IPL Fan Park Kerala 2026: കോട്ടയം ജില്ലയില്‍ ഇതാദ്യം; ഐപിഎല്‍ കാണണമെങ്കില്‍ മണര്‍കാട്ടേക്ക്‌ വിട്ടോ; അവസരം ഇന്നും നാളെയും

IPL 2026 Fan Park Kottayam Today and Tomorrow: മണര്‍കാട് ഐപിഎല്‍ ഫാന്‍ പാര്‍ക്ക് ഒരുങ്ങി.  മണര്‍കാട് പള്ളി മൈതാനത്താണ് ഫാന്‍ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഇന്നും നാളെയും നടക്കുന്ന മത്സരങ്ങള്‍ ഇവിടെയുള്ള ഫാന്‍ പാര്‍ക്കില്‍ കാണാം. ഏപ്രില്‍ 18, 19 തീയതികളിലാണ് മണര്‍കാട് ഫാന്‍ പാര്‍ക്ക് സംഘടിപ്പിച്ചിരിക്കുന്നത്.

IPL Fan Park Kerala 2026: കോട്ടയം ജില്ലയില്‍ ഇതാദ്യം; ഐപിഎല്‍ കാണണമെങ്കില്‍ മണര്‍കാട്ടേക്ക്‌ വിട്ടോ; അവസരം ഇന്നും നാളെയും

Image for representation purpose only

Edited By: 

Jenish Thomas | Updated On: 25 Apr 2026 | 11:18 AM

കോട്ടയം: ഐപിഎല്‍ മത്സരങ്ങള്‍ നേരിട്ടു കാണുന്ന അതേ ഫീലില്‍ കാണാന്‍ അവസരമൊരുക്കി, കോട്ടയം ജില്ലയിലെ മണര്‍കാട് ഫാന്‍ പാര്‍ക്ക് ഒരുങ്ങി.  മണര്‍കാട് പള്ളി മൈതാനത്താണ് ഫാന്‍ പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഇന്നും നാളെയും നടക്കുന്ന മത്സരങ്ങള്‍ ഇവിടെയുള്ള ഫാന്‍ പാര്‍ക്കില്‍ കാണാം.

രണ്ടാം ഘട്ടത്തില്‍ 18 സംസ്ഥാനങ്ങളിലെയും, ഒരു കേന്ദ്രഭരണപ്രദേശത്തെയും 30 നഗരങ്ങളിലാണ് ഫാന്‍ പാര്‍ക്കുകള്‍ ഒരുക്കിയത്. ഇതില്‍ ഏപ്രില്‍ 18, 19 തീയതികളിലാണ് മണര്‍കാട് ഫാന്‍ പാര്‍ക്ക് സംഘടിപ്പിച്ചിരിക്കുന്നത്.

മെയ് 21 വരെയുള്ള മറ്റ് തീയതികളില്‍ മംഗളഗിരി (ആന്ധ്രാപ്രദേശ്), ചമ്പ, മാണ്ഡി (ഹിമാചൽ പ്രദേശ്), ഗോലാഘട്ട്, സിൽച്ചാർ (അസം), ഇംഫാൽ (മണിപ്പൂർ) എന്നിവിടങ്ങളിലും ഫാന്‍ പാര്‍ക്ക് ഒരുക്കിയിട്ടുണ്ട്. ഓരോ വാരാന്ത്യത്തിലും വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറൻ മേഖലകളിലായി ഒന്നിലധികം ഫാൻ പാർക്കുകൾ ഉണ്ടാകും.

മണ്ണർകാട്ടെ ഫാൻ പാർക്ക്

ലൈവ് മാച്ച് സ്‌ക്രീനിങ് കൂടാതെ മ്യൂസിക്, വിനോദം, ഫുഡ് കോര്‍ട്ടുകള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍, വെര്‍ച്വല്‍ ബാറ്റിങ് സോണുകള്‍, ബൗളിങ് നെറ്റുകള്‍, ഫേസ് പെയിന്റിങ്, വിവിധ തരം ഗെയിമുകള്‍ എന്നിവയും ഫാന്‍ പാര്‍ക്കിലുണ്ടാകും.

Also Read: Cameron Green: വിട്ടുമാറാത്ത വൃക്കരോഗം; 12 വയസിന് അപ്പുറം ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍; കാമറൂണ്‍ ഗ്രീന്‍ പൊരുതിയതെങ്ങനെ?

കോട്ടയത്ത് ഇതാദ്യം

കൊച്ചിയിലും, പാലക്കാട്ടും നേരത്തെ ഫാന്‍ പാര്‍ക്കുകള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് കോട്ടയം ജില്ലയില്‍ ഫാന്‍ പാര്‍ക്ക് സജ്ജമാക്കുന്നത്. ഫാന്‍ പാര്‍ക്കിനായി തിരഞ്ഞെടുത്തത് പുതുപ്പള്ളിയാണെങ്കിലും, കൂടുതല്‍ സൗകര്യമുള്ളത് മണര്‍കാട്ടായതിനാല്‍ അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. എങ്കിലും ‘ഫാന്‍ പാര്‍ക്ക് പുതുപ്പള്ളി’ എന്ന പേരില്‍ തന്നെയാകും മണര്‍കാട്ട് സൗകര്യമൊരുക്കുക.

ശ്രദ്ധിക്കേണ്ടത്‌

ശനിയും, ഞായറും രണ്ട് മത്സരങ്ങള്‍ വീതം നടക്കുന്നതിനാല്‍ ആകെ നാല് മത്സരങ്ങള്‍ കാണാന്‍ അവസരമുണ്ട്. ഇന്ന് ആര്‍സിബി-ഡിസി, എസ്ആര്‍എച്ച്-സിഎസ്‌കെ മത്സരങ്ങളും, നാളെ ആര്‍ആര്‍-കെകെആര്‍, പിബികെഎസ്-എല്‍എസ്ജി മത്സരങ്ങളും കാണാം. ഉച്ചകഴിഞ്ഞ് 2.30 മുതലാണ് പ്രവേശനം. പ്രവേശനം സൗജന്യമാണ്. 3000-5000 പേര്‍ക്കാണ് പ്രവേശനം. ആദ്യമെത്തുന്നവര്‍ക്കാണ് മുന്‍ഗണന.

Follow Us
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ