സോഷ്യൽ മീഡിയ ആണോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? സുധാകരൻ നല്ല സുഹൃത്ത്: രമേശ് ചെന്നിത്തല
Ramesh Chennithala On Congress Kerala Chief Minister Controversy : മുഖ്യമന്ത്രിപദത്തെ കുറിച്ചുള്ള വിവാദങ്ങൾ പ്രവർത്തകരുടെ മനോവീര്യത്തെ കെടുത്തും. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ ആര് മുഖ്യമന്ത്രിയാകുമെന്ന് ഹൈക്കമാൻഡ് തീരൂമാനിക്കും. ഇപ്പോൾ നടക്കുന്ന ബഹളങ്ങൾക്കും വിവാദങ്ങൾക്കും യാതൊരു അർഥവുമില്ലെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി : മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടക്കുന്ന വാദങ്ങൾ പ്രവർത്തകരുടെ മനോവീര്യത്തെ കെടുത്തുമെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. വെട്ടെണ്ണി തുടങ്ങുന്നതിന് മുമ്പ് വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ ഒരർഥവുമില്ല, അത് കോൺഗ്രസിൻ്റെ ലക്ഷോപലക്ഷം പ്രവർത്തകരുടെ മനോവീര്യത്തെ കെടുത്തുകയുള്ളൂയെന്ന് രമേശ് ചെന്നിത്തല ആലുവയിൽ മാധ്യമങ്ങളോട് പറഞ്ഞു. സോഷ്യൽ മീഡിയ അല്ല കോൺഗ്രസിൻ്റെ മുഖ്യമന്ത്രി ആരാകണമെന്ന് തീരൂമാനിക്കുന്നത്. അതിനാൽ കോൺഗ്രസ് വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം വിവാദങ്ങക്ക് കാരണമായ കെ സുധാകരൻ്റെ പോസ്റ്റിനെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ‘സുധാകരൻ എൻ്റെ നല്ല സുഹൃത്താണ്’ എന്നാണ് ചെന്നിത്തല പ്രതികരിച്ചത്.
“ഇപ്പോൾ മുഖ്യമന്ത്രിപദവുമായിട്ടുള്ള വിവാദങ്ങൾ അനാവശ്യമാണ്. വോട്ടെണ്ണി തുടങ്ങുന്നതിന് മുമ്പ് ഇത്തരത്തിൽ വിവാദങ്ങൾ ഉണ്ടാക്കുന്നകിൽ ഒരർഥവുമില്ല. ഞാൻ ഏതായാലും ഈ വിവാദത്തിൽ പങ്കെടുക്കാത്ത ഒരാളാണ്. ഈ വിവാദം നമ്മളെ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ കാത്ത് നിൽക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെയും പ്രവർത്തകരുടെയും മനോവീര്യത്തെ കെടുത്താൻ സഹായിക്കത്തെയുള്ളൂ. അതുകൊണ്ട് ഇത്തരം വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞ നിൽക്കണമെന്നാണ് എൻ്റെ അഭിപ്രായം” രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരം വിവാദങ്ങൾക്ക് തനിക്ക് താൽപര്യമില്ല. സോഷ്യൽ മീഡിയയിലൂടെ അല്ല കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. അതിന് വ്യവസ്ഥാപിതമായ ഒരു സംവിധാനമുണ്ട്. കോൺഗ്രസ് ഇതാദ്യമായിട്ടല്ല മുഖ്യമന്ത്രി നിയമിക്കുന്നതും സർക്കാർ രൂപീകരിക്കുന്നതും. സമയമാകുമ്പോൾ കോൺഗ്രസിൻ്റെ ഹൈക്കമാൻഡ് ആര് മുഖ്യമന്ത്രിയാകുമെന്ന് തീരുമാനിക്കും. അതിന് മുമ്പ് താനടക്കമുള്ള ആരും വിവാദങ്ങൾ ഉണ്ടാക്കാൻ പാടില്ലയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.




അതേസമയം പുതിയ വിവാദങ്ങൾക്ക് വഴിയൊരിക്കിയ കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോൾ “സുധാകരൻ എൻ്റെ നല്ലൊരു സുഹൃത്താണ്” എന്ന് മാത്രമാണ് പ്രതികരിച്ചത്. വോട്ടെണ്ണണ്ണം, യുഡിഫിന് ഭൂരിപക്ഷം കിട്ടണം, എന്നിട്ട ഹൈക്കാൻഡ് ഉച്ചിതമായ തീരൂമാനമെടുക്കും. അല്ലാതെ വെറുതെ ബഹളം വെച്ചിട്ട് കാര്യമില്ല രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു