IPL 2026: സഞ്ജുവിന്റെ ചെന്നൈയ്ക്ക് 42.7% സാധ്യത; മൂന്ന് ടീമുകള്‍ തൊട്ടടുത്ത്; ഐപിഎല്ലില്‍ ‘പ്ലേ ഓഫ്’ പരീക്ഷ

IPL 2026 Points Table Analysis: മുംബൈ ഇന്ത്യന്‍സും, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഒഴികെയുള്ള ടീമുകള്‍ക്കെല്ലാം പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധ്യതകളുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകള്‍ പ്ലേ ഓഫിന് തൊട്ടടുത്താണ്.

IPL 2026: സഞ്ജുവിന്റെ ചെന്നൈയ്ക്ക് 42.7% സാധ്യത; മൂന്ന് ടീമുകള്‍ തൊട്ടടുത്ത്; ഐപിഎല്ലില്‍ പ്ലേ ഓഫ് പരീക്ഷ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2026 പ്ലേ ഓഫ് സാധ്യതകള്‍

Published: 

12 May 2026 | 03:47 PM

IPL Playoffs Scenarios: ഐപിഎല്ലില്‍ പ്ലേ ഓഫില്‍ ഇടം നേടുന്നതിനുള്ള പോരാട്ടം ചൂടുപിടിക്കുന്നു. പുറത്തായ മുംബൈ ഇന്ത്യന്‍സും, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഒഴികെയുള്ള ടീമുകള്‍ക്കെല്ലാം പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധ്യതകളുണ്ട്. ഇതില്‍ നിലവിലെ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകള്‍ പ്ലേ ഓഫിന് തൊട്ടടുത്താണ്. സഞ്ജു സാംസന്റെ ചെന്നൈ സൂപ്പര്‍ കിങ്‌സും, രാജസ്ഥാന്‍ റോയല്‍സും കുറച്ചു കഠിനാധ്വാനം ചെയ്യേണ്ടി വരും. ഡല്‍ഹി ക്യാപിറ്റല്‍സിനും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും നേരിയ സാധ്യത മാത്രമാണുള്ളത്.

16 പോയിന്റാണ് സാധാരണയായി പ്ലേഓഫ് ഉറപ്പാക്കാനുള്ള ‘മാന്ത്രിക സംഖ്യ’യായി കണക്കാക്കുന്നത്. 2022-ൽ ആർസിബിയും, 2023-ലും 2025-ലും മുംബൈ ഇന്ത്യൻസും 16 പോയിന്റോടെയാണ് നാലാം സ്ഥാനക്കാരായി പ്ലേഓഫിൽ കടന്നത്. 2024-ൽ നാല് ടീമുകൾ 14 പോയിന്റിൽ എത്തിയപ്പോൾ മികച്ച നെറ്റ് റൺറേറ്റിന്റെ കരുത്തിൽ ആർസിബി യോഗ്യത നേടിയിരുന്നു. എന്നാല്‍ ഇത്തവണ വാശിയേറിയ പോരാട്ടം നടക്കുന്നതിനാല്‍ 14 പോയിന്റുള്ള ടീം പ്ലേ ഓഫില്‍ പ്രവേശിക്കാനുള്ള സാധ്യത കുറവാണ്.

നിലവിൽ ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌ എന്നീ ടീമുകൾക്ക് പ്ലേഓഫിൽ എത്താൻ 80 ശതമാനത്തിലേറെ സാധ്യതയുണ്ടെന്നാണ്‌ ഐപിഎൽ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരുടെ വിലയിരുത്തല്‍.

Also Read: IPL 2026: പുറത്തായത് രണ്ട് ടീമുകള്‍ മാത്രം; ബാക്കിയെല്ലാവരും പോരാട്ടത്തില്‍; പ്ലേ ഓഫ് സാധ്യതകള്‍ ഇങ്ങനെ

എത്ര ശതമാനം സാധ്യത?

പഞ്ചാബ് കിങ്‌സിന് 62.5 ശതമാനവും, സിഎസ്കെയ്ക്ക് 42.7 ശതമാനവും, രാജസ്ഥാൻ റോയൽസിന് 41.8 ശതമാനവുമാണ് സാധ്യത. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ (11.6%), ഡൽഹി ക്യാപിറ്റല്‍സ്‌ (1.2%) എന്നിവരുടെ വഴി കടുപ്പമാണ്.

നിലവിലെ പോയിന്റ് ടേബിള്‍ ഇങ്ങനെ

ടീം മത്സരം വിജയിച്ചത് തോറ്റത് റണ്‍ റേറ്റ് പോയിന്റ്‌
ആര്‍സിബി 11 7 4 +1.103 14
എസ്ആര്‍എച്ച് 11 7 4 +0.737 14
ജിടി 11 7 4 +0.228 14
പിബികെഎസ് 11 6 4 +0.428 13
സിഎസ്‌കെ 11 6 5 +0.185 12
ആര്‍ആര്‍ 11 6 5 +0.082 12
ഡിസി 12 5 7 -0.993 10
കെകെആര്‍ 10 4 5 -0.169 9
എംഐ 11 3 8 -0.585 6
എല്‍എസ്ജി 11 3 8 -0.907 6

പോയിന്റ് അടിസ്ഥാനത്തിൽ ആദ്യ നാല് സ്ഥാനങ്ങളിൽ ഇടം നേടാനുള്ള സാധ്യത ആർ‌സി‌ബിക്ക് 88.4% ആണ്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇടം നേടാനുള്ള സാധ്യത 59.4% ആണ്. എസ്ആര്‍എച്ച് ആദ്യ നാലിൽ എത്താനുള്ള സാധ്യത 88.1% ആണ്. ആദ്യ രണ്ടിൽ എത്താനുള്ള സാധ്യത 59% ആണ്. ഗുജറാത്ത് ടൈറ്റന്‍സ് ആദ്യ നാലിലെത്താന്‍ 88.2 ശതമാനമുണ്ട്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വി പിബികെഎസിന്റെ പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്താനുള്ള സാധ്യത 62.5% ആയി കുറച്ചു. ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താനുള്ള സാധ്യത അവർക്ക് 28.2% മാത്രമേയുള്ളൂ. ചെന്നൈയ്ക്ക് 42.7 ശതമാനം സാധ്യതയുണ്ട്. എന്നാല്‍ വെറും 22 ശതമാനമാണ് ആദ്യ രണ്ടിലെത്താനുള്ള സാധ്യത.

ആദ്യ നാലിലെത്താന്‍ രാജസ്ഥാന് 41.8% സാധ്യതയുണ്ട്. 18.5% മാത്രമാണ് ആദ്യ രണ്ടിലെത്താനുള്ള സാധ്യത. അവസാന നാലിൽ ഇടം നേടാൻ കെകെആറിന് 11.6% സാധ്യത മാത്രമേയുള്ളൂ. ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താനുള്ള സാധ്യത 3.7% മാത്രമാണ്. പ്ലേ ഓഫിലെത്താന്‍ വെറും 1.2% ആണ് ഡല്‍ഹിയുടെ സാധ്യത. ആദ്യ രണ്ടിലെത്താന്‍ സാധ്യതയില്ല.

English Summary

The IPL 2026 playoff race is currently wide open. GT, RCB, and SRH hold the highest qualification chances. CSK and RR are fighting to reach 16 points. PBKS faces pressure after a tough loss to Delhi.

Follow Us
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്