Ranji Trophy: ചരിത്ര നിമിഷം! രഞ്ജി ട്രോഫിയില്‍ കന്നിക്കിരീടം സ്വന്തമാക്കി ജമ്മു കശ്മീര്‍

Ranji Trophy Final Jammu and Kashmir vs Karnataka: രഞ്ജി ട്രോഫിയില്‍ കന്നിക്കിരീടം സ്വന്തമാക്കി ജമ്മു കശ്മീര്‍. കര്‍ണാടകയ്‌ക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ ഇന്നിങ്‌സില്‍ നേടിയ ലീഡിന്റെ കരുത്തിലാണ് ജമ്മു കിരീടം നേടിയത്.

Ranji Trophy: ചരിത്ര നിമിഷം! രഞ്ജി ട്രോഫിയില്‍ കന്നിക്കിരീടം സ്വന്തമാക്കി ജമ്മു കശ്മീര്‍

Jammu and Kashmir Cricket Team

Updated On: 

28 Feb 2026 | 02:55 PM

രഞ്ജി ട്രോഫിയില്‍ കന്നിക്കിരീടം സ്വന്തമാക്കി ജമ്മു കശ്മീര്‍. കര്‍ണാടകയ്‌ക്കെതിരായ കലാശപ്പോരാട്ടം സമനിലയില്‍ കലാശിച്ചെങ്കിലും ആദ്യ ഇന്നിങ്‌സില്‍ നേടിയ ലീഡിന്റെ പിന്‍ബലത്തിലാണ് ജമ്മു ജേതാക്കളായത്. സ്‌കോര്‍: ജമ്മു-ആദ്യ ഇന്നിങ്‌സില്‍ 584, രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റിന് 342 ഡിക്ലയേര്‍ഡ്. കര്‍ണാടക-ആദ്യ ഇന്നിങ്‌സില്‍ 293.

247 പന്തില്‍ 121 റണ്‍സ് നേടിയ ശുഭം പണ്ഡിര്‍, 150 പന്തില്‍ 88 റണ്‍സ് നേടിയ യാവര്‍ ഹസന്‍, 138 പന്തില്‍ 72 റണ്‍സ് നേടിയ സാഹില്‍ ലോത്ര, 109 പന്തില്‍ 70 റണ്‍സ് നേടിയ കനയ്യ വാധവാന്‍, 104 പന്തില്‍ 61 റണ്‍സ് നേടിയ അബ്ദുല്‍ സമദ് എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ആദ്യ ഇന്നിങ്‌സില്‍ ജമ്മുവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

Also Read: India vs Zimbabwe: ഇന്ത്യയുടെ പ്രഹരമേറ്റ് സിംബാബ്‌വെ ‘ഠിം’! ഇനി കരീബിയന്‍ പരീക്ഷ

അഞ്ച് വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണ കര്‍ണാടകയ്ക്കായി ആദ്യ ഇന്നിങ്‌സില്‍ തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടകയ്ക്ക് വേണ്ടി മയങ്ക് അഗര്‍വാളിന് മാത്രമാണ് പോരാടാനായത്. 266 പന്തില്‍ 160 റണ്‍സാണ് അഗര്‍വാള്‍ അടിച്ചുകൂട്ടിയത്. 40-ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ വേറൊരു ബാറ്റര്‍ക്കും സാധിച്ചില്ല.

അഞ്ച് വിക്കറ്റെടുത്ത ആക്വിബ് നബി, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സുനില്‍ കുമാര്‍, യുധ്‌വിര്‍ സിങ് എന്നിവരുടെ ബൗളിങ് മികവാണ് കര്‍ണാടകയെ തകര്‍ത്തത്. 311 പന്തില്‍ 160 റണ്‍സുമായി പുറത്താകാതെ നിന്ന കമ്രാന്‍ ഇഖ്ബാലാണ് ജമ്മുവിന്റെ ടോപ് സ്‌കോറര്‍. കമ്രാനൊപ്പം 226 പന്തില്‍ 101 റണ്‍സുമായി സാഹില്‍ ലോത്രയും പുറത്താകാതെ നിന്നു. യാവര്‍ ഹസന്‍-1, ശുഭം പണ്ഡിര്‍-4, പരാസ് ദോഗ്ര-16, അബ്ദുല്‍ സമദ്-32 എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

മത്സരത്തിലെ ദൃശ്യങ്ങള്‍

Follow Us
ഫ്രിഡ്ജ് വേണ്ട, ഇനി തൈര് പുളിച്ചു പോകില്ല, വഴിയുണ്ട്
പഴം കൊണ്ടൊരു ബ്രേക്ക്ഫാസ്റ്റ് അതും 5 മിനിറ്റിൽ
മുട്ട പുഴുങ്ങിയത് കഴിക്കുമ്പോൾ കുരുമുളക് നിർബന്ധമാണോ?
ബീറ്റ്റൂട്ട് അച്ചാ‍ർ കഴിച്ചിട്ടുണ്ടോ? സിംപിൾ റെസിപ്പി ഇതാ
അവസാനം കാട്ടുപോത്ത് മാവേലിക്കര നഗരത്തിലുമെത്തി
വിവഹത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും വിമാനത്താവളത്തിൽ എത്തിയപ്പോൾ
ഹൈഡ്രജൻ ബലൂണിന് തീപിടിച്ചു. മണപ്പുള്ളിക്കാവ് വേലയ്ക്കിടെ ആനകൾ വിരണ്ടു
ഇത് കാക്ക കുളി അല്ല നായ കുളിയാണ്