിന്റെ പന്തില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കിയാണ് അഭിഷേക് പുറത്തായത്.

Also Read: India vs England T20 Semi Final Live Score: ഇംഗ്ലണ്ടിന് ടോസ്, ഇന്ത്യയെ ബാറ്റിങിന് അയച്ചു

42 പന്തില്‍ 89 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. ഏഴ് സിക്‌സും, എട്ട് ഫോറും താരം ആകെ അടിച്ചുകൂട്ടി. വില്‍ ജാക്ക്‌സിനെ സിക്‌സിന് പറത്താനുള്ള ശ്രമമാണ് പിഴച്ചത്. സഞ്ജുവിന്റെ ഷോട്ട് ഫിള്‍ സാള്‍ട്ട് കൈപിടിയിലൊതുക്കുകയായിരുന്നു. 18 പന്തില്‍ 39 റണ്‍സെടുത്താണ് ഇഷാന്‍ പുറത്തായത്.സഞ്ജു പുറത്താകുമ്പോള്‍ ഇന്ത്യ 13.1 ഓവറില്‍ മൂന്ന് വിക്കറ്റിന് 160 എന്ന നിലയിലാണ്. 18 പന്തില്‍ 39 റണ്‍സെടുത്ത ഇഷാന്‍ കിഷനും മികച്ച പ്രകടനം കാഴ്ചവെച്ച് മടങ്ങി.

Follow Us