AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

SRH vs RR: യുദ്ധഭൂമിയിലെ പുതിയ ഭടന്‍; റോയല്‍സ് ടോപ് ഓര്‍ഡറിനെ കൂടാരം കയറ്റി പ്രഫുല്‍ ഹിംഗെ; രാജസ്ഥാന് ആദ്യ തോല്‍വി

Sunrisers Hyderabad vs Rajasthan Royals: രാജസ്ഥാന്‍ റോയല്‍സിന് ഐപിഎല്‍ 2026 സീസണിലെ ആദ്യ തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടാണ് തോറ്റത്. 217 റണ്‍സ് വിജയലക്ഷ്യം നേടാന്‍ രാജസ്ഥാന് സാധിച്ചില്ല. അരങ്ങേറ്റക്കാരന്‍ പ്രഫുല്‍ ഹിംഗെയുടെയും, സാക്കിബ് ഹുസൈന്റെയും ബൗളിങ് മികവാണ് രാജസ്ഥാനെ തകര്‍ത്തെറിഞ്ഞത്.

SRH vs RR: യുദ്ധഭൂമിയിലെ പുതിയ ഭടന്‍; റോയല്‍സ് ടോപ് ഓര്‍ഡറിനെ കൂടാരം കയറ്റി പ്രഫുല്‍ ഹിംഗെ; രാജസ്ഥാന് ആദ്യ തോല്‍വി
സണ്‍റൈസേഴ്‌സ് താരങ്ങള്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 13 Apr 2026 | 11:23 PM

ഹൈദരാബാദ്: ടേബിള്‍ ടോപ്പേഴ്‌സായ രാജസ്ഥാന്‍ റോയല്‍സിന് ഐപിഎല്‍ 2026 സീസണിലെ ആദ്യ തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 57 റണ്‍സിനാണ് റോയല്‍സ് തോറ്റത്. 217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സ് 19 ഓവറില്‍ 159 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: എസ്ആര്‍എച്ച്-20 ഓവറില്‍ ആറു വിക്കറ്റിന് 126, ആര്‍ആര്‍-19 ഓവറില്‍ 159. അരങ്ങേറ്റക്കാരന്‍ പ്രഫുല്‍ ഹിംഗെയുടെയും, സാക്കിബ് ഹുസൈന്റെയും ബൗളിങ് മികവാണ് രാജസ്ഥാനെ തകര്‍ത്തെറിഞ്ഞത്. ഇരുവരും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ആദ്യ ഓവറിലെ മൂന്നു വിക്കറ്റടക്കം നാലു വിക്കറ്റുകളാണ് പ്രഫുല്‍ പിഴുതത്. വൈഭവ് സൂര്യവംശി-ഗോള്‍ഡന്‍ ഡക്ക്, ധ്രുവ് ജൂറല്‍-രണ്ട് പന്തില്‍ പൂജ്യം, ലുവാന്‍ ഡ്രെ പ്രിട്ടോറിയസ്-രണ്ട് പന്തില്‍ പൂജ്യം എന്നിവരാണ് ആദ്യ ഓവറില്‍ പുറത്തായത്.

രണ്ടാം ഓവറില്‍ അഞ്ച് പന്തില്‍ ഒരു റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളും, മൂന്നാം ഓവറില്‍ ആറു പന്തില്‍ നാലു റണ്‍സെടുത്ത ക്യാപ്റ്റന്‍ റിയാന്‍ പരാഗും പുറത്തായതോടെ അഞ്ച് വിക്കറ്റിന് ഒമ്പത് എന്ന നിലയില്‍ റോയല്‍സ് പതറി. ജയ്‌സ്വാളിനെ സാക്കിബ് ഹുസൈനും, പരാഗിനെ പ്രഫുല്‍ ഹിംഗെയുമാണ് പുറത്താക്കിയത്.

Also Read: Sanju Samson: 19 ലക്ഷം ഫോളോവേഴ്‌സ്; ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന മലയാളിയായി സഞ്ജു സാംസണ്‍; കീര്‍ത്തി സുരേഷിനെ മറികടന്നു

കൂട്ടത്തകര്‍ച്ച നേരിട്ട റോയല്‍സിനെ ആറാം വിക്കറ്റില്‍ ഡൊനോവന്‍ ഫെരേരയും, രവീന്ദ്ര ജഡേജയുമാണ് കര കയറ്റിയത്. 118 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും പടുത്തുയര്‍ത്തിയത്. എന്നാല്‍ 44 പന്തില്‍ 69 റണ്‍സെടുത്ത ഫെരേരെയെയും, 32 പന്തില്‍ 45 റണ്‍സെടുത്ത ജഡേജയെയും തുടരെ തുടരെ നഷ്ടമായതോടെ റോയല്‍സ് വീണ്ടും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ജഡേജയെ ഇഷാന്‍ മലിംഗയും, ഫെരേരയെ സാക്കിബ് ഹുസൈനും വീഴ്ത്തി.

വാലറ്റത്ത് തുഷാര്‍ ദേശ് പാണ്ഡെ പൊരുതിനോക്കിയെങ്കിലും ഫലമുണ്ടാില്ല. 11 പന്തില്‍ 25 റണ്‍സെടുത്ത ദേശ്പാണ്ഡെയുടെ വിക്കറ്റ് ഇഷാന്‍ മലിംഗയ്ക്ക് ലഭിച്ചു. ജോഫ്ര ആര്‍ച്ചര്‍-അഞ്ച് പന്തില്‍ രണ്ട്, രവി ബിഷ്‌ണോയ്-ഗോള്‍ഡന്‍ ഡക്ക്, നാന്ദ്രെ ബര്‍ഗര്‍-അഞ്ച് പന്തില്‍ മൂന്ന് നോട്ടൗട്ട് എന്നിവര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.

44 പന്തില്‍ 91 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍, 26 പന്തില്‍ 40 റണ്‍സെടുത്ത ഹെയിന്റിച്ച് ക്ലാസണ്‍, 13 പന്തില്‍ 28 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡി, പുറത്താകാതെ 13 പന്തില്‍ 24 റണ്‍സെടുത്ത സാഹില്‍ അറോറ എന്നിവരുടെ മികവിലാണ് സണ്‍റൈസേഴ്‌സ് 216 റണ്‍സ് അടിച്ചുകൂട്ടിയത്. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും-ഗോള്‍ഡന്‍ ഡക്ക്, ട്രാവിസ് ഹെഡും-18 പന്തില്‍ 18 നിരാശപ്പെടുത്തി. അനികേത് വര്‍മ ആറു റണ്‍സെടുത്ത് റണ്ണൗട്ടായി. റോയല്‍സിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

Follow Us