ന്യൂസിലൻഡിൽ പ്ലെയർ ഓഫ് ദി മാച്ച് തൂക്കി, പിന്നാലെ റൺ ചേസിന് പിന്നിലെ ‘രഹസ്യം’ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ
Sanju Samson reveals the secret behind the historic chase vs New Zealand: 226 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യവമായി ഇറങ്ങിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ഒരു തുടക്കം വേണമായിരുന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ, അഭിഷേക് ശർമ്മയ്‌ക്കൊപ്പം ചേർന്ന് ആ ചുമതല വളരെ ധൈര്യത്തോടെ തന്റെ ചുമലിലേറ്റിയപ്പോൾ ഇന്ത്യ വിജയം പിടിച്ചെടുത്തു എന്ന് പറയുന്നതാണ് ശരി, അതിനാൽത്തന്നെയാണ് ഈ വിജയത്തിലെ നായകനായി സഞ്ജു സാംസൺ തെരഞ്ഞടുക്കപ്പെട്ടത്.

Sanju Samson Reveals The Secret Behind The Historic Chase Vs New Zealand
കാണുന്നത്ര ഈസിയായിരുന്നില്ല ന്യൂസിലൻഡിന് എതിരേയുള്ള ആദ്യ ടി20 മത്സരത്തിലെ ഇന്ത്യൻ ജയം. 226 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യവമായി ഇറങ്ങിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ഒരു തുടക്കം വേണമായിരുന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ, അഭിഷേക് ശർമ്മയ്‌ക്കൊപ്പം ചേർന്ന് ആ ചുമതല വളരെ ധൈര്യത്തോടെ തന്റെ ചുമലിലേറ്റിയപ്പോൾ ഇന്ത്യ വിജയം പിടിച്ചെടുത്തു എന്ന് പറയുന്നതാണ് ശരി, അതിനാൽത്തന്നെയാണ് ഈ വിജയത്തിലെ നായകനായി സഞ്ജു സാംസൺ തെരഞ്ഞടുക്കപ്പെട്ടത്. എട്ട് ഫോറുകളും നാല് സിക്സറുകളും ഉൾപ്പെടെ 33 പന്തിൽ 67 റൺസ് നേടിയ സഞ്ജു സാംസന്റെ ബാറ്റിങ് വെടിക്കെട്ട് ആണ് ഇന്ത്യൻ വിജയത്തിന്റെ അടിത്തറ. മത്സരശേഷം ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ചരിത്ര റൺ വേട്ടയ്ക്ക് പിന്നിലെ രഹസ്യം സഞ്ജു സാംസൺ തുറന്നുപറഞ്ഞു.
സഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ:
“മത്സരത്തിനിടയിൽ ഞങ്ങൾ ധാരാളം കാര്യങ്ങൾ സംസാരിക്കാറുണ്ട്, പക്ഷേ അതിനൊന്നും വലിയ അർത്ഥമൊന്നുമില്ല! പന്ത് ശ്രദ്ധിച്ച് ശക്തമായി അടിക്കുക എന്നത് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. ഇത് ഞങ്ങൾക്ക് നന്നായി ഗുണം ചെയ്യുന്നുണ്ട്, അഭിഷേകിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്.”
“പന്ത് നന്നായി സ്വിംഗ് ചെയ്യുന്നുണ്ടായിരുന്നു, പ്രത്യേകിച്ച് ഇന്നിംഗ്സിന്റെ രണ്ടാം പകുതിയിൽ അത് അല്പം കൂടുതലായിരുന്നു. എന്നാൽ പിച്ചിൽ നിന്ന് പന്ത് ബാറ്റിലേക്ക് വളരെ നന്നായി വരുന്നുണ്ടായിരുന്നു. അതുകൊണ്ട്, പവർപ്ലേയിൽ കൃത്യമായ ബാറ്റിംഗ് ശൈലി നിലനിർത്തിക്കൊണ്ട് പോസിറ്റീവ് ആയി കളിക്കാനാണ് ഞാനും അഭിഷേകും തീരുമാനിച്ചത്”- എന്ന് സഞ്ജു വെളിപ്പെടുത്തി.
“മികച്ച തുടക്കം ലഭിച്ചപ്പോൾ, ആദ്യ പകുതിയിൽ തന്നെ മത്സരം വിജയിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് തോന്നി. ആറ് ഓവറിൽ ഏകദേശം 90- റൺസ് – അതൊരു മികച്ച തുടക്കമായിരുന്നു. അതുകൊണ്ട് തന്നെ, പൂർണ്ണ ശക്തിയോടെ ആക്രമിച്ചു കളിക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്” എന്ന് സഞ്ജു വ്യക്തമാക്കി. വളരെ സന്തോഷം തോന്നുന്നു. മത്സരം വിജയിച്ച ഈ നിമിഷത്തിൽ നിൽക്കാൻ കഴിയുന്നത് വലിയ കാര്യമാണെന്നും സഞ്ജു പറഞ്ഞു.
“നിങ്ങൾ എന്ത് സംഭാവന നൽകിയാലും, വിജയിക്കുന്ന പക്ഷത്ത് നിൽക്കാൻ കഴിയുന്നത് സന്തോഷകരമായ കാര്യമാണ്. ടീമിലെ എല്ലാവരുടെയും ഭാഗത്തുനിന്നും മികച്ച സംഭാവനയാണ് ഉണ്ടായത്. ഇതൊരു സമ്പൂർണ്ണ ടീം പെർഫോമൻസ് ആയിരുന്നു. പരമ്പരയ്ക്ക് നല്ലൊരു തുടക്കം കുറിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്” എന്ന് സഞ്ജു വ്യക്തമാക്കി.
വിക്കറ്റ് കീപ്പിംഗ് നടത്തുമ്പോൾ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കാൻ സാധിച്ചുവെന്നും, എന്നാൽ ഇന്ത്യ ബാറ്റിംഗിന് ഇറങ്ങിയപ്പോഴേക്കും സാഹചര്യങ്ങളിൽ വലിയ മാറ്റം വന്നുവെന്നും സാംസൺ പറഞ്ഞു. ആദ്യ പകുതിയിൽ പന്ത് കുത്തുന്നിടത്ത് അല്പം തങ്ങിനിന്നാണ് വന്നത്, എന്നാൽ രണ്ടാം പകുതിയിൽ ഔട്ട്‌ഫീൽഡിലെ മഞ്ഞ് കാരണം പന്ത് ബാറ്റിലേക്ക് വളരെ നന്നായി വന്നുകൊണ്ടിരുന്നു. അതുകൊണ്ട് ബാറ്റിംഗ് ഞാൻ നന്നായി ആസ്വദിച്ചുവെന്ന് പ്ലെയർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു വ്യക്തമാക്കി.
ന്യൂസിലൻഡിന് എതിരായ ആദ്യ ടി20 മത്സരത്തിൽ സഞ്ജു സാംസണും അഭിഷേകും (12 പന്തിൽ 29 റൺസ്) ചേർന്ന് ഓപ്പണിംഗ് കൂട്ടുകെട്ടിൽ 93 റൺസ് അടിച്ചുകൂട്ടി. ഇരുവരും പുറത്തായ ശേഷം, ക്യാപ്റ്റൻ ശ്രേയസ് അയ്യർ (42 റൺസ്), നമൻ ധീർ (പുറത്താകാതെ 42 റൺസ്) എന്നിവരുടെ പ്രകടനങ്ങൾ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. മത്സരം തീരാൻ രണ്ട് പന്തുകൾ ബാക്കിനിൽക്കെയായിരുന്നു ഇന്ത്യയുടെ ത്രില്ലിങ് വിജയം. പരമ്പരയിലെ രണ്ടാമത്തെ മത്സരം ശനിയാഴ്ച ഇതേ വേദിയിൽ നടക്കും.
English Summary
Indian player Sanju Samson shared his thoughts following the victory in the first T20 match against New Zealand. Sanju clarified that there were no elaborate strategies or complex plans behind his explosive opening partnership with Abhishek Sharma. He explained that their simple approach is to watch the ball and hit it as hard as possible. Speaking after the match-while accepting the ‘Player of the Match’ award- Sanju mentioned that they had decided to play aggressively right from the powerplay, and that this strong start provided them with a great boost in confidence.