Sanju Samson: ഇതാണ് സഞ്ജു; അന്ന് കളിയാക്കിയ ഫിഞ്ച് വരെ ഇപ്പോള്‍ മാറ്റിപ്പറയുന്നു
Aaron Finch praises Sanju Samson : സഞ്ജു സാംസണെ പ്രശംസിച്ച് ആരോണ്‍ ഫിഞ്ച് രംഗത്തെത്തി. സിഎസ്‌കെ തിരഞ്ഞുകൊണ്ടിരുന്ന സൂപ്പര്‍സ്റ്റാര്‍ ആണ് സഞ്ജുവെന്ന് ഫിഞ്ച്. ഒരു പുതിയ ഫ്രാഞ്ചെസിയില്‍ എത്തുമ്പോള്‍ സമ്മര്‍ദ്ദമുണ്ടാകും. അദ്ദേഹം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞുവെന്നും ആരോണ്‍ ഫിഞ്ച് പറഞ്ഞു.

സഞ്ജു സാംസണ്‍
Sanju Samson CSK, 7-6-2026: ഐപിഎല്‍ 2026-ലെ ആദ്യ മൂന്ന് മത്സരങ്ങലും തോറ്റെങ്കിലും, പിന്നീട് തരക്കേടില്ലാത്ത പ്രകടനമാണ് റുതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്തെടുക്കുന്നത്. 10 മത്സരങ്ങളില്‍ നിന്ന് അഞ്ച് വീതം ജയവും തോല്‍വിയുമാണ് സമ്പാദ്യം. 10 പോയിന്റുമായി പോയിന്റ് ടേബിളില്‍ ആറാമതാണ്. പ്ലേ ഓഫ് പ്രതീക്ഷകളും സജീവമാക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ തിളങ്ങുന്ന മത്സരങ്ങളില്‍ സിഎസ്‌കെ ജയിക്കുകയും, അല്ലാത്തപ്പോള്‍ തോല്‍ക്കുകയും ചെയ്യുന്നതാണ് ചെന്നൈയുടെ നിലവിലെ അവസ്ഥ.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന രണ്ട് മത്സരങ്ങളിലും സഞ്ജുവായിരുന്നു കളിയിലെ താരം. ആദ്യ മത്സരത്തില്‍ സെഞ്ചുറിയും, രണ്ടാമത്തേതില്‍ അര്‍ധ സെഞ്ചുറിയും താരം നേടി. മുംബൈ ഇന്ത്യന്‍സിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതും സഞ്ജുവിന്റെ സെഞ്ചുറിയുടെ പിന്‍ബലത്തിലായിരുന്നു. ചെന്നൈ ഇതുവരെ ജയിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നിലും സഞ്ജുവായിരുന്നു ‘മാന്‍ ഓഫ് ദ മാച്ച്’.
പ്രശംസിച്ച് ആരോണ്‍ ഫിഞ്ച്
അതേസമയം, സഞ്ജുവിനെ പ്രശംസിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് രംഗത്തെത്തി. സിഎസ്‌കെ തിരഞ്ഞുകൊണ്ടിരുന്ന സൂപ്പര്‍സ്റ്റാര്‍ ആണ് സഞ്ജുവെന്ന് ഫിഞ്ച് പറഞ്ഞു. അതുകൊണ്ടാണ് സഞ്ജുവിനെ സിഎസ്‌കെ ട്രേഡ് ചെയ്തത്. ഇത്തരമൊരു സൂപ്പര്‍സ്റ്റാറിനെയാണ് അവര്‍ ആഗ്രഹിച്ചിരുന്നത്. അദ്ദേഹം വ്യത്യസ്തമായ ഒരു തലത്തിൽ ബാറ്റ് ചെയ്യുന്നത്. അത് കാണാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്നും ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയിൽ ഫിഞ്ച് പറഞ്ഞു.
Also Read: Punjab Kings: ഫീല്‍ഡര്‍മാര്‍ക്ക് ഓട്ടക്കൈ; തോല്‍വി ഇരന്നുവാങ്ങി പഞ്ചാബ്; പോണ്ടിങ് കലിപ്പില്‍
ടി20 ലോകകപ്പിന്റെ അവസാനഘട്ടത്തില്‍ അദ്ദേഹം സ്വപ്‌നതുല്യമായ പ്രകടനമാണ് പുറത്തെടുത്തത്. ഒരു പുതിയ ഫ്രാഞ്ചെസിയില്‍ എത്തുമ്പോള്‍ സമ്മര്‍ദ്ദമുണ്ടാകും. അദ്ദേഹം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞുവെന്നും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.
മാറ്റിപ്പറഞ്ഞു
ടി20 ലോകകപ്പില്‍ സഞ്ജു നേടിയ മൂന്ന് അര്‍ധ സെഞ്ചുറികളും ഫ്ലാറ്റ് പിച്ചുകളിലാണെന്ന് ഫിഞ്ച് നേരത്തെ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ ഫിഞ്ചാണ് ഇപ്പോള്‍ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫിഞ്ച് മാത്രമല്ല, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനും സഞ്ജുവിനെ പ്രശംസിച്ചു.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സഞ്ജു പുറത്തെടുത്ത പ്രകടനമാണ് ഇവരെ അതിശയിപ്പിച്ചത്. സഞ്ജുവിന്റെ മൂല്യം ഉയരുമെന്ന് താന്‍ കരുതിയില്ലെന്ന് മോര്‍ഗന്‍ വ്യക്തമാക്കി. ഈ ഇന്നിംഗ്‌സിലൂടെ അദ്ദേഹം തന്റെ മൂല്യം വര്‍ധിപ്പിച്ചു. ഡ്രസ്സിംഗ് റൂമിൽ അദ്ദേഹം കൊണ്ടുവരുന്ന നിയന്ത്രണം അനുഭവത്തെയും നേതൃത്വത്തെയും പ്രതിഫലിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പ്രകടനങ്ങളാണ് പ്രധാനമെന്നും മോര്‍ഗന്‍ അഭിപ്രായപ്പെട്ടു.
പരിചയസമ്പന്നനായ താരത്തെപോലെ അദ്ദേഹം റണ്‍ചേസ് ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്ന് മോര്‍ഗന്‍ പറഞ്ഞു. കാർത്തിക് ശർമ്മയെപ്പോലുള്ള ഒരു യുവതാരത്തിന് സഞ്ജു മാര്‍ഗനിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
കുറേ വര്‍ഷങ്ങളായി കാണാന്‍ ആഗ്രഹിച്ചത് ഇത്തരത്തിലൊരു സഞ്ജുവിനെയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ദീപ് ദാസ്ഗുപ്ത പറഞ്ഞു. ലോകകപ്പ് മുതല്‍ അദ്ദേഹം പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നും ദീപ് ദാസ്ഗുപ്ത ഇഎസ്‌പിഎൻക്രിക്ഇൻഫോയോട് പറഞ്ഞു.
English Summary
Former Australia captain Aaron Finch praises CSK star Sanju Samson. Aaron Finch called Sanju Samson as the superstar Chennai Super Kings had long been waiting to add to their lineup. Sanju Samson is in great form in IPL 2026. After 10 matches, he has 402 runs at an average of 57.42