CSK IPL 2026: ചെന്നൈയ്ക്ക് ഇനി ഡബിള്‍ എഞ്ചിന്‍ പവര്‍; ധോണിയും ജോണ്‍സണുമെത്തുന്നു; ക്ലിക്കാകേണ്ടത് റുതു മാത്രം

MS Dhoni and Spencer Johnson likely to join CSK soon: സിഎസ്‌കെയെ കൂടുതല്‍ സന്തോഷവാര്‍ത്തകളാണ് തേടിയെത്തുന്നത്. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി പരിക്കുമാറി ഉടന്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. താരം ഏറെക്കുറെ ഫിറ്റ്‌നസ് വീണ്ടെടുത്തു. സ്‌പെണ്‍സര്‍ ജോണ്‍സണും ഉടന്‍ ടീമിനൊപ്പം ചേരും. ഏപ്രില്‍ 23-ന് മുമ്പ് ജോണ്‍സണ്‍ ടീമിന്റെ ഭാഗമാകും.

CSK IPL 2026: ചെന്നൈയ്ക്ക് ഇനി ഡബിള്‍ എഞ്ചിന്‍ പവര്‍; ധോണിയും ജോണ്‍സണുമെത്തുന്നു; ക്ലിക്കാകേണ്ടത് റുതു മാത്രം

എംഎസ് ധോണി

Edited By: 

Jenish Thomas | Updated On: 25 Apr 2026 | 11:38 PM

Chennai Super Kings: ആദ്യ മൂന്ന് മത്സരങ്ങളിലും തോല്‍വി രുചിച്ചെങ്കിലും, കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നേടിയ തകര്‍പ്പന്‍ വിജയങ്ങളോടെ ഐപിഎല്‍ 2026-ല്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ബാറ്റിങിലും ബൗളിങിലും ടീം ഒരുവിധം സന്തുലിതമാണ്. സഞ്ജു സാംസണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ആയുഷ് മാത്രെ, സര്‍ഫറാസ് ഖാന്‍ തുടങ്ങിയ ബാറ്റര്‍മാരും ബോളിങ്ങിൽ അന്‍ഷുല്‍ കാംബോജ്, ജാമി ഒവര്‍ട്ടണ്‍, നൂര്‍ അഹമ്മദ് തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിന്റെ മോശം ഫോം മാത്രമാണ് നിലവിൽ സിഎസ്കെയ്ക്കുള്ള ആശങ്ക.

ഇപ്പോഴിതാ, സിഎസ്‌കെയെ കൂടുതല്‍ സന്തോഷവാര്‍ത്തകളാണ് തേടിയെത്തുന്നത്. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി പരിക്കുമാറി ഉടന്‍ ടീമിൽ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. താരം ഏറെക്കുറെ ഫിറ്റ്‌നസ് വീണ്ടെടുത്തു. അതേസമയം ധോണിയുടെ തിരിച്ചുവരവിന്റെ കാര്യത്തില്‍ നാളെ അന്തിമതീരുമാനമെടുക്കുമെന്നാണ് റെവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 18-ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടക്കുന്ന മത്സരത്തില്‍ ധോണി കളിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read: Sanju Samson: വീഡിയോയില്‍ സഞ്ജു എവിടെ? കലിപ്പില്‍ ആരാധകര്‍; ഐപിഎല്‍ പേജില്‍ പൊങ്കാല

സ്‌പെണ്‍സര്‍ ജോണ്‍സണും വരുന്നു

പരിക്കേറ്റ നഥാന്‍ എല്ലിസിന് പകരം ചെന്നൈ ടീമിലെത്തിച്ച ഓസീസ് പേസര്‍ സ്‌പെണ്‍സര്‍ ജോണ്‍സണും ഉടന്‍ ടീമിനൊപ്പം ചേരും. ഏപ്രില്‍ 23-ന് മുമ്പ് ജോണ്‍സണ്‍ ടീമിന്റെ ഭാഗമാകും. തുടർന്ന് ചെന്നൈയുടെ ബോളിങ് യൂണിറ്റ് ഒന്നും കൂടി മെച്ചപ്പെടുമെന്നാണ് ടീം മാനേജ്മെൻ്റ് കരുതുന്നത്.

റുതുരാജ് ആശങ്ക

മറ്റ് താരങ്ങൾ അത്യാവശ്യം മികവ് പുലർത്തുന്നുണ്ടെങ്കിലും ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് മോശം ഫോം തുടരുന്നത് ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയാണ്. അഞ്ച് മത്സരങ്ങള്‍ പിന്നിട്ടിട്ടും ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ ഓപ്പണര്‍ കൂടിയായ റുതുരാജിന് സാധിച്ചിട്ടില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ വെറും ഏഴു റണ്‍സിനാണ് റുതുരാജ് പുറത്തായത്.

കഴിഞ്ഞ ദിവസം കെകെആറിനെതിരെ നടന്ന മത്സരത്തിൽ ചെന്നൈ 36 റൺസിനാണ് ജയിച്ചത്. സിഎസ്കെ ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 160 റൺസെടുക്കാനെ സാധിച്ചുള്ളു. മലയാളി താരം സഞ്ജു സാംസണിൻ്റെ 46 റൺസിൻ്റെ മികവിലാണ് ചെന്നൈ 195 റൺസെടുത്തത്. നാല് ഓവറിൽ 21 റൺസ് മാത്രം വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ നൂർ അഹമ്മദാണ് ചെന്നൈയുടെ വിജയശിൽപി.

Follow Us
അത്ഭുത ഇല! പല രോഗങ്ങൾക്ക് ഒറ്റ പരിഹാരം
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു