AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2026 Auction : ഐപിഎൽ താരലേലം, വിധി കാത്ത് 359 താരങ്ങൾ, പ്രതീക്ഷയുമായി മലയാളി താരങ്ങൾ

IPL Auction 2026 : അബുദാബിയിൽ വെച്ചാണ് താരലേലം നടക്കുന്നത്. 11 മലയാളികളാണ് താരലേല പട്ടികയിൽ ഇടം നേടിട്ടുള്ളത്.

IPL 2026 Auction : ഐപിഎൽ താരലേലം, വിധി കാത്ത് 359 താരങ്ങൾ, പ്രതീക്ഷയുമായി മലയാളി താരങ്ങൾ
Ipl AuctionImage Credit source: IPL Facebook
jenish-thomas
Jenish Thomas | Updated On: 16 Dec 2025 12:46 PM

അബുദാബി : ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ഐപിഎൽ 2026 സീസണിനുള്ള താരലേലം ഇന്ന് നടക്കും. അബുദാബിയിൽ എത്തിഹാദ് അരീനിയിൽ വെച്ച് മിനി താരലേലമാണ് ഇന്ന് നടക്കുക. ട്രേഡുകൾ ഏകദേശം പൂർത്തിയായതിന് ശേഷമാണ് മിനി താരലേലത്തിനായി ഇന്ന് ഫ്രാഞ്ചൈസികൾ അബുദാബിയിലേക്ക് എത്തി ചേരുന്നത്. വെങ്കടേഷ് അയ്യര്‍, രവി ബിഷ്‌ണോയ് തുടങ്ങിയ ഏതാനും പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ലേലത്തിനുള്ളത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ നിരവധി ‘അണ്‍ക്യാപ്ഡ്’ താരങ്ങളെയാണ് ഐപിഎൽ ടീമുകൾ പ്രധാനമായും ലക്ഷ്യംവെക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ലേലം നടപടികൾ ആരംഭിക്കുക.

ഇന്ത്യൻ താരങ്ങളായ വെങ്കടേശ് അയ്യർക്കും രവി ബിഷ്നോയിക്കും പുറമെ വിദേശ താരങ്ങളായ കാമറൂൺ ഗ്രീൻ, ലിയാം ലിവിങ്സ്റ്റൺ തുടങ്ങിയവരും ലേലവിധി ഇന്നറിയും. കോടി തിളക്കം ആർക്കും ലഭിക്കുമെന്നും, റെക്കോർഡുകൾ തിരുത്തി കുറിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. നിലവിൽ കൈയ്യിൽ ഏറ്റവും കൂടുതൽ പണമുള്ളത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ്. മൂല്യമേറിയ വെങ്കടേശ് അയ്യരെ ഉൾപ്പെടെ പുറന്തള്ളിയപ്പോൾ കെകെആറിൻ്റെ പോക്കറ്റിൽ 64.30 കോടി രൂപയാണുള്ളത്. ഏറ്റവും കുറവുള്ളത് മുംബൈ ഇന്ത്യൻസാണ്. 2.75 കോടി

ഓരോ ടീമുകളുടെ പോക്കറ്റിലുള്ളത് (ഒഴിവുള്ള സ്ലോട്ടുകൾ ബ്രാക്കറ്റിൽ)

  1. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 64.30 കോടി (13 താരങ്ങളുടെ സ്ലോട്ടുകൾ ഒഴിവ്, വിദേശതാരങ്ങൾ ആറ്)
  2. ചെന്നൈ സൂപ്പർ കിങ്സ് – 43.40 കോടി (ഒമ്പത് താരങ്ങളുടെ സ്ലോട്ടുകൾ ഒഴിവ്, വിദേശതാരങ്ങൾ നാല്)
  3. സൺറൈസേഴ്സ് ഹൈദരാബാദ് – 25.50 കോടി (10 താരങ്ങളുടെ സ്ലോട്ടുകൾ ഒഴിവ്, വിദേശതാരങ്ങൾ രണ്ട്)
  4. ലഖ്നൗ സൂപ്പർ ജെയ്ൻ്റ്സ് – 22.90 കോടി (ആറ് താരങ്ങളുടെ സ്ലോട്ടുകൾ ഒഴിവ്, വിദേശതാരങ്ങൾ നാല്)
  5. ഡൽഹി ക്യാപിറ്റൽസ് – 21.80 കോടി (എട്ട് താരങ്ങളുടെ സ്ലോട്ടുകൾ ഒഴിവ്, വിദേശതാരങ്ങൾ അഞ്ച്)
  6. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു – 16.40 കോടി (എട്ട് താരങ്ങളുടെ സ്ലോട്ടുകൾ ഒഴിവ്, വിദേശതാരങ്ങൾ രണ്ട്)
  7. രാജസ്ഥാൻ റോയൽസ് – 16.05 കോടി (ഒമ്പത് താരങ്ങളുടെ സ്ലോട്ടുകൾ ഒഴിവ്, വിദേശതാരങ്ങൾ ഒന്ന്)
  8. ഗുജറാത്ത് ടൈറ്റൻസ് – 12.90 കോടി (അഞ്ച് താരങ്ങളുടെ സ്ലോട്ടുകൾ ഒഴിവ്, വിദേശതാരങ്ങൾ നാല്)
  9. പഞ്ചാബ് കിങ്സ് – 11.50 കോടി (നാല് താരങ്ങളുടെ സ്ലോട്ടുകൾ ഒഴിവ്, വിദേശതാരങ്ങൾ രണ്ട്)
  10. മുംബൈ ഇന്ത്യൻസ് – 2.75 കോടി (അഞ്ച് താരങ്ങളുടെ സ്ലോട്ടുകൾ ഒഴിവ്, വിദേശതാരങ്ങൾ ഒന്ന്)

മലയാളി താരങ്ങൾ

11 മലയാളി താരങ്ങളാണ് ലേലം പട്ടികയിൽ ഇടം നേടിട്ടുള്ളത്. ഈഡന്‍ ആപ്പിള്‍ ടോം, വിഗ്നേഷ് പുത്തൂര്‍, സല്‍മാന്‍ നിസാര്‍, രോഹന്‍ കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, അബ്ദുല്‍ ബാസിത്ത്, ജിക്കു ബ്രൈറ്റ്, ശ്രീഹരി നായര്‍, മുഹമ്മദ് ഷറഫുദ്ദീന്‍, അഖില്‍ സ്‌കറിയ, കെഎം ആസിഫ് എന്നീ മലയാളി താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്. ഹൈദരാബാദിന്റെ മലയാളി താരമായ ആരോണ്‍ വര്‍ഗീസും ലേലത്തിനുണ്ട്. മലയാളി താരമായ വിഷ്ണു വിനോദിനെ പഞ്ചാബ് കിങ്സ് നിലനിർത്തിട്ടുണ്ട്. സഞ്ജു സാംസമണിന് ട്രേഡിലൂടെ സിഎസ്കെ സ്വന്തമാക്കിട്ടുണ്ട്.