CPM : സി.പി.എമ്മിൽ അഴിച്ചുപണി, പി. ജയരാജൻ ഉൾപ്പെടെ മൂന്ന് പേർ കൂടി സംസ്ഥാന സെക്രട്ടേറിയറ്റിൽ
P Jayarajan In CPM State Secretariat : ഒടുവിൽ സിപിഎം നേതൃത്വത്തിൽ സമഗ്രമായ അഴിച്ചുപണി വരികയാണ്. ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ കണ്ണൂരിൽ നിന്നുള്ള പ്രമുഖ നേതാവായ പി. ജയരാജനെ ഉൾപ്പെടെ മൂന്ന് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി. നിലവിൽ കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിലാണ് പാർട്ടി പുനസംഘടന സംബന്ധിച്ച തീരുമാനം വന്നിരിക്കുന്നത്.
കോഴിക്കോട് : ഒടുവിൽ സിപിഎം നേതൃത്വത്തിൽ സമഗ്രമായ അഴിച്ചുപണി വരികയാണ്. ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ കണ്ണൂരിൽ നിന്നുള്ള പ്രമുഖ നേതാവായ പി. ജയരാജനെ ഉൾപ്പെടെ മൂന്ന് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി. നിലവിൽ കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിലാണ് പാർട്ടി പുനസംഘടന സംബന്ധിച്ച തീരുമാനം വന്നിരിക്കുന്നത്. പി ജയരാജന് പുറമേ പാലക്കാട് നിന്നുള്ള നേതാവും മുൻമന്ത്രിയുമായ എം ബി രാജേഷ്, തിരുവനന്തപുരത്ത് നിന്നുള്ള പ്രമുഖ നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടി എന്നിവരെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി എം തോമസ് ഐസക്കിനെയും ടി. പി രാമകൃഷ്ണനെയും സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായതിനാൽ ഇവർക്ക് സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കാൻ കഴിയും. സിപിഎമ്മിന്റെ വിവിധ പോഷക സംഘടനകളുടെ നേതാക്കളെ സംസ്ഥാന സമിതിയിലേക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read : “മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശ പ്രകരം അപരിചിതരായ ചിലർ പണം എത്തിച്ചു” വാരിസ് ഇ.ഡിക്ക് നൽകിയ മൊഴി പുറത്ത്
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ഇവരാണ് – പിണറായി വിജയൻ, എം. വി ഗോവിന്ദൻ, കെ കെ ശൈലജ, ഇ. പി ജയരാജൻ, കെ. എൻ ബാലഗോപാൽ, പി രാജീവ്, കെ. കെ ജയചന്ദ്രൻ, വി. എൻ വാസവൻ, സജി ചെറിയാൻ, എം സ്വരാജ്, പി. എ മുഹമ്മദ് റിയാസ്, പി. കെ ബിജു, പുത്തലത്ത് ദിനേശൻ, എം. വി ജയരാജൻ, സി എൻ മോഹനൻ, പി ജയരാജൻ, വി ശിവൻകുട്ടി, എം ബി രാജേഷ്.
എൽ ഡി എഫിനും പുതിയ നേതൃത്വം വരികയാണ്. മുൻമന്ത്രിയും എറണാകുളത്തുനിന്നുള്ള നേതാവുമായ പി. രാജീവിനെ എൽഡിഎഫ് കൺവീനറായി നിയോഗിക്കുമെന്നും അറിയുന്നു. നിലവിൽ ടി പി രാമകൃഷ്ണനാണ് എൽ ഡി എഫ് കൺവീനർ. അതേസമയം വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പി. എ മുഹമ്മദ് റിയാസിനെതിരെയും നടക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങൾക്കെതിരെ പ്രമേയം പാസാക്കി. പി. കെ ബിജു അവതരിപ്പിച്ച പ്രമേയം വിശാല സമിതി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
English Summary
Finally, a comprehensive overhaul of the CPM leadership is underway. As part of this, three new members including P. Jayarajan, a prominent leader from Kannur have been inducted into the CPM state secretariat.