10000mAh ബാറ്ററിയുണ്ട്, കൂടെ 100W ഹൈപ്പർ ചാർജിങ്ങും; റെഡ്മി നോട്ട് 17 പ്രോ മാക്സ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Redmi Note 17 Pro Max launched in India: റെഡ്മി നോട്ട് 17 സീരീസിന്റെ ഭാഗമായി റെഡ്മി നോട്ട് 17 പ്രോ മാക്സ് (REDMI Note 17 Pro Max) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 10000mAh ബാറ്ററി ആണ് ഈ ഷവോമി ഫോണിന്റെ മുഖ്യ ആകർഷണം. 8GB + 256GB വേരിയന്റിന് 49,999 രൂപയും, 12GB + 256GB വേരിയന്റിന് 55,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 5,000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകും.
ചൈനയിലെപ്പോലെ ഇന്ത്യയിലും സ്മാർട്ട്ഫോണുകളിൽ വമ്പൻ ബാറ്ററി ശേഷി സാധാരണമാക്കി ഷവോമി. റെഡ്മി നോട്ട് 17 സീരീസിന്റെ ഭാഗമായി റെഡ്മി നോട്ട് 17 പ്രോ മാക്സ് (REDMI Note 17 Pro Max) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. നിരവധി മികച്ച ഫീച്ചറുകളോടെയാണ് എത്തിയിരിക്കുന്നത് എങ്കിലും 10000mAh ബാറ്ററി ആണ് ഈ ഷവോമി ഫോണിന്റെ മുഖ്യ ആകർഷണം. 100W ഹൈപ്പർ ചാർജ് ഫാസ്റ്റ് ചാർജിംഗ്, 22.5W റിവേഴ്സ് ചാർജിംഗ് എന്നിവയുടെ പിന്തുണയോടെയാണ് ഈ ബാറ്ററി കരുത്തൻ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം റെഡ്മി നോട്ട് 17 പ്രോ (REDMI Note 17 Pro) മോഡലും ഷവോമി ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം ആഗോള തലത്തിൽ റെഡ്മി നോട്ട് 17 പ്രോ, റെഡ്മി നോട്ട് 17 പ്രോ മാക്സ് എന്നിവ അവതരിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യയിലും ‘അപ്പർ മിഡ്-റേഞ്ച്’ സെഗ്മെന്റിൽ ഇവ എത്തിയിരിക്കുന്നത്. ഈ രണ്ട് മോഡലുകളിൽ പ്രോ മാക്സ് മുന്നിട്ട് നിൽക്കുന്നത് ഏറ്റവും ഉയർന്ന ബാറ്ററി ശേഷിയും കൂടുതൽ കരുത്തൻ പ്രോസസറും സഹിതം അവതരിപ്പിച്ചുകൊണ്ടാണ്.
ALSO READ: ‘വില’ കുറച്ച് കാണേണ്ട! ഐഫോൺ 17 ന് മുന്നിൽ ഗൂഗിൾ പിക്സൽ 11 അത്ര നിസാരക്കാരനല്ല
റെഡ്മി നോട്ട് 17 പ്രോ മാക്സ് 5ജിയുടെ പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് (2772×1280 പിക്സൽ) 1.5K OLED ഡിസ്‌പ്ലേ, , 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 3200Hz വരെ ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, 3200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, HDR10+, ഡോൾബി വിഷൻ, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
2.6GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 ജെൻ 5 4nm പ്രോസസർ ആണ് റെഡ്മി നോട്ട് 17 പ്രോ മാക്സിന്റെ കരുത്ത്. അഡ്രിനോ 812 GPU, 8GB / 12GB LPDDR5X റാം, 256GB (UFS 4.1) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ OS 3-ൽ ആണ് പ്രവർത്തനം. ദീർഘകാല സോഫ്റ്റ്‌വെയർ പിന്തുണയും ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ട്.
ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ (f/1.5 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), 4k വീഡിയോ റെക്കോർഡിംഗ് എന്നിവ സഹിതമാണ് നോട്ട് 17 പ്രോ മാക്സ് റിയർ ക്യാമറ സജ്ജീകരണം എത്തുന്നത്. സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ), 4k വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.
ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവൽ 4G VoLTE, 10000mAh ബാറ്ററി, 100W ഹൈപ്പർചാർജ് ഫാസ്റ്റ് ചാർജിംഗ്, 22.5W റിവേഴ്സ് ചാർജിംഗ് എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
റെഡ്മി നോട്ട് 17 പ്രോ മാക്സ് 8GB + 256GB വേരിയന്റിന് 49,999 രൂപയും, 12GB + 256GB വേരിയന്റിന് 55,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 5,000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും പരിമിത കാലത്തേക്ക് 9999 രൂപ മതിപ്പുള്ള നോട്ട് 1 കെയർ പ്ലാൻ സൗജന്യമായും (ഇതിൽ 2 വർഷത്തെ സ്‌ക്രീൻ പ്രൊട്ടക്ഷൻ, 2 വർഷത്തെ ബാറ്ററി റീപ്ലേസ്‌മെന്റ്, 2 വർഷത്തെ വാറന്റി എന്നിവ ഉൾപ്പെടുന്നു) ലഭിക്കും.
സെപ്റ്റംബർ 23 മുതൽ ഷവോമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി റെഡ്മി നോട്ട് 17 പ്രോ മാക്സ് 5ജി വിൽപ്പനയ്ക്ക് എത്തും. സീക്രട്ട് സൺറൈസ് (ഫോട്ടോക്രോമിക് ഫിനിഷ്), മാച്ച ഗ്രീൻ, സ്റ്റെൽത്ത് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.
English Summary
The Redmi Note 17 Pro Max has been launched in India as part of the Redmi Note 17 series. The main highlight of this Xiaomi phone is its 10,000mAh battery. It is priced at Rs. 49,999 for the 8GB + 256GB variant and Rs 55,999 for the 12GB + 256GB variant. As part of the launch offer, an instant bank discount of up to Rs 5,000 is available.