India vs South Africa: ഏകദിനത്തിലൂടെ പ്രതികാരം വീട്ടാന്‍ ഇന്ത്യ, റാഞ്ചിയില്‍ മഴ ചതിക്കുമോ? മത്സരം എങ്ങനെ കാണാം?

India vs South Africa ODI preview: ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് റാഞ്ചിയില്‍ നടക്കും. റാഞ്ചിയിലെ ജെഎസ്‌സി‌എ സ്റ്റേഡിയത്തിലാണ് മത്സരം. ഉച്ചയ്ക്ക് ഒരു മണിക്കാണ് ടോസ്

India vs South Africa: ഏകദിനത്തിലൂടെ പ്രതികാരം വീട്ടാന്‍ ഇന്ത്യ, റാഞ്ചിയില്‍ മഴ ചതിക്കുമോ? മത്സരം എങ്ങനെ കാണാം?

India vs South Africa

Published: 

30 Nov 2025 09:41 AM

റാഞ്ചി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് റാഞ്ചിയില്‍ നടക്കും. റാഞ്ചിയിലെ ജെഎസ്‌സി‌എ സ്റ്റേഡിയത്തിലാണ് മത്സരം. ഉച്ചയ്ക്ക് ഒരു മണിക്കാണ് ടോസ്. മത്സരം 1.30ന് ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോഹോട്ട്‌സ്റ്റാറിലും മത്സരം കാണാം. ബാറ്റിങിനും ബൗളിങിനും ഒരു പോലെ അനുകൂലമാണ് ഈ പിച്ച്. പേസര്‍മാരെക്കാള്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ് ഈ പിച്ചിന്റെ ചരിത്രം. മത്സരദിവസം മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി കെ.എൽ. രാഹുലും ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് പരിശീലകൻ ആഷ്‌വെൽ പ്രിൻസും പറഞ്ഞു.

മത്സരത്തിന് കാലാവസ്ഥ അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. മഴ ഭീഷണിയില്ല. താപനില 22 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. ടോസ് നേടുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഇവിടെ നടന്ന ഒമ്പത് ഏകദിനങ്ങളില്‍ അഞ്ചിലും ആദ്യം ബൗള്‍ ചെയ്ത ടീമാണ് വിജയിച്ചത്.

Also Read: India vs South Africa: റുതുരാജും പന്തും ഉറപ്പിച്ചു, ജയ്‌സ്വാള്‍ പുറത്താകുമോ? ഇന്ത്യയുടെ സാധ്യത ഇലവന്‍

ദക്ഷിണാഫ്രിക്ക സ്ക്വാഡ്: എയ്ഡൻ മാർക്രം, ക്വിൻ്റൺ ഡി കോക്ക് (ഡബ്ല്യു), ടെംബ ബാവുമ (സി), മാത്യു ബ്രീറ്റ്‌സ്‌കെ, ഡെവാൾഡ് ബ്രെവിസ്, റൂബിൻ ഹെർമൻ, മാർക്കോ യാന്‍സെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലുങ്കി എൻഗിഡി, റയാൻ റിക്കൽട്ടൺ, ഒട്ട്‌നീൽ ബാർട്ട്മാൻ, ടോണി ഡി സോർസി, പ്രെനെലൻ സുബ്രയെൻ.

ഇന്ത്യൻ ടീം: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ്മ, വിരാട് കോലി, റിഷഭ് പന്ത്, കെ എൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രശസ്ത് കൃഷ്ണ, റുതുരാജ് ഗെയ്ക്വാദ്, തിലക് വർമ്മ, ധ്രുവ് ജുറെൽ, കുൽദീപ് യാദവ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും