IPL 2026 : സീസണിന് മുമ്പെ സിഎസ്കെയ്ക്ക് തിരിച്ചടി; ധോണി കളിക്കാൻ ഇറങ്ങില്ല
MS Dhoni Injury Update : കാലിൻ്റെ തുടഭാഗത്താണ് ധോണിക്ക് പരിക്കേറ്റത്. രണ്ടാഴ്ചത്തേക്കെങ്കിലും ധോണിക്ക് പൂർണമായും വിശ്രമം അനിവാര്യമാണ്. ധോണിക്ക് പരിക്കേറ്റതോടെ സിഎസ്കെയുടെ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിന് ചുമതല നൽകിയേക്കും. ധോണിയുടെ കരിയറിലെ അവസാന ഐപിഎൽ സീസണാകും ഇത്തവണതേത് എന്ന ചില അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്

Ms Dhoni
ചെന്നൈ : ഐപിഎല്ലിൻ്റെ പുതിയ സീസൺ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടി. ടീമിൻ്റെ ഐക്കണും സീനിയർ താരവുമായി എം എസ് ധോണിക്ക് പരിക്ക്. കാലിൻ്റെ തുടഭാഗത്തേറ്റ പരിക്കിനെ തുടർന്ന് രണ്ടാഴ്ച ധോണി ചെന്നൈക്ക് വേണ്ടി കളിക്കാൻ ഇറങ്ങില്ലയെന്ന് സിഎസ്കെ ഔദ്യോഗികമായി അറിയിച്ചു. രണ്ടാഴ്ചത്തെ റിഹാബിലേഷന് ശേഷമാകും ടൂർണമെൻ്റിൽ തുടരുമോ എന്നറിയാൻ സാധിക്കൂ. പരിക്ക് മൂലം ധോണി മത്സരങ്ങളിൽ നിന്നും പിന്മാവാങ്ങുന്നതോടെ ചെന്നൈക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസൺ കീപ്പറാകും.
മാർച്ച് 30-ാം തീയതി തിങ്കളാഴ്ച രാജസ്ഥാൻ റോയൽസിനെതിരെ ഗുവാഹത്തിയിൽ വെച്ചാണ് ചെന്നൈ സൂപ്പർ കിങ്സ് സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുക. രാജസ്ഥാൻ വിട്ടത് ശേഷം സഞ്ജു സീസണിൽ ആദ്യം നേരിടാൻ പോകുന്നതും താൻ നയിച്ച പഴയ ടീമിനെതിരെയാണ്. അതേസമയം നിലവിൽ സീസണോട് കൂടി ധോണി തൻ്റെ ഐപിഎൽ കരിയർ അവസാനിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. തുടയ്ക്ക് പുറമെ വെറ്ററൻ താരത്തിന് കാൽമുട്ടിനും പരിക്കുണ്ട്. അത് പൂർണമായിട്ടും ഭേദമായിട്ടില്ല. കൂടാതെ കഴിഞ്ഞ ദിവസം ചെപ്പോക്കിൽ വെച്ച് നടന്ന ഫാൻസ് ഇവൻ്റിൽ തൻ്റെ ഫ്ലിക്സിബിൽറ്റി നഷ്ടപ്പെട്ടുയെന്ന് ധോണി സമ്മതിച്ചിരുന്നു.
ചെന്നൈക്ക് അഞ്ച് ഐപിഎൽ കിരീടം നേടി കൊടുത്ത എം എസ് ധോണി 278 മത്സരങ്ങൾ കളിച്ച് 5439 റൺസെടുത്തിട്ടുണ്ട്. 38.30 താരത്തിൻ്റെ ആവറേജ്, സ്ട്രൈക്ക് റേറ്റ് 130ന് മകുളിലും . 24 തവണ അർധ സെഞ്ചുറി നേടിയ താരത്തിൻ്റെ ഏറ്റവും ഉയർന്ന ഐപിഎൽ സ്കോർ 84 റൺസാണ്.