IPL 2026 : കെകെആറിൻ്റെ 25 കോടി സ്വാഹാ; ചെന്നൈക്കെതിരെ കാമറൂൺ ഗ്രീൻ ഗോൾഡൻ ഡക്ക്

IPL 2026 CSK vs KKR Cameron Green Golden Duck : സീസണിൽ ഇതുവരെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്നും കാമറൂൺ ഗ്രീന് 56 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഐപിഎൽ താരലേലം ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ ഓൾറൗണ്ട് താരമാണ് കാമറൂൺ ഗ്രീൻ.

IPL 2026 : കെകെആറിൻ്റെ 25 കോടി സ്വാഹാ; ചെന്നൈക്കെതിരെ കാമറൂൺ ഗ്രീൻ ഗോൾഡൻ ഡക്ക്

Cameron Green

Updated On: 

25 Apr 2026 | 11:43 PM

ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ ഏറ്റവും മൂല്യമേറിയ താരമാണ് ഓസ്ട്രേലിയൻ ഓൾറൗണ്ട് താരം കാമറൂൺ ഗ്രീൻ. 25 കോടി രൂപയ്ക്കാണ് കാമറൂൺ ഗ്രീനിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഐപിഎൽ ലേലത്തിലൂടെ സ്വന്തമാക്കിയത്. എന്നാൽ ആ ചിലവഴിച്ച പണത്തിൻ്റെ ഒരംശം പോലും കാമറൂൺ ഗ്രീൻ ഇതുവരെ കെകെആറിന് വേണ്ടി പ്രകടനം കാഴ്ചവെക്കാൻ ഓസ്ട്രേലിയൻ ഓൾറൗണ്ട് താരത്തിന് സാധിച്ചിട്ടില്ല. ഇന്ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ ഗോൾഡൻ ഡോക്കായിട്ടാണ് കെകെആർ താരം പുറത്തായത്.

അഫ്ഗാനിസ്ഥാൻ സ്പിന്നർ നൂർ അഹമ്മദിൻ്റെ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു ഒസീസ് താരം. സീസണിൽ മോശ ഘട്ടത്തിലൂടെ കടന്നുപോകുന്ന കെകെആറിന് കൂനിൻമേൽ കുരു എന്ന പോലെയാണ് 25 കോടി രൂപ ചിലവഴിച്ച് സ്വന്തമാക്കിയ കാമറൂൺ ഗ്രീനിൻ്റെ പ്രകടനം. സീസണിൽ ഇതുവരെ അഞ്ച് മത്സരങ്ങളിലായി ബാറ്റ് വീശിയ താരം ഇതുവരെ കെകെആറിന് വേണ്ടി സ്വന്തമാക്കിയത് 56 റൺസ് മാത്രമാണ്. സീസണിൽ ഇതുവരെ നാല് ഓവർ എറിഞ്ഞ താരം 58 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് സ്വന്തമാക്കിട്ടുള്ളത്.

ALSO READ : Shreyas Iyer: കോച്ചാണത്രേ, കോച്ച്! ഒടുവില്‍ കുറ്റസമ്മതം നടത്തിയല്ലേ? ശ്രേയസിനെ കൈവിട്ടതില്‍ നിരാശനെന്ന് മുന്‍ കൊല്‍ക്കത്ത പരിശീലകന്‍

കാമറൂൺ ഗ്രീൻ ഗോൾഡൻ ഡക്കായി പുറത്താകുന്നു


അതേസമയം ഇന്ന നടന്ന മത്സരത്തിൽ സിഎസ്കെ കൊൽക്കത്തയെ 32 റൺസിന് തോൽപ്പിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത ചെന്നൈ സഞ്ജു സാംസണിൻ്റെയും യുവതാരം ആയുഷ് മെഹ്ത്രയുടെയും ബാറ്റിങ് മികവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കെകെആറിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനെ സാധിച്ചുള്ളൂ. സീസണിൽ ഇതുവരെ കൊൽക്കത്തയ്ക്ക് ജയം നേടാനായിട്ടില്ല. തുടർച്ചയായ രണ്ടാം ജയത്തോടെ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ പോയിൻ്റ് പട്ടികയിൽ എട്ടാം സ്ഥാനത്തെത്തി.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്