India vs Sri Lanka, Asian Games Semi-Final Live: ഇന്ത്യ ശ്രീലങ്ക സെമിഫൈനൽ ലൈവ്; ഏഷ്യൻ ഗെയിംസിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ
IND vs SL Asian Games Semi Final Live Score Updates in Malayalam: ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ അഫ്ഗാനിസ്ഥാനെതിരെയായിരുന്നു. മഴയെ തുടർന്ന് മത്സരം ഉപേക്ഷിക്കേണ്ടിവന്നതോടെ ഉയർന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ സെമിഫൈനലിൽ എത്തിയത്. ശ്രീലങ്കയും ക്വാർട്ടർ ഫൈനലിൽ മഴയുടെ തിരിച്ചടി നേരിട്ടിരുന്നു. നേപ്പാളിനെതിരായ മത്സരം നടക്കാതെ പോയതോടെ ഉയർന്ന സീഡിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്കയും അവസാന നാലിലെത്തി.

India Vs Sri Lanka, Asian Games Semi Final Live
LIVE NEWS & UPDATES
-
ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്‍
വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ എന്നിവരാണ് ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍. സൂര്യവംശി, അഭിഷേക്, സാംസണ്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ്മ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, രവി ബിഷ്ണോയ്.
-
ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു
രണ്ടാം സെമിഫൈനലില്‍ ടോസ് നേടി ശ്രീലങ്ക ബൗളിംഗ് തിരഞ്ഞെടുത്തു. വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, സൂര്യവംശി എന്നിവര്‍ മൂന്ന് പേരും കളിക്കുന്നുണ്ട്. പക്ഷേ ആര് ഓപ്പണര്‍ ആകും?
-
സൂര്യവംശി കളിക്കുമോ?
സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഫ്രണ്ട്‌ലൈൻ ഓപ്പണർമാരായി കളിക്കാൻ സാധ്യതയുള്ളതിനാൽ 15 വയസ്സുകാരനായ വൈഭവ് സൂര്യവംശിക്ക് ഒരു മത്സരം പോലും കളിക്കാൻ സാധ്യതയില്ല. വിവിഎസ് ലക്ഷ്മൺ നയിക്കുന്ന ടീം മാനേജ്‌മെന്റ് ഒരു മുയലിനെ പുറത്താക്കാൻ തീരുമാനിക്കുന്നത് വരെ ഈ യുവതാരത്തിന് അവസരങ്ങൾക്കായി കാത്തിരിക്കേണ്ടിവരും.
-
ഇന്ത്യ ശ്രീലങ്ക മത്സരം എവിടെ കാണാം
ഇന്ത്യൻ സമയം രാവിലെ 10 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ടെലിവിഷനിൽ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും ഡിഡി സ്പോർട്സിലും മത്സരം കാണാം. ജിയോ ഹോട്ട്സ്റ്റാർ വഴി മത്സരത്തിന്റെ ലൈവ് സ്ട്രീമിങ്ങും ലഭ്യമാകും.
ഏഷ്യൻ ഗെയിംസ് 2026 പുരുഷ ക്രിക്കറ്റിൽ ഇന്ത്യയും ശ്രീലങ്കയും സെമിഫൈനലിൽ ഏറ്റുമുട്ടുന്നു. ജപ്പാനിലെ നിഷിനിലുള്ള കൊറോഗി സ്പോർട്സ് പാർക്കിലാണ് മത്സരം. ഇന്ത്യൻ സമയം രാവിലെ 10 മണിക്കാണ് മത്സരം ആരംഭിക്കുക. ടോസ് 9.30ന് നടക്കും.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനൽ ഉറപ്പാക്കാനുള്ള ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. ശ്രേയസ് അയ്യരാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ജസ്പ്രീത് ബുമ്ര, ഇഷാൻ കിഷൻ, സഞ്ജു സാംസൺ തുടങ്ങിയ താരങ്ങൾ ടീമിലുണ്ട്.
ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ അഫ്ഗാനിസ്ഥാനെതിരെയായിരുന്നു. മഴയെ തുടർന്ന് മത്സരം ഉപേക്ഷിക്കേണ്ടിവന്നതോടെ ഉയർന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ സെമിഫൈനലിൽ എത്തിയത്.
ശ്രീലങ്കയും ക്വാർട്ടർ ഫൈനലിൽ മഴയുടെ തിരിച്ചടി നേരിട്ടിരുന്നു. നേപ്പാളിനെതിരായ മത്സരം നടക്കാതെ പോയതോടെ ഉയർന്ന സീഡിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്കയും അവസാന നാലിലെത്തി.