IND vs WI: കാര്യവട്ടം ഏകദിനത്തിന്റെ ടിക്കറ്റ് വില്‍പന സെപ്തംബര്‍ 17 മുതല്‍; എങ്ങനെ ബുക്ക് ചെയ്യാം?
IND vs WI Karyavattom ODI Ticket Booking Details : ചെറിയൊരു ഇടവേളയ്ക്ക് ശേഷം കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് വീണ്ടും രാജ്യാന്തര മത്സരമെത്തുന്നതില്‍ ആരാധകരും ആവേശഭരിതരാണ്. അതുകൊണ്ട് തന്നെ തന്നെ ടിക്കറ്റ് വില്‍പന ആരംഭിച്ചതിനുശേഷം എത്രയും വേഗം ബുക്ക് ചെയ്യുന്നതാണ് അഭികാമ്യം.

India vs West Indies Cricket Ticket Sale
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സെപ്തംബര്‍ 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പന വ്യാഴാഴ്ച (സെപ്തംബര്‍ 17) വൈകിട്ട് ഏഴിന് ആരംഭിക്കും. TicketGenie.in എന്ന വെബ്‌സൈറ്റ് വഴി ആരാധകര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് കാര്യവട്ടം സ്‌റ്റേഡിയത്തിലേക്ക് അന്താരാഷ്ട്ര മത്സരം തിരികെയെത്തുന്നത്. ഈ വര്‍ഷമാദ്യം (2026 ജനുവരി 31) നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 മത്സരമാണ് അവസാനം നടന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരത്തേക്ക് വീണ്ടും രാജ്യാന്തര മത്സരമെത്തുന്നതില്‍ ആരാധകരും ആവേശഭരിതരാണ്. അതുകൊണ്ട് തന്നെ തന്നെ ടിക്കറ്റ് വില്‍പന ആരംഭിച്ചതിനുശേഷം എത്രയും വേഗം ബുക്ക് ചെയ്യുന്നതാണ് അഭികാമ്യം.
വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയാണ് നടക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരമാണ് കേരളത്തില്‍ നടക്കുന്നത്. രണ്ടാം മത്സരം സെപ്തംബര്‍ 30-ന് ഗുവാഹത്തി ബര്‍സാപര സ്റ്റേഡിയത്തിലും, മൂന്നാമത്തേത് ഒക്ടോബര്‍ മൂന്നിന് മൊഹാലിയിലെ പിസിഎ ന്യൂ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക അറിയിപ്പ്
ഏകദിന മത്സരങ്ങള്‍ക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര നടക്കും. അഞ്ച് മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്. ഒക്ടോബര്‍ 6, 9, 11, 14, 16 തീയതികളിലാണ് ടി20 മത്സരങ്ങള്‍ നടക്കുന്നത്. ലഖ്‌നൗ ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയം, റാഞ്ചിയിലെ ജെഎസ്‌സിഎ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം കോംപ്ലക്‌സ്, ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയം, ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം, ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് യഥാക്രമം ഈ മത്സരങ്ങള്‍ നടക്കുന്നത്. ടി20 പരമ്പരയിലെ എല്ലാ മത്സരങ്ങളും വൈകുന്നേരം ഏഴു മണിക്ക് ആരംഭിക്കും.
Also Read: Sanju Samson: സഞ്ജു സാംസണ്‍ ഇനി കളിക്കില്ല? വൈഭവ് സൂര്യവംശി കളത്തിലേക്ക്, ചേട്ടന്‍ ബെഞ്ചിലും?
സഞ്ജു സാംസണ്‍ കളിക്കുമോ?
സഞ്ജു സാംസണിന്റെ നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ താരം കളിക്കുമോയെന്നാണ് ആരാധകരുടെ ആകാംക്ഷ. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഏകദിന പ്ലാനുകളില്‍ സഞ്ജുവില്ലാത്തതിനാല്‍ കാര്യവട്ടത്ത് നടക്കുന്ന മത്സരത്തില്‍ അദ്ദേഹത്തെ പരിഗണിക്കില്ല. മാത്രവുമല്ല, ഏകദിന പരമ്പര നടക്കുന്ന സമയം സഞ്ജുവടക്കമുള്ള ടി20 താരങ്ങള്‍ ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലുമായിരിക്കും. അതുകൊണ്ട് തന്നെ, ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ട ഒരു താരം പോലും ഏകദിന പരമ്പരയ്ക്കുണ്ടാകില്ല.
English Summary
Tickets for the India vs West Indies 1st ODI at Karyavattom Stadium can be booked online starting September 17, 2026, at 7:00 PM. The match takes place on Sunday, September 27, 2026, starting at 2:00 PM. It will be hosted at The Sports Hub, Greenfield International Stadium in Thiruvananthapuram. Fans must purchase their match tickets official online via TicketGenie.in.