AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: 19 മില്യണ്‍ ഫോളോവേഴ്‌സ്; ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന മലയാളിയായി സഞ്ജു സാംസണ്‍; കീര്‍ത്തി സുരേഷിനെ മറികടന്നു

Sanju Samson 19M Followers In Instagram: ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം പേര്‍ ഫോളോ ചെയ്യുന്ന മലയാളിയായി സഞ്ജു സാംസണ്‍. നിലവില്‍ 19 മില്യണ്‍ പേരാണ് സഞ്ജുവിനെ ഫോളോ ചെയ്യുന്നത്. സഞ്ജു തിരിച്ച് ഫോളോ ചെയ്യുന്നത് 173 പേരെ. കീര്‍ത്തി സുരേഷിനെയാണ് സഞ്ജു മറികടന്നത്. 18.8 മില്യണ്‍ പേരാണ് കീര്‍ത്തിയെ ഫോളോ ചെയ്യുന്നത്.

Sanju Samson: 19 മില്യണ്‍ ഫോളോവേഴ്‌സ്; ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന മലയാളിയായി സഞ്ജു സാംസണ്‍; കീര്‍ത്തി സുരേഷിനെ മറികടന്നു
സഞ്ജു സാംസൺ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ്Image Credit source: PTI
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 25 Apr 2026 | 11:54 PM

Sanju Samson Instagram Followers: ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം പേര്‍ ഫോളോ ചെയ്യുന്ന മലയാളിയെന്ന നേട്ടം സഞ്ജു സാംസണ്‍ സ്വന്തമാക്കി. നിലവില്‍ 19 മില്യണ്‍ പേരാണ് സഞ്ജു സാംസണിന് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. സഞ്ജു തിരിച്ച് ഫോളോ ചെയ്യുന്നത് ആകട്ടെ 173 പേരെ മാത്രം. ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൻ്റെ എണ്ണത്തിൽ തെന്നിന്ത്യൻ താരം കീര്‍ത്തി സുരേഷിനെയാണ് സഞ്ജു മറികടന്നത്. 18.8 മില്യണ്‍ പേരാണ് കീര്‍ത്തിയെ ഇൻസ്റ്റാ ഫോളോ ചെയ്യുന്നത്. 1,336 പേരെ കീര്‍ത്തിയും ഫോളോ ചെയ്യുന്നു.

ഫോളേവേഴ്സ് കൂടാൻ കാരണം ടി20 ലോകകപ്പിലെ മിന്നും പ്രകടനം

ഇന്ത്യയില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ജനപ്രീതിയാണ് സഞ്ജുവിന്റെ ഫോളോവേഴ്‌സ് വര്‍ധിക്കാന്‍ കാരണം. ടി20 ലോകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് സഞ്ജുവിന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കുതിപ്പുണ്ടായത്. അനുപമ പരമേശ്വരന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ സിനിമ താരങ്ങളെ സഞ്ജു മറികടന്നത് ടി20 ലോകകപ്പിനിടെയാണ്.

ഐപിഎല്ലില്‍ സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായതും ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പ്രതിഫലിച്ചു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫ്രാഞ്ചെസികളില്‍ ഒന്നാണ് ചെന്നൈ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തില്‍ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് സഞ്ജുവിന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വീണ്ടും കുതിപ്പുണ്ടായത്. ഇതോടെയാണ് സഞ്ജു കീര്‍ത്തിയെയും മറികടന്നത്.

Also Read: T20 Captaincy: സൂര്യയുടെ പിന്‍ഗാമിയാകുമോ സഞ്ജു? ശ്രേയസ് ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍

ഐപിഎല്‍ 2026

അതേസമയം, ഐപിഎല്‍ 2026-ല്‍ സഞ്ജു ഫോമിലേക്ക് എത്തിയതിന്റെ ആശ്വാസത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍. ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടക്കം കടക്കാന്‍ പോലും സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം താരം പുറത്തെടുത്തു. സെഞ്ചുറി നേടിയ സഞ്ജുവായിരുന്നു ആ കളിയിലെ താരം. ഐപിഎല്‍ 2026 സീസണിലെ ആദ്യ സെഞ്ചുറിയും സഞ്ജു സ്വന്തം പേരില്‍ കുറിച്ചു. നാളെ കൊൽക്കത്തയ്ക്കെതിരെ സ്വന്തം തട്ടകമായ ചെപ്പോക്കിൽ വെച്ചാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ അടുത്ത മത്സരം. നാളെത്തെ മത്സരത്തിൽ ജയം തുടരേണ്ടതും ഫോം തുടരേണ്ടതും സഞ്ജുവിനും ചെന്നൈക്കും അനിവാര്യമാണ്.

Follow Us