Rohit Sharma: നീലക്കുപ്പായത്തിൽ ‘ഹിറ്റ്മാൻ’ ഇനിയില്ല? രോഹിത് ശർമ്മയോട് ‘ബൈ’ പറയാന്‍ ബിസിസിഐ
Rohit Sharma Retirement News: ലോര്‍ഡ്‌സില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം രോഹിത് ശര്‍മയുടെ ഇന്ത്യയ്ക്കായുള്ള അവസാന മത്സരമായി മാറിയേക്കാമെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം രോഹിതിനെ ഇനി ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം രോഹിതിനെ ഇനി ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

രോഹിത് ശര്‍മ
ലോര്‍ഡ്‌സില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം രോഹിത് ശര്‍മയുടെ ഇന്ത്യയ്ക്കായുള്ള അവസാന മത്സരമായി മാറിയേക്കാമെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം രോഹിതിനെ ഇനി ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതായി ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച സെലക്ഷൻ പാനൽ രോഹിത് ശർമ്മയുമായും കോച്ച് ഗൗതം ഗംഭീറുമായും സംസാരിച്ചതായാണ് വിവരം. അവസരം കാത്തിരിക്കുന്ന യശസ്വി ജയ്‌സ്വാളിനെപ്പോലെയുള്ള യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനാണ് സെലക്ഷൻ കമ്മിറ്റി ആഗ്രഹിക്കുന്നത്. കൂടാതെ 2027-ലെ ലോകകപ്പിൽ രോഹിത് ശര്‍മയ്ക്ക് ‘റോളി’ല്ലെന്ന് സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ രോഹിതിന് സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ 21 പന്തില്‍ 11 റണ്‍സാണ് രോഹിത് നേടിയത്. രണ്ടാം ഏകദിനത്തില്‍ നേടിയത് 47 പന്തില്‍ 26 റണ്‍സ് മാത്രം.
“ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം തങ്ങളുടെ പദ്ധതികളിൽ രോഹിത് ല്ലെന്ന് സെലക്ടർമാർ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് തന്റെ ഫിറ്റ്‌നസിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയതിന് ശേഷം ടീമിൽ തുടരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ അന്തിമ തീരുമാനം എടുക്കാനുള്ള പന്ത് സെലക്ടർമാർ ശർമ്മയുടെ കോർട്ടിലേക്ക് ഇട്ടുകൊടുത്തിരിക്കുകയാണ്,” ബിസിസിഐയിലെ ഒരു സ്രോതസ്സ് വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
തന്നെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ രോഹിത് അസംതൃപ്തനാണെന്നാണ് വിവരം. ബിസിസിഐയിലെ ചില ഭാരവാഹികളുമായി രോഹിത് സംസാരിച്ചിരുന്നു. അസംതൃപ്തി ഇവരുമായി പങ്കുവച്ചെന്നാണ് സൂചന. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി മനസ്സിൽ കണ്ടുകൊണ്ട്, ടീം മാനേജ്‌മെന്റുമായി കൂടിയാലോചിച്ച് യുവ താരങ്ങള്‍ക്ക് അവസരം നൽകാൻ തന്നെയാണ് സെലക്ഷൻ പാനലിന്റെ നീക്കം.
Also Read: സന്തോഷിക്കാൻ കോലിയുടെ അർധസെഞ്ച്വറി മാത്രം; ഇന്ത്യ തോറ്റു, ഇനിയും തോറ്റാൽ പരമ്പര പോകും
ഇതിന് മുന്നോടിയായി കഴിഞ്ഞ വർഷം സെലക്ഷൻ കമ്മിറ്റി രോഹിത് ശർമ്മയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കുകയും പകരം ശുഭ്‌മൻ ഗില്ലിനെ നിയമിക്കുകയും ചെയ്തിരുന്നു. 2023-ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചതാണ് ഏകദിന ക്യാപ്റ്റന്‍സിയില്‍ രോഹിത് കൈവരിച്ച ഏറ്റവും വലിയ നേട്ടം.
മോശം ഫോം തിരിച്ചടിയായി
ഇന്ത്യന്‍ ടീമില്‍ രോഹിതും, വിരാട് കോലിയുമാണ് നിലവിലെ സീനിയര്‍ താരങ്ങള്‍. കോലി മികച്ച ഫോമില്‍ തുടരുമ്പോള്‍, രോഹിതിന്റെ സമീപകാലപ്രകടനം പരിതാപകരമായിരുന്നു. ഇതാണ് തിരിച്ചടിയായത്. 2024-ലെ ലോകകപ്പ് നേട്ടത്തിന് ശേഷം ടി20യില്‍ നിന്ന് രോഹിത് ശര്‍മ വിരമിച്ചിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി 2025 മേയ് 7-ന് ഇൻസ്റ്റാഗ്രാമിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും താൻ വിരമിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. രോഹിത് ഏറെ സമ്മര്‍ദ്ദത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വഭാവിക ശൈലിയില്‍ രോഹിതിനോട് കളിക്കാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
English Summary
The upcoming Lord’s ODI could be Rohit Sharma’s final match for India. Selectors want to move on and build a younger team for the future. Rohit does not figure in plans for the 2027 World Cup. He is reportedly unhappy with this decision to phase him out.