AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson : ചേട്ടൻ അല്ലാതെ മറ്റാരുണ്ട്! സഞ്ജു സാംസൺ ‘ഐസിസി പ്ലെയർ ഓഫ് ദ് മന്ത്’

Sanju Samson ICC Player Of the Month : ടി20 ലോകകപ്പിലെ മിന്നും പ്രകടനമാണ് ഐസിസിയുടെ ഈ മാസത്തെ താരമായി സഞ്ജു സാംസൺ മാറിയത്. ഇന്ത്യൻ താരം ജസ്പ്രിത് ബുമ്രയെ പിന്തള്ളിയാണ് സഞ്ജുവിൻ്റെ നേട്ടം. ലോകകപ്പിൽ സഞ്ജു ടൂർണമെൻ്റിലെ താരവും കൂടിയായിരുന്നു.

Sanju Samson : ചേട്ടൻ അല്ലാതെ മറ്റാരുണ്ട്! സഞ്ജു സാംസൺ ‘ഐസിസി പ്ലെയർ ഓഫ് ദ് മന്ത്’
Sanju SamsonImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 25 Apr 2026 | 11:45 PM

മലയാളി താരം സഞ്ജു സാംസണിന് ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരം. ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് സഞ്ജു സാംസണിന് ഐസിസിയുടെ ഈ മാസത്തെ മികച്ച താരമെന്ന പുരസ്കാരം ലഭിക്കുന്നത്. പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ പേസർ ജസ്പ്രത് ബുമ്രയെ പിന്തള്ളിയാണ് സഞ്ജുവിന് ഈ നേട്ടം. ലോകകപ്പിൻ്റെ തുടക്കത്തിൽ ഇന്ത്യൻ ടീമിൻ്റെ ബെഞ്ചിലേക്ക് തഴയപ്പെട്ട താരമാണ് സഞ്ജു. പിന്നീട് പ്ലേയിങ് ഇലവനിലേക്ക് അവസരം ലഭിച്ച താരം തൻ്റെ തിരിച്ചുവരവ് എന്താണ് ടീമിനെയും വിമർശകരെയും കാണിച്ചു നൽകിയിരുന്നു. നിർണായകമായ അവസാന മൂന്ന് മത്സരങ്ങളിൽ സഞ്ജുവിൻ്റെ പ്രകടനമാണ് ഇന്ത്യൻ ടീമിനെ കിരീടത്തിലേക്ക് നയിച്ചത്.

ഐസിസി പ്ലെയർ ഓഫ് ദ് മന്ത് നേട്ടം അവിശ്വസനീയമായ വികാരമാണ്, പ്രത്യേകിച്ച് ഈ നേട്ടം തൻ്റെ ക്രിക്കറ്റ് ജീവിതത്തിലെ അവിസ്മീരണീയമായ ഘട്ടത്തിലും കൂടിയാകുമ്പോൾ. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിൻ്റെ ഭാഗമായത് തൻ്റെ സ്വപ്നസാക്ഷാത്ക്കാരമാണ്. ആ നിമിഷത്തിൻ്റെ മഹത്വം ഉൾക്കൊള്ളാൻ കുറയെ സമയമെടുത്തുയെന്ന് പുരസ്കാര നേട്ടത്തിൽ സഞ്ജു സാംസൺ ഐസിസിയോട് പറഞ്ഞു. മികച്ച താരങ്ങളാൽ ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോൾ ഒരു ആവേകരമായ യുഗത്തിലാണ്. ഈ നേട്ടത്തിൽ ഈ അഭിമാനം തോന്നുയെന്ന് സഞ്ജു കൂട്ടിച്ചേർത്തു.

ALSO READ : Sanju Samson Milestone: വേണ്ടത് മൂന്നേ മൂന്ന് റണ്‍സ് മാത്രം; ഐപിഎല്ലില്‍ ആ വമ്പന്‍ നേട്ടത്തിനരികെ സഞ്ജു സാംസണ്‍

ടൂർണമെൻ്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ബെഞ്ചിലേക്ക് തഴയപ്പെട്ട താരം പിന്നീട് സൂപ്പർ എട്ട് മത്സരത്തിലാണ് പ്ലേയിങ് ഇലവനിലേക്കെത്തുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള സൂപ്പർ എട്ട് മത്സരത്തിൽ ദയനീയമായ തോൽവി ഏറ്റുവാങ്ങിയപ്പോൾ ഇന്ത്യൻ ടീമിൻ്റെ ബാറ്റിങ് നിരയ്ക്കെതിരെ വലിയ വിമർശനം ഉയർന്നു. തുടർന്നാണ് സിംബാബ്വെയ്ക്കെതിരെയുള്ള രണ്ടാം സൂപ്പർ എട്ട് മത്സരത്തിൽ സഞ്ജുവിനെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കുന്നത്. ആ മത്സരത്തിൽ 24 റൺസ് മാത്രമെടുത്ത് സഞ്ജു പുറത്തായെങ്കിലും ടീമിന് മികച്ച തുടക്കം ലഭിച്ചതിന് എല്ലാവരും താരത്തിൽ വിശ്വാസം അർപ്പിച്ചു. കാരണം അന്ന് വരെ ടൂർണമെൻ്റിൽ ഇന്ത്യയുടെ ഓപ്പണിങ് സഖ്യത്തിന് ഒരു തരത്തിൽ പോലും മികവ് പുലർത്താൻ സാധിച്ചിരുന്നില്ല.

ശേഷം വെസ്റ്റ് ഇൻഡീസിനെതിരെ നിർണായകമായ മൂന്നാമത്തെ സൂപ്പർ എട്ട് മത്സരത്തിൽ സഞ്ജു ഓപ്പണറായി ഇറങ്ങി. മത്സരത്തിൽ 97 റൺസിൻ്റെ അതിനിർണായകമായ ഇന്നിങ്സ് പ്രകടനം കാഴ്ചവെച്ച് ഇന്ത്യക്ക് സെമി ഫൈനൽ ബെർത്ത് സഞ്ജു ഉറപ്പിച്ച് നൽകി. അത് മാത്രമല്ല സെമിയിൽ ഇംഗ്ലണ്ടിനെതിരെ 89 റൺസെടുത്ത് കുറ്റൻ വിജയലക്ഷ്യം ഒരുക്കാനും മലയാളി താരത്തിന് സാധിച്ചു. തുടർന്ന് ഫൈനലെത്തിയ ഇന്ത്യക്കായി ന്യൂസിലാൻഡിനെതിരെ 89 റൺസെടുത്ത് വീണ്ടും നിർണായക ഇന്നിങ്സ് സഞ്ജു പുറത്തെടുത്തു. നോക്ക്ഔട്ട് മത്സരങ്ങളിൽ തുടർച്ചയായി അർധ സെഞ്ചുറി നേടി ടീമിനെ കിരീടം സമ്മാനിച്ചത് സഞ്ജു ആയിരുന്നു. സഞ്ജു സാംസണിനെ ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കുകയും ചെയ്തു

Follow Us