മകളെ വിവാഹം കഴിച്ചു നൽകാത്തതിന്റെ പക! അച്ഛനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു
കിളിമാനൂർ വെള്ളല്ലൂരിലെ വിജനമായ സ്ഥലത്തുള്ള പണിതീരാത്ത കെട്ടിടത്തിൽ വച്ചായിരുന്നു ആക്രമണം നടന്നത്. സുധീഷ് എന്നയാളുടെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോകൽ നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒരു വർഷം മുമ്പ് അനിൽകുമാറിന്റെ മകളെ സുധീഷ് വിവാഹമാലോചിച്ചിരുന്നെങ്കിലും അനിൽകുമാർ ഈ വിവാഹത്തെ എതിർത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്നാണ്..........
തിരുവനന്തപുരം: ആറ്റിങ്ങലിൽ മകളെ വിവാഹം കഴിച്ചു നൽകാത്തതിന്റെ പേരിൽ പിതാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ചങ്ങലയിൽ കെട്ടിയിട്ടായിരുന്നു മർദ്ദനം. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശിയായ അനിൽകുമാറിനെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ചത്. സുധീഷ് എന്നയാളുടെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോകൽ നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒരു വർഷം മുമ്പ് അനിൽകുമാറിന്റെ മകളെ സുധീഷ് വിവാഹമാലോചിച്ചിരുന്നെങ്കിലും അനിൽകുമാർ ഈ വിവാഹത്തെ എതിർത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്നാണ് സംശയം.
ചങ്ങലയിൽ ബന്ധിച്ച ശേഷം സ്ക്രൂഡ്രൈവറും ഹെൽമറ്റും ഉപയോഗിച്ചായിരുന്നു അതിക്രമം
കിളിമാനൂർ വെള്ളല്ലൂരിലെ വിജനമായ സ്ഥലത്തുള്ള പണിതീരാത്ത കെട്ടിടത്തിൽ വച്ചായിരുന്നു ആക്രമണം നടന്നത്. വർക്കല പോലീസ് സ്ഥലത്തെത്തിയ ചങ്ങലയിൽ ബന്ധിച്ച നിലയിലുള്ള അനിൽകുമാറിനെ മോചിപ്പിച്ച ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച്, ചങ്ങലയിൽ ബന്ധിച്ച ശേഷം സ്ക്രൂഡ്രൈവറും ഹെൽമറ്റും ഉപയോഗിച്ചായിരുന്നു അതിക്രമം തുടർന്നത്. പിന്നീട് അനിൽകുമാറിന് അപകടം പറ്റിയെന്ന് വിശ്വസിപ്പിച്ച് മകനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുകയും അമ്മയെ കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞ മകനെ വിട്ടയക്കുകയും ചെയ്യുകയായിരുന്നു.
ശേഷം മകൻ വർക്കല പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ആക്രമികൾ ഓടിരക്ഷപ്പെട്ടു. അന്വേഷണത്തിൽ സംഭവസ്ഥലത്ത് നിന്നും ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട് പോലീസ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
9 വർഷമായിട്ടും പെണ്ണ് കിട്ടിയില്ല; വിവാഹ ബ്യൂറോയ്ക്ക് 8000 രൂപ പിഴ
ഭാവി വധുവിനെ ലഭിക്കുന്നതിനു വേണ്ടി വിവാഹ ബ്യൂറോയിൽ രജിസ്റ്റർ ചെയ്ത് ഒമ്പത് വർഷം കഴിഞ്ഞിട്ടും വധുവിനെ ലഭിക്കാത്തതിനെ തുടർന്ന് യുവാവിന് കണ്ണൂരിലെ വിവാഹ ബ്യൂറോ 8000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഒൻപത് വർഷമായി വിവാഹാഭ്യർത്ഥന നൽകിയിട്ടും ഒരു ക്ലൈന്റിന് അനുയോജ്യമായ വിവാഹാഭ്യർത്ഥന കണ്ടെത്തി നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പിഴ നൽകാനായി ഉത്തരവ് നൽകിയിരിക്കുന്നത്.
2016 ൽ ആണ് കണ്ണൂരുകാരനായ നഴ്സിംഗ് കോളേജ് പ്രൊഫസർ അനുയോജ്യയായ വധുവിനെ കണ്ടെത്തുന്നതിനായി ഒരു വിവാഹ ബ്യൂറോയെ സമീപിക്കുകയും ഫീസ് അടച്ച് സേവനം തേടുകയും ചെയ്തത്. കാസർഗോഡ് നിന്ന് വധുവിനെ കണ്ടെത്തി നൽകുമെന്ന് ബ്യൂറോ ഉറപ്പ് നൽകിയിരുന്നുവെങ്കിലും ആ വാഗ്ദാനം പാലിക്കുകയോ അനുയോജ്യമായ മറ്റൊരു വിവാഹാഭ്യർത്ഥന ലഭ്യമാക്കുകയോ ചെയ്തില്ലെന്ന് പരാതിയിൽ ആരോപിക്കുന്നത്.
ENGLISH SUMMARY
A father was kidnapped and brutally beaten in Attingal for not marrying off his daughter. He was tied up in chains and beaten. Anilkumar, a native of Kallambalam Vadasserikonam, was beaten by a group of people. The police’s initial conclusion is that the kidnapping was led by a man named Sudheesh.