അർഷ്ദീപ് സിങ് വിവാഹിതനാകുന്നു, വധു നടി; മുംബൈ ഇന്ത്യൻസിലേക്കുള്ള ടീം മാറ്റത്തിന് പിന്നാലെ വമ്പൻ പ്രഖ്യാപനം
Indian cricketer Arshdeep Singh announces engagement: ന്യൂസിലാൻഡിൽ വച്ച് അർഷ്ദീപിന്റെ വിവാഹനിശ്ചയം നടന്നു എന്നാണ് റിപ്പോർട്ട്. മോതിരമാറ്റത്തിന്റെ ചിത്രങ്ങൾ അർഷ്ദീപ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ഈ ചിത്രങ്ങൾക്ക് താഴെ ആശംസയുമായി സഹതാരം ഹാർദിക് പാണ്ഡ്യ എത്തിയത് കൗതുകകരമായി. പാണ്ഡ്യയുടെയും അർഷ്ദീപിന്റെയും ഐപിഎൽ ടീം മാറ്റം സ്ഥിരീകരിക്കപ്പെട്ടതും ഇന്നായിരുന്നു.

Indian Cricketer Arshdeep Singh Announces Engagement
ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിംഗ് വിവാഹിതനാകുന്നു. നടിയും മോഡലുമായ സമ്രീൻ കൗർ ആണ് വധു. ന്യൂസിലാൻഡിൽ വച്ച് ഇരുവരുടെയും വിവാഹനിശ്ചയം നടന്നു എന്നാണ് റിപ്പോർട്ട്. മോതിരമാറ്റത്തിന്റെ ചിത്രങ്ങൾ അർഷ്ദീപ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ഈ ചിത്രങ്ങൾക്ക് താഴെ ആശംസയുമായി സഹതാരം ഹാർദിക് പാണ്ഡ്യ എത്തിയത് കൗതുകകരമായി. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമായ പാണ്ഡ്യയെ പഞ്ചാബ് കിങ്സ് സ്വന്തമാക്കുകയും പകരം അർഷ്ദീപ് പഞ്ചാബിൽ നിന്ന് മുംബൈ ഇന്ത്യൻസിലേക്ക് എത്തുകയും ചെയ്ത താരമാറ്റത്തിന്റെ വിവരം ഇന്ന് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അർഷ്ദീപിന്റെ ജീവിതത്തിലെ മറ്റൊരു സുപ്രധാന സന്തോഷത്തിന്റെ വിവരവും പുറത്തുവന്നത്.
Loading...
Unable to load recommendations.
Follow Us