AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

നല്ല ബാറ്റിംഗ് പിച്ചിൽ പ്രധാന ബൗളർമാരെ കളിപ്പിക്കുന്നതാണ് ധീരത; ഇന്ത്യയുടെ ടീം സെലക്ഷനെതിരേ ​മുഹമ്മദ് കൈഫ്

Mohammad Kaif criticizes Shreyas Iyer And Co: നാലാം ടി20 മത്സരത്തിൽ വെസ്റ്റിൻഡീസിനോട് ഏറ്റ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന്റെ സെലക്ഷൻ രീതിയെ ​വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്തെത്തി. ടീം സെലക്ഷനിൽ വരുത്തിയ പിഴവാണ് ഇന്ത്യയുടെ പരാജയ കാരണം എന്നാണ് ​കൈഫ് വിലയിരുത്തുന്നത്. ബൗളിംഗ് നിരയെ ശക്തിപ്പെടുത്തുന്നതിന് പകരം ബാറ്റിംഗിന് അമിത പ്രാധാന്യം നൽകിക്കൊണ്ടുള്ള ടീം തിരഞ്ഞെടുപ്പാണ് മാനേജ്മെന്റ് നടത്തിയതെന്ന് ​കൈഫ് കുറ്റപ്പെടുത്തുന്നു.

നല്ല ബാറ്റിംഗ് പിച്ചിൽ പ്രധാന ബൗളർമാരെ കളിപ്പിക്കുന്നതാണ് ധീരത; ഇന്ത്യയുടെ ടീം സെലക്ഷനെതിരേ ​മുഹമ്മദ് കൈഫ്
Mohammad Kaif Criticizes Shreyas Iyer And CoImage Credit source: Mark Brake/Getty Images, Pankaj Nangia/Getty Images
Prasanth Kumar
Prasanth Kumar | Published: 16 Oct 2026 | 12:24 PM

ഇന്ത്യ- വെസ്റ്റിൻഡീസ് നാലാം ടി20 മത്സരത്തിലെ ഇന്ത്യയുടെ 24 റൺസ് തോൽവിയുടെ അ‌ലയൊലികൾ അ‌വസാനിക്കുന്നില്ല. തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന്റെ സെലക്ഷൻ രീതിയെ ​വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്തെത്തി. ടീം സെലക്ഷനിൽ വരുത്തിയ പിഴവാണ് ഇന്ത്യയുടെ പരാജയ കാരണം എന്നാണ് ​കൈഫ് വിലയിരുത്തുന്നത്. ബൗളിംഗ് നിരയെ ശക്തിപ്പെടുത്തുന്നതിന് പകരം ബാറ്റിംഗിന് അമിത പ്രാധാന്യം നൽകിക്കൊണ്ടുള്ള ടീം തിരഞ്ഞെടുപ്പാണ് മാനേജ്മെന്റ് നടത്തിയതെന്ന് ​കൈഫ് കുറ്റപ്പെടുത്തുന്നു. വെറും നാല് സ്പെഷ്യലിസ്റ്റ് ബൗളർമാരെയും രണ്ട് ഓൾറൗണ്ടർമാരെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഈ തന്ത്രം തിരിച്ചടിയാവുകയും ഇന്ത്യക്ക് 20 ഓവറിൽ 247 റൺസ് (3 വിക്കറ്റ്) വഴങ്ങേണ്ടി വരികയും ചെയ്തു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സാഹചര്യങ്ങൾക്കനുസരിച്ചല്ല ടീമിനെ തിരഞ്ഞെടുത്തതെന്ന് കൈഫ് വിമർശിച്ചു. “എട്ടാം നമ്പർ വരെ ബാറ്റിംഗ് നിരയുണ്ടാവുക എന്നത് ധീരതയല്ല. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ പോലും മികച്ച ബൗളർമാരെ കളിപ്പിക്കാൻ കഴിയുന്നതാണ് യഥാർത്ഥ ധീരത. ഏഴ് ബാറ്റ്‌സ്മാൻമാരെയും അഞ്ച് പ്രധാന ബൗളർമാരെയും (അക്ഷർ പട്ടേലിനെ ഓൾറൗണ്ടറായി ഉൾപ്പെടുത്തിക്കൊണ്ട്) ടീമിൽ ഉൾപ്പെടുത്തുന്നതാണ് ധീരമായ തീരുമാനം”.

Also Read: റീൽ എടുക്കാൻ നോക്കി പണി കിട്ടും! പാപ്പരാസികളോട് വൈഭവ് സൂര്യവംശി, വീഡിയോ വൈറൽ

”എതിരാളികളെ 250 റൺസ് അടിക്കാൻ അനുവദിച്ചിട്ട്, അത് പിന്തുടർന്ന് ജയിക്കാമെന്ന് കരുതുന്നത് ധീരതയല്ല. അഞ്ച് പ്രധാന ബൗളർമാരുമായി കളിക്കുകയാണെങ്കിൽ, ഇത്രയധികം റൺസ് പിന്തുടരേണ്ടി വരില്ല. പിച്ചുകൾ ബാറ്റിംഗിന് കൂടുതൽ അനുകൂലമാകുന്തോറും, കൂടുതൽ സ്പെഷ്യലിസ്റ്റ് ബൗളർമാരെ ടീമിൽ ഉൾപ്പെടുത്തണം,” എന്ന് ക്രിക്ക്ബസിന് (Cricbuzz) നൽകിയ അ‌ഭിമുഖത്തിൽ ​കൈഫ് വ്യക്തമാക്കി.

ഒരു ബാറ്റ്‌സ്മാനെ ഒഴിവാക്കിയാണെങ്കിലും ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തണമായിരുന്നു എന്നാണ് ​കൈഫിന്റെ അ‌ഭിപ്രായം. കുൽദീപിന്റെ അനുഭവസമ്പത്തും വിക്കറ്റുകൾ വീഴ്ത്താനുള്ള കഴിവുമുണ്ടായിരുന്നെങ്കിൽ, വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് നിരയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കൂടുതൽ ബാലൻസ്ഡ് ടീമിനെയും ശക്തമായ ബൗളിംഗ് നിരയെയും ലഭിക്കുമായിരുന്നുവെന്ന് കൈഫ് വാദിച്ചു.

“ഞാൻ കുൽദീപ് യാദവിനെ കളിപ്പിക്കുമായിരുന്നു. ഹൈദരാബാദിലെ ഈ പിച്ചിലാണ് റാഷിദ് ഖാൻ തൻ്റെ പേരുറപ്പിച്ചത്. ഐസിസി റാങ്കിംഗിലെ ആദ്യ നാല് സ്ഥാനങ്ങളിലുള്ളവരും ലെഗ് സ്പിന്നർമാരാണ്. അതിനാൽ, ഫ്ലാറ്റ് ആയ പിച്ചിൽ കുൽദീപ് യാദവ് കൂടുതൽ ഫലപ്രദമാകുമായിരുന്നു. ഹൈദരാബാദ് പിച്ചിലെ വേഗതയിലുള്ള മാറ്റങ്ങളും അധിക ബൗൺസും അദ്ദേഹത്തിന് സഹായകമാകുമായിരുന്നു. ഒരു ബാറ്റ്‌സ്മാനെ ഒഴിവാക്കി പകരം മറ്റൊരു ബൗളറെ ഉൾപ്പെടുത്താൻ ഇന്ത്യയ്ക്ക് എളുപ്പത്തിൽ സാധിക്കുമായിരുന്നു,” എന്ന് ​കൈഫ് വിശദീകരിച്ചു.

English Summary

The repercussions of India’s 24-run defeat in the fourth T20 match against the West Indies continue. Following the loss, former Indian cricketer Mohammad Kaif criticized the Indian team’s selection strategy. Kaif believes that errors in team selection were the reason for India’s defeat. He argued that extending the batting lineup down to the number eight position does not constitute bravery; rather, true courage lies in fielding the best bowlers, even on pitches that favor batting.

Follow Us