AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ബിസ്‌കറ്റുകളിലെ ഈ ചെറിയ ദ്വാരങ്ങൾക്ക് പിന്നിൽ വലിയൊരു രഹസ്യമുണ്ട്!

Why Do Biscuits Have Tiny Holes: ബിസ്കറ്റുകളിൽ ചെറിയ തുളകൾ കാണാറുണ്ട്. വെറുമൊരു ഭംഗിക്കോ ഡിസൈനിനോ വേണ്ടിയാണ് ഈ ദ്വാരങ്ങൾ നൽകിയിരിക്കുന്നതെന്ന് കരുതുന്നതെങ്കിൽ തെറ്റി. ഇതിന് പിന്നിൽ കൃത്യമായ ഒരു ശാസ്ത്രീയ കാരണമുണ്ടെന്ന് അറിയാമോ.... ആ കാരണങ്ങൾ വിശദമായി അറിയാം...

ബിസ്‌കറ്റുകളിലെ ഈ ചെറിയ ദ്വാരങ്ങൾക്ക് പിന്നിൽ വലിയൊരു രഹസ്യമുണ്ട്!
പ്രതീകാത്മക ചിത്രംImage Credit source: Credit: TH-Foto'/Corbis/Getty Images
Nithya Vinu
Nithya Vinu | Published: 15 Sep 2026 | 02:56 PM

നാം കഴിക്കുന്ന മിക്ക ബിസ്കറ്റുകളിലും ചെറിയ തുളകൾ കാണാറുണ്ട്. വെറുമൊരു ഭംഗിക്കോ ഡിസൈനിനോ വേണ്ടിയാണ് ഈ ദ്വാരങ്ങൾ നൽകിയിരിക്കുന്നതെന്ന് കരുതുന്നതെങ്കിൽ തെറ്റി. ഇതിന് പിന്നിൽ കൃത്യമായ ഒരു ശാസ്ത്രീയ കാരണമുണ്ടെന്ന് അറിയാമോ….

എന്താണ് ‘ഡോക്കർ ഹോളുകൾ’?

ബിസ്കറ്റ് ഉണ്ടാക്കുന്നതിനിടയിൽ അതിൽ ഇടുന്ന ഈ ചെറിയ തുളകളെ ശാസ്ത്രീയമായി ‘ഡോക്കിങ് ഹോളുകൾ’ (Docking Holes) അല്ലെങ്കിൽ ‘ഡോക്കർ ഹോളുകൾ’ (Docker Holes) എന്നാണ് വിളിക്കുന്നത്. ബിസ്കറ്റ് ബേക്ക് ചെയ്യുന്നതിന് തൊട്ടുമുമ്പ് ‘ഡോക്കർ’ എന്ന പ്രത്യേക മെഷീൻ ഉപയോഗിച്ചാണ് മാവിൽ ഈ തുളകൾ ഉണ്ടാക്കുന്നത്. ഇത്തരത്തിൽ ഹോളുകൾ ഇടുന്നതിന് പിന്നിൽ നിരവധഇ കാരണങ്ങളുണ്ട്.

പ്രധാന കാരണങ്ങൾ

നീരാവി പുറത്തുപോകാൻ

ബിസ്കറ്റ് മാവ് ഓവനിൽ വെച്ച് ചൂടാക്കുമ്പോൾ അതിലെ ഈർപ്പം നീരാവിയായി മാറും. മാവിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഈ നീരാവി പുറത്തേക്ക് പോകാനാണ് ഈ ചെറിയ ദ്വാരങ്ങൾ സഹായിക്കുന്നത്.

ബിസ്കറ്റ് വീർത്തു വരുന്നത് തടയാൻ

നീരാവി പുറത്തുപോകാൻ വഴിയില്ലെങ്കിൽ ബിസ്കറ്റ് ബ്രെഡ് പോലെ വീർക്കുകയും, നടുഭാഗം പൊന്തി വരികയും ചെയ്യും. അത് ഒഴിവാക്കി ബിസ്കറ്റ് പരന്ന ആകൃതിയിൽ തന്നെ നിലനിർത്താൻ ഈ തുളകൾ സഹായിക്കുന്നു.

ALSO READ: ലോകത്തിന്റെ ‘കുൽഫി തലസ്ഥാനം’! അതും നമ്മുടെ ഇന്ത്യയിൽ

മൊരിവും കൃത്യമായ പാകവും

ചൂട് ബിസ്കറ്റിന്റെ എല്ലാ ഭാഗത്തേക്കും ഒരുപോലെ എത്താനും, ഈർപ്പം പൂർണ്ണമായി മാറി നല്ല മൊരിവ് ലഭിക്കാനും ഈ ദ്വാരങ്ങൾ അത്യന്താപേക്ഷിതമാണ്.

പൊട്ടിപ്പോകുന്നത് തടയാൻ

ഉള്ളിലെ വായുസമ്മർദ്ദം മൂലം ബിസ്കറ്റ് ബേക്ക് ചെയ്യുമ്പോൾ വിണ്ടു കീറുന്നതും പൊട്ടിപ്പോകുന്നതും തടയാൻ ഈ തുളകൾ സഹായിക്കും. അതായത്, ബിസ്കറ്റിന് കൃത്യമായ ആകൃതിയും നല്ല ക്രിസ്പി സ്വഭാവവും ലഭിക്കാൻ വേണ്ടിയാണ് നിർമ്മാതാക്കൾ ഇത്തരം ചെറിയ തുളകൾ നൽകുന്നതെന്ന് ചുരുക്കം.

English Summary:

Some biscuits have tiny holes on their surface for a practical reason. the holes help control the baking process. They allow steam and trapped air to escape from the dough, preventing the biscuits from puffing up unevenly, cracking, or developing unwanted bubbles.

Follow Us