IND vs NZ: നാലാം ടി20യില്‍ ഇന്ത്യ തോല്‍വിയിലേക്ക്
India vs New Zealand 4th T20 Updates: നാലാം ടി20യില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍. ഗ്ലെന്‍ ഫിലിപ്‌സിന്റെയും, മൈക്കല്‍ ബ്രേസ്‌വെല്ലിന്റെയും ബാറ്റിങ് ബാറ്റിങ് വെടിക്കെട്ടില്‍ 20 ഓവറില്‍ ഏഴു വിക്കറ്റിന് 259 റണ്‍സാണ് ന്യൂസിലന്‍ഡ് അടിച്ചുകൂട്ടിയത്. 49 പന്തില്‍ 107 റണ്‍സാണ് ഫിലിപ്‌സ് നേടിയത്.

India vs New Zealand 4th T20
നാലാം ടി20യില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍. ഗ്ലെന്‍ ഫിലിപ്‌സിന്റെയും, മൈക്കല്‍ ബ്രേസ്‌വെല്ലിന്റെയും ബാറ്റിങ് ബാറ്റിങ് വെടിക്കെട്ടില്‍ 20 ഓവറില്‍ ഏഴു വിക്കറ്റിന് 259 റണ്‍സാണ് ന്യൂസിലന്‍ഡ് അടിച്ചുകൂട്ടിയത്. 49 പന്തില്‍ 107 റണ്‍സാണ് ഫിലിപ്‌സ് നേടിയത്. ബ്രേസ്‌വെല്‍ 25 പന്തില്‍ 65 റണ്‍സെടുത്തു. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ടിം സെയിഫെര്‍ട്ടിനെ മയങ്ക് യാദവ് പുറത്താക്കി. അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുക്കാനെ സെയിഫെര്‍ട്ടിന് സാധിച്ചുള്ളൂ. എന്നാല്‍ ഓപ്പണര്‍ ഫിന്‍ അലനും, വണ്‍ ഡൗണായി എത്തിയ ഡാരില്‍ മിച്ചലും തുടക്കം മുതല്‍ തകര്‍പ്പനടികളുമായി കളം നിറഞ്ഞു. അലന്‍ 17 പന്തില്‍ 31 റണ്‍സെടുത്തും, മിച്ചല്‍ ഒമ്പത് പന്തില്‍ 24 റണ്‍സെടുത്തും പുറത്തായി.
അഞ്ചാമനായി എത്തിയ ബെവണ്‍ ജേക്കബ്‌സ് വന്ന പോലെ മടങ്ങി. ഏഴു പന്തില്‍ ഏഴു റണ്‍സെടുത്ത ജേക്കബ്‌സിനെ മയങ്ക് യാദവ് പുറത്താക്കി. പിന്നീടാണ് ഗ്ലെന്‍ ഫിലിപ്‌സ്-ബ്രേസ്‌വെല്‍ സഖ്യം ന്യൂസിലന്‍ഡിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 115 റണ്‍സാണ് ഈ സഖ്യം കീവിസിന് സമ്മാനിച്ചത്.
മിച്ചല്‍ സാന്റ്‌നര്‍-ആറു പന്തില്‍ അഞ്ച്, നഥാന്‍ സ്മിത്ത്-മൂന്ന് പന്തില്‍ 6 നോട്ടൗട്ട്, ആദം മില്‍നെ-ഒരു പന്തില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യയ്ക്ക് വേണ്ടി മയങ്ക് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.