IPL 2026 Auction Live : കോടികള്‍ വാരി കാമറൂണ്‍ ഗ്രീന്‍, കൊല്‍ക്കത്ത നല്‍കിയത് 25.20 കോടി; ഐപിഎല്‍ ലേലം തത്സമയം
IPL Auction 2026 Live Updates In Malayalam : 359 താരങ്ങളാണ് ലേലം പട്ടികയിൽ ഇടം നേടിട്ടുള്ളത്. അതിൽ 11 പേർ മലയാളികളാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ലേലം നടപടികൾ ആരംഭിക്കുക. അബുദാബിയിൽ വെച്ചാണ് ലേലം നടക്കുക.
LIVE NEWS & UPDATES
-
Prashant Veer: പ്രശാന്ത് വീര്‍ 14.20 കോടിക്ക് ചെന്നൈയില്‍
യുവ ഓള്‍ റൗണ്ടര്‍ പ്രശാന്ത് വീറിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. 14.20 കോടി രൂപയാണ് പ്രശാന്തിന് ലഭിച്ചത്. സണ്‍റൈസേഴ്‌സും ചെന്നൈയും തമ്മിലായിരുന്നു പ്രശാന്തിന് വേണ്ടി പോരാടിയത്. യുപി താരമായ ഈ 20കാരന്‍ യുപി ടി20 ലീഗിലും, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഈ പ്രകടനം ശ്രദ്ധയില്‍പെട്ട ചെന്നൈ താരത്തെ ട്രയല്‍സിന് വിളിച്ചിരുന്നു. രവീന്ദ്ര ജഡേജയുടെ പകരക്കാരനായി പ്രശാന്തിനെ വളര്‍ത്തിയെടുക്കാനാണ് ചെന്നൈയുടെ നീക്കം.
-
Edhen Tom: ഈഡന്‍ ടോം അണ്‍സോള്‍ഡ്
മലയാളി താരം ഈഡന്‍ ടോം, വിജയ് ശങ്കര്‍, രാജ്‌വര്‍ധന്‍ ഹങ്കരേക്കര്‍, മഹിപാല്‍ ലോമ്രോര്‍ എന്നിവര്‍ അണ്‍സോള്‍ഡ്
-
Auqib Dar: ആക്വിബ് ദാര്‍ മിന്നിച്ചു
ജമ്മു കശ്മീര്‍ പേസര്‍ ആക്വിബ് ദാറിന് 8.40 കോടി രൂപ. വാശിയേറിയ ലേല പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് ആക്വിബിനെ സ്വന്തമാക്കിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആക്വിബ് പുറത്തെടുത്ത മികച്ച പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു
-
രവി ബിഷ്ണോയിയെ സ്വന്തമാക്കി രാജസ്ഥാൻ്റെ സർജിക്കൽ സ്ട്രൈക്ക്; സ്റ്റീൽ ഡീലെന്ന് നിരീക്ഷണം
ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയിയെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. 7.2 കോടി രൂപയാണ് രാജസ്ഥാൻ റോയൽസ് ബിഷ്ണോയ്ക്കായി മുടക്കിയത്.
-
ബേബി മലിംഗയെ റാഞ്ചി കൊൽക്കത്ത; മുടക്കിയത് 18 കോടിരൂപ
ശ്രീലങ്കൻ പേസർ മതീഷ പതിരനയെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ചെന്നൈ സൂപ്പർ കിംഗ്സ് മുൻ താരമായ പതിരനയ്ക്കായി 18 കോടി രൂപയാണ് കൊൽക്കത്ത മുടക്കിയത്.
-
ആകാശ് ദീപും ശിവം മവിയും അൺസോൾഡ്; ജേക്കബ് ഡഫിയ്ക്ക് ആദ്യ കരാർ
ആകാശ് ദീപിനെയും ശിവം മവിയെയും വാങ്ങാൻ ആളില്ല. ജേക്കബ് ഡഫി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിലെത്തി. അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്കാണ് ആർസിബി താരത്തെ സ്വന്തമാക്കിയത്.
-
Ben Duckett: ബെന്‍ ഡക്കറ്റ് ഡല്‍ഹിയില്‍
ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റ് ഡല്‍ഹി ക്യാപിറ്റല്‍സില്‍. രണ്ട് കോടി രൂപയ്ക്കാണ് ഡല്‍ഹി ഡക്കറ്റിനെ ടീമിലെത്തിച്ചത്. ഫിന്‍ അലന്‍ രണ്ട് കോടിക്ക് കൊല്‍ക്കത്തയിലെത്തി.
-
Quinton De Kock: ക്വിന്റോണ്‍ ഡി കോക്ക് മുംബൈയില്‍
ക്വിന്റോണ്‍ ഡി കോക്കിനെ അടിസ്ഥാന തുകയായ ഒരു കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. അവസാന നിമിഷം പട്ടികയില്‍ ഉള്‍പ്പെട്ട താരമാണ് ഡി കോക്ക്. റഹ്‌മാനുല്ല ഗുര്‍ബാസ്, ജോണി ബെയര്‍സ്‌റ്റോ, ജാമി സ്മിത്ത് എന്നിവര്‍ അണ്‍സോള്‍ഡ്.
-
Deepak Hooda: ദീപക് ഹൂഡ അണ്‍സോള്‍ഡ്
ദീപക് ഹൂഡ, കെഎസ് ഭരത് എന്നിവര്‍ അണ്‍സോള്‍ഡ്. സംശയാസ്പദമായ ബൗളിങ് ആക്ഷനുള്ള താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത് ഹൂഡയ്ക്ക് തിരിച്ചടിയായെന്ന് കരുതുന്നു.
-
Venkatesh Iyer: വെങ്കടേഷ് അയ്യര്‍ക്ക് ഏഴ് കോടി
വെങ്കടേഷ് അയ്യരെ ആര്‍സിബി സ്വന്തമാക്കി. ഏഴ് കോടിയാണ് താരത്തിന് ലഭിച്ചത്. കഴിഞ്ഞ സീസണില്‍ 23.75 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത അയ്യരെ സ്വന്തമാക്കിയത്. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. തുടര്‍ന്ന് താരത്തെ ഈ സീസണില്‍ ഒഴിവാക്കി. അയ്യരെ വീണ്ടും ടീമിലെത്തിക്കാന്‍ കൊല്‍ക്കത്ത ശ്രമിച്ചിരുന്നു.
-
Wanindu Hasaranga: ഹസരങ്ക ലഖ്‌നൗവില്‍
ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ വനിന്ദു ഹസരങ്ക ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍. അടിസ്ഥാന തുകയായ രണ്ട് കോടിക്കാണ് ഹസരങ്ക ലഖ്‌നൗവിലെത്തിയത്.
-
ഇതെന്ത് മറിമായം? രചിന്‍ രവീന്ദ്രയ്ക്കും ആളില്ല
രചിന്‍ രവീന്ദ്ര, ഗസ് അറ്റ്കിന്‍സണ്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, വിയാന്‍ മള്‍ഡര്‍ എന്നിവരും അണ്‍സോള്‍ഡ്. ലിവിംഗ്‌സ്റ്റണ്‍ വന്‍ തുക സ്വന്തമാക്കുമെന്നായിരുന്നു പ്രതീക്ഷ.
-
Sarfaraz Khan: സര്‍ഫറാസിന് ഞെട്ടല്‍, ആര്‍ക്കും വേണ്ട
പൃഥി ഷായെ പോലെ സര്‍ഫറാസ് ഖാനും അണ്‍സോള്‍ഡ്. ഒരു ഫ്രാഞ്ചെസിയും സര്‍ഫറാസിനായി രംഗത്തെത്തിയില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച ഫോമിലാണ് താരം. മഹാരാഷ്ട്രയ്‌ക്കെഥിരെ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ താരമായ സര്‍ഫറാസ് 22 പന്തില്‍ 73 റണ്‍സെടുത്തിരുന്നു. എന്നാല്‍ ഈ പ്രകടനമൊന്നും ഫ്രാഞ്ചെസികള്‍ ശ്രദ്ധിച്ച മട്ടില്ല.
-
Cameron Green: കാമറൂണ്‍ ഗ്രീനിന് 25.20 കോടി
ഓസീസ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് 25.20 കോടി രൂപ ലഭിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഗ്രീനിനെ സ്വന്തമാക്കിയത്. ഗ്രീനിന് വേണ്ടി പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. മുംബൈ, രാജസ്ഥാന്‍, കൊല്‍ക്കത്ത, ചെന്നൈ ടീമുകള്‍ താരത്തിനായി രംഗത്തെത്തി. രണ്ട് കോടിയായിരുന്നു അടിസ്ഥാനത്തുക. അവസാനം ചെന്നൈയും കൊല്‍ക്കത്തയും തമ്മിലായി പോരാട്ടം. ഒടുവില്‍ കൊല്‍ക്കത്ത സ്വന്തമാക്കി. ഓള്‍ റൗണ്ട് മികവാണ് ഗ്രീനിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം താരം കളിച്ചിരുന്നില്ല.
-
David Miller: ഡേവിഡ് മില്ലര്‍ ഡല്‍ഹിയില്‍
ഡേവിഡ് മില്ലര്‍ രണ്ട് കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി. പൃഥി ഷാ, ഡെവോണ്‍ കോണ്‍വെ എന്നിവര്‍ അണ്‍സോള്‍ഡ്
-
Jake Fraser-McGurk: ജെയ്ക്ക് ഫ്രേസർ മക്ഗുർക്ക് അണ്‍സോള്‍ഡ് !
ലേലം ആരംഭിച്ചു. ഓസീസ് താരം ജെയ്ക്ക് ഫ്രേസർ മക്ഗുർക്ക് അണ്‍സോള്‍ഡ്. മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ്.
He remains unsold!#TATAIPLAuction https://t.co/edgaKkHjqg
— IndianPremierLeague (@IPL) December 16, 2025
-
ഫ്രാഞ്ചൈസികളെ സ്വാഗതം ചെയ്ത് അരുൺ ധുമാൽ
ലേലം ആരംഭിക്കുന്നു. അരുണ്‍ ധുമാല്‍ ഫ്രാഞ്ചെസികളെ സ്വാഗതം ചെയ്യുന്നു
-
ലേലം അല്‍പസമയത്തിനകം ആരംഭിക്കും
ലേലം ആരംഭിക്കാന്‍ ഇനി മിനിറ്റുകള്‍ മാത്രം ബാക്കി. പ്രതീക്ഷയോടെ 369 താരങ്ങള്‍
We’re all set at the Etihad Arena in Abu Dhabi 🤩#TATAIPL | #TATAIPLAuction pic.twitter.com/IGHGyuICAE
— IndianPremierLeague (@IPL) December 16, 2025
-
വേദി സര്‍വസജ്ജം, ലേലം ആരംഭിക്കാന്‍ ഇനി മിനിറ്റുകള്‍ മാത്രം
ഐപിഎല്‍ ലേലവേദി സജ്ജം. ഫ്രാഞ്ചെസികള്‍ ലേലത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി
-
Updated Auction List: ലേലത്തില്‍ പങ്കെടുക്കുന്നത് 369 താരങ്ങള്‍
ഐപിഎല്‍ ലേലത്തിലേക്ക് ബിസിസിഐ 19 പേരെ കൂടി ഉള്‍പ്പെടുത്തി. പട്ടികയില്‍ ആകെ 369 താരങ്ങള്‍ Read More
അബുദാബി : ഐപിഎൽ മിനി താരലേലത്തിന് ഇന്ന് അബുദാബി വേദിയാകും. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ലേലം നടപടികൾ ആരംഭിക്കുക. 359 താരങ്ങളാണ് ലേലം പട്ടികയിൽ ഇടം നേടിട്ടുള്ളത്. 11 പേർ മലയാളികളാണ്.
Published On - Dec 16,2025 12:14 PM