Sabarimala Aravana Production: ശബരിമലയിൽ അരവണ ക്ഷാമം ഉണ്ടാകില്ല; പ്ലാന്റിന്റെ പണി തീർന്നു എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
Sabarimala Aravana Production: രാത്രിയും പകലുമായി നിർമ്മാണം നടക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.60 ലക്ഷം കരുതൽ ശേഖരം ഉണ്ടാകും. ഇന്നുമുതൽ സാധനങ്ങൾ സന്നിധാനത്തെക്ക് എത്തിക്കാനുള്ള ട്രാൻസ്പോർട്ട് കോൺട്രാക്ട് ആരംഭിക്കും. ദേവസ്വം ബോർഡ് രണ്ട് ട്രാക്ടറുകൾ വാങ്ങും എന്നും അറിയിച്ചു. അതേസമയം ശബരിമല ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട..............
തിരുവനന്തപുരം : ശബരിമലയിലെ അരവണയുടെ കാര്യത്തിൽ യാതൊരു രൂപത്തിലുള്ള ആശങ്കയുമില്ല എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ശബരിമലയിൽ അരവണ നിർമാണ പ്ലാന്റിന്റെ പണി പൂർത്തിയായി എന്നും പ്രതിദിനം 2 ലക്ഷം ടിൻ അരവണ തയ്യാറാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. രാത്രിയും പകലുമായി നിർമ്മാണം നടക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
60 ലക്ഷം കരുതൽ ശേഖരം ഉണ്ടാകും. ഇന്നുമുതൽ സാധനങ്ങൾ സന്നിധാനത്തെക്ക് എത്തിക്കാനുള്ള ട്രാൻസ്പോർട്ട് കോൺട്രാക്ട് ആരംഭിക്കും. ദേവസ്വം ബോർഡ് രണ്ട് ട്രാക്ടറുകൾ വാങ്ങും എന്നും അറിയിച്ചു. അതേസമയം ശബരിമല ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട പണം കിൻഫ്രാക്ക് നൽകിയിട്ടില്ല എന്നും വ്യക്തമാക്കി.
ALSO READ:ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ, വൻ സാമ്പത്തിക തട്ടിപ്പ് പുറത്ത്
നമ്മുടെ അക്കൗണ്ടിൽ നിന്നാണ് പണം പോകുന്നത്…
അവർക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അവർ പോയിക്കോട്ടെ, നമ്മുടെ അക്കൗണ്ടിൽ നിന്നാണ് പണം പോകുന്നത്. പ്രോജക്ട് വഴിയിൽ നിന്ന് പോകാതിരിക്കാനുള്ള മുൻകരുതൽ എടുക്കുന്നുണ്ടെന്നും അറിയിച്ചു. ഒരേ മനസ്സോടെ എല്ലാവരും മുന്നോട്ടു പോയാൽ എല്ലാ കാര്യങ്ങളും ശുഭകരമാകും എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രതികരിച്ചു.
അതിനിടെ ശബരിമലയിലെ മിൽമ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട ഒരാൾ കൂടി അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിന്റെ ഓഫീസിലെ ജീവനക്കാരനായ ജയലാലിനെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദേവസ്വം ബോർഡിലെ പഞ്ച ജീവവാദ്യം ജീവനക്കാരനും കൂടിയാണ് ഇയാൾ. വലിയ സാമ്പത്തിക തട്ടിപ്പാണ് ഇയാൾ നടത്തിയത് എന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മിൽമയുടെ നെയ്യ് ശബരിമലയിൽ എത്തിയതായി വ്യാജ രേഖയുണ്ടാക്കി പണം കൈപ്പറ്റിയതിൽ ജയലാലിന് പങ്കുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് ഇതിനുമുമ്പ് പിടിയിലായ കരാറുകാരൻ എസ് എസ് ബിനുവിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഈ അറസ്റ്റ് നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നെയ്യ് ക്രമക്കേടിൽ കരാറുകാരനായ എസ് എസ് ബിനുവിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നത്. ട്രാൻസ്പോർട്ട് കരാറുകാരൻ ആയിരുന്നു എസ്എസ് ബിനു.
ENGLISH SUMMARY
Devaswom Board President K. Jayakumar stated that there is absolutely no cause for concern regarding the Aravana at Sabarimala. He mentioned that the construction of the Aravana production plant at Sabarimala has been completed, and 2 lakh tins of Aravana are being prepared daily.