Punjab Kings: പഞ്ചാബിന്റെ തോല്‍വിക്ക് പിന്നില്‍ ക്യാപ്റ്റന്‍ ശ്രേയസോ? ചഹലിനെ ഉപയോഗിക്കാത്തത് ആന മണ്ടത്തരം

Punjab Kings' Tactical Collapse: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് മൂന്ന് വിക്കറ്റിന് തോറ്റത് ആരാധകരെ ഞെട്ടിച്ചു. ശ്രേയസ് അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. യുസ്‌വേന്ദ്ര ചാഹലിന് ഡല്‍ഹിക്കെതിരെ ഒരോവര്‍ പോലും കൊടുക്കാത്തതാണ് ആരാധകരെ അതിശയിപ്പിച്ചത്. ഒരു ഫീല്‍ഡറായി മാത്രമാണ് ചാഹല്‍ കളിച്ചത്.

Punjab Kings: പഞ്ചാബിന്റെ തോല്‍വിക്ക് പിന്നില്‍ ക്യാപ്റ്റന്‍ ശ്രേയസോ? ചഹലിനെ ഉപയോഗിക്കാത്തത് ആന മണ്ടത്തരം

ശ്രേയസ് അയ്യർ

Updated On: 

12 May 2026 | 08:22 PM

PBKS vs DC Analysis: ഇത്തവണ ഐപിഎല്ലില്‍ ഏറ്റവും ഞെട്ടിച്ച ടീമാണ് പഞ്ചാബ് കിങ്‌സ്. ആദ്യ ഏഴു മത്സരങ്ങളില്‍ പരാജയമറിയാതെ കുതിച്ച ടീമിന് പിന്നീട് എന്തൊക്കെയോ സംഭവിച്ചു. ഏപ്രില്‍ 28-ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തിലാണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് ഈ സീസണിലെ ആദ്യ തോല്‍വി വഴങ്ങിയത്. ഇതിനു ശേഷം നടന്ന മൂന്നു മത്സരങ്ങളിലും പഞ്ചാബ് തോറ്റു. പ്ലേ ഓഫില്‍ അനായാസം എത്തുമെന്ന് പലരും ചിന്തിച്ച പഞ്ചാബ് ടീം ഇപ്പോള്‍ പോയിന്റ് ടേബിളില്‍ നാലാമതാണ്.

തിങ്കളാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് മൂന്ന് വിക്കറ്റിന് തോറ്റത് ആരാധകരെ ഞെട്ടിച്ചു. ഇതിന് പിന്നാലെ ശ്രേയസ് അയ്യര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഈ സീസണില്‍ ഇതുവരെ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്ന സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് ഡല്‍ഹിക്കെതിരെ ഒരോവര്‍ പോലും കൊടുക്കാത്തതാണ് ആരാധകരെ അതിശയിപ്പിച്ചത്. ഒരു ഫീല്‍ഡറായി മാത്രമാണ് ഡല്‍ഹിക്കെതിരെ ചാഹല്‍ കളിച്ചത്.

മാർക്കസ് സ്റ്റോയിനിസ്, യാഷ് താക്കൂർ, ബെൻ ദ്വർഷൂയിസ്, മാർക്കോ യാൻസൺ എന്നിവരെല്ലാം ഓവറിൽ 11 റണ്ണിലധികം വഴങ്ങിയപ്പോഴും ചാഹലിന് പന്ത് എറിയാന്‍ അവസരം ലഭിച്ചില്ല. ഇതിന് പിന്നിലെ ‘യുക്തി’ ആരാധകര്‍ക്ക് മാത്രമല്ല, മുന്‍ താരങ്ങള്‍ക്കും മനസിലായില്ല.

Also Read: IPL 2026: തോല്‍വിയുടെ വക്കില്‍ നിന്ന് ഡല്‍ഹിയുടെ മാസ് തിരിച്ചുവരവ്; പഞ്ചാബിനെതിരെ ത്രസിപ്പിക്കുന്ന ജയം

വിമര്‍ശിച്ച് മുന്‍ താരങ്ങള്‍

യുസ്‌വേന്ദ്ര ചാഹലിന് ഒരോവർ പോലും നൽകാതിരുന്ന ശ്രേയസ് അയ്യറുടെ തീരുമാനത്തെ മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ് രൂക്ഷമായി വിമർശിച്ചു. ചാമ്പ്യൻ ബൗളറായ ചാഹലിനെ ഉപയോഗിക്കാതിരുന്നത് ‘വിഡ്ഢിത്തം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ചാഹലിന് പന്തെറിയാൻ പോലും അവസരം ലഭിക്കുന്നില്ല. സ്റ്റോയിനിസിനേക്കാൾ വിക്കറ്റ് എടുക്കാൻ സാധ്യത ചാഹലിനാണെന്നും അദ്ദേഹം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ദൊഡ്ഡ ഗണേഷിന്റെ കുറിപ്പ്‌

ശ്രേയസ് അയ്യരുടെ തീരുമാനത്തില്‍ അമ്പരപ്പ് രേഖപ്പെടുത്തി. അക്സർ പട്ടേലോ ചാഹലോ പന്തെറിയാതിരുന്നത് വിശ്വസിക്കാനാവുന്നില്ലെന്നും, 2023 മുതൽ ഈ ഗ്രൗണ്ടിൽ പേസർമാരേക്കാൾ മികച്ച ഇക്കോണമി സ്പിന്നർമാർക്കാണെന്നും കൈഫ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

മുഹമ്മദ് കൈഫിന്റെ കുറിപ്പ്‌

ശ്രേയസ് അയ്യരുടെ പ്രതികരണം

ചാഹലിനെ പന്തേൽപ്പിക്കാൻ ആലോചിച്ചിരുന്നുവെന്നും, എന്നാൽ പന്തിന് നല്ല രീതിയിൽ സീം ലഭിച്ചതിനാലാണ് പേസർമാരെ വിശ്വസിച്ചതെന്നും ശ്രേയസ്‌ പറഞ്ഞു. ലൈനും ലെങ്തും കൃത്യമായി പാലിച്ചിരുന്നെങ്കിൽ പേസർമാർക്ക് വിക്കറ്റ് ലഭിക്കുമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അത് സംഭവിച്ചില്ലെന്നും പഞ്ചാബ് ക്യാപ്റ്റന്‍ വ്യക്തമാക്കി.

പരിശീലകൻ റിക്കി പോണ്ടിംഗിന്റെ തീരുമാനങ്ങളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ത്സരശേഷം പത്രസമ്മേളനത്തിന് സ്പിൻ ബോളിംഗ് കോച്ച് സായിരാജ് ബഹുതൂലെയെ അയച്ച പഞ്ചാബിന്റെ നീക്കവും വിചിത്രമായിരുന്നു. സാഹചര്യങ്ങൾ പേസർമാർക്ക് അനുകൂലമായതിനാലാണ് സ്പിന്നർമാരെ ഒഴിവാക്കിയതെന്നായിരുന്നു ബഹുതൂലെയുടെ ന്യായീകരണം. ബൗളിംഗിലെയും ഫീൽഡിംഗിലെയും പിഴവുകളാണ് തോൽവിക്ക് കാരണമായത്. ക്യാച്ചുകൾ കൈവിട്ടത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. വരും മത്സരങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാവില്ലെന്നും എന്നാൽ പിഴവുകൾ തിരുത്തി തിരിച്ചുവരുമെന്നും സായിരാജ് ബഹുതൂലെ വ്യക്തമാക്കി.

English Summary

After a seven-match winning streak, Punjab Kings, led by Shreyas Iyer, have faced four consecutive losses. The captain is facing heavy criticism for not giving a single over to star spinner Yuzvendra Chahal during the defeat against Delhi Capitals. Former cricketers like Dodda Ganesh and Mohammad Kaif slammed the decision, calling the move to ignore a champion bowler “senseless.” Shreyas Iyer and the coaching staff defended the tactic, stating they preferred pacers due to the seam movement available on the pitch

Follow Us
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്