AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jose K mani: പാലായിൽ രണ്ടില കരിഞ്ഞിട്ടില്ല, ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കും – ജോസ് കെ മാണി

Jose K. Mani discusses Kerala Congress M's position in the LDF: പാലായിലും തൊടുപുഴയിലും 'രണ്ടില' ചിഹ്നം കരിഞ്ഞുപോയി എന്ന യു.ഡി.എഫ്. പ്രചാരണം തെറ്റാണെന്ന് ജോസ് കെ. മാണി ശക്തമായി വാദിച്ചു. കഴിഞ്ഞ തവണത്തേത് പോലെ തന്നെ 'രണ്ടില' ചിഹ്നത്തിൽ ഇത്തവണയും പാർട്ടിക്ക് പത്ത് സീറ്റുകളിൽ വിജയിക്കാൻ സാധിച്ചു.

Jose K mani: പാലായിൽ രണ്ടില കരിഞ്ഞിട്ടില്ല, ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കും – ജോസ് കെ മാണി
Jose K ManiImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 16 Dec 2025 15:13 PM

തിരുവനന്തപുരം: ഇടതുമുന്നണിയിൽ (എൽ.ഡി.എഫ്.) ഉറച്ചുനിൽക്കുമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പ്രഖ്യാപിച്ചു. പാലായിൽ ഉൾപ്പെടെ മധ്യതിരുവിതാംകൂറിൽ പാർട്ടിക്ക് സംഘടനപരമായ ഭദ്രത നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് ഗ്രൂപ്പിന്റേത്. കോൺഗ്രസ് എന്തെങ്കിലും കൊടുത്താൽ അത് മേടിച്ചെടുക്കുക മാത്രമാണ് അവർ ചെയ്യുന്നത്,” ജോസ് കെ. മാണി പരിഹസിച്ചു.

 

പാലായിലെ ‘രണ്ടില’ തളിർത്തു

 

പാലായിലും തൊടുപുഴയിലും ‘രണ്ടില’ ചിഹ്നം കരിഞ്ഞുപോയി എന്ന യു.ഡി.എഫ്. പ്രചാരണം തെറ്റാണെന്ന് ജോസ് കെ. മാണി ശക്തമായി വാദിച്ചു. കഴിഞ്ഞ തവണത്തേത് പോലെ തന്നെ ‘രണ്ടില’ ചിഹ്നത്തിൽ ഇത്തവണയും പാർട്ടിക്ക് പത്ത് സീറ്റുകളിൽ വിജയിക്കാൻ സാധിച്ചു. മുനിസിപ്പാലിറ്റിയിൽ കേരളാ കോൺഗ്രസ് (എം)-ന് കേവല ഭൂരിപക്ഷം ലഭിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫിന് 2198 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ കഴിഞ്ഞു.

വീമ്പടിക്കുന്ന തൊടുപുഴ മുനിസിപ്പാലിറ്റിയിൽ 38 വാർഡുകളിൽ ജോസഫ് ഗ്രൂപ്പിന് ആകെ രണ്ടിടത്തു മാത്രമാണ് ജയിക്കാനായത്. മുനിസിപ്പാലിറ്റി രൂപീകരിച്ച 1980 മുതൽ ഒരു തവണ പോലും ജോസഫ് ഗ്രൂപ്പിന് അവിടെ ചെയർമാൻ സ്ഥാനം ലഭിച്ചിട്ടില്ലെന്നും, എന്നാൽ കേരളാ കോൺഗ്രസ് (എം) മൂന്ന് തവണ ഭരണം നേടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലായിൽ സംഘടനാപരമായ ഒരു വീഴ്ചയും വന്നിട്ടില്ല. എങ്കിലും കോട്ടയം ജില്ലാ പഞ്ചായത്തിൽ തിരിച്ചടി നേരിട്ടത് അദ്ദേഹം അംഗീകരിച്ചു. സംസ്ഥാനത്തുടനീളം കുറച്ച് വോട്ടുകൾ യു.ഡി.എഫിലേക്ക് പോയിട്ടുണ്ട്. എങ്കിലും, 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം ഇപ്പോഴും എൽ.ഡി.എഫിന്റെ കൈയിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനവിധി വിനയത്തോടെ സ്വീകരിച്ച്, സംഭവിച്ച വീഴ്ചകൾ പരിശോധിച്ച് തിരുത്തുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.