KCL 2026: കേരള ക്രിക്കറ്റ് ലീഗിൻ്റെ ഗ്രാൻഡ് ലോഞ്ച് ഇന്ന്; സഞ്ജു ഫാൻ ജഴ്സി അവതരിപ്പിക്കും: ട്രോഫി ടൂർ നാളെ മുതൽ

KCL 2026 Grand Launch Today: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻ്റെ ഗ്രാൻഡ് ലോഞ്ച് ഇന്ന്. തിരുവനന്തപുരത്തുവച്ചാണ് ഉദ്ഘാടനച്ചടങ്ങ്. ചടങ്ങിൽ വച്ച് ഈ സീസണിലെ ഫാൻ ജഴ്സിയും അവതരിപ്പിക്കും.

KCL 2026: കേരള ക്രിക്കറ്റ് ലീഗിൻ്റെ ഗ്രാൻഡ് ലോഞ്ച് ഇന്ന്; സഞ്ജു ഫാൻ ജഴ്സി അവതരിപ്പിക്കും: ട്രോഫി ടൂർ നാളെ മുതൽ

ഏരീസ് കൊല്ലം സെയിലേഴ്സ്

Published: 

20 Jul 2025 08:04 AM

കേരള ക്രിക്കറ്റ് ലീഗ് സീസൺ രണ്ടിൻ്റെ ഗ്രാൻഡ് ലോഞ്ച് ഇന്ന് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. കായികമന്ത്രി വി അബ്ദുറഹിമാൻ ഔദ്യോഗികമായി ചടങ്ങ് ഉദ്ഘാടനം ചെയ്യും. സഞ്ജു സാംസണും സൽമാൻ നിസാറും ചേർന്ന് ഫാൻ ജഴ്സി അവതരിപ്പിക്കും. ഈ മാസം 21 മുതലാണ് കെസിഎലിൻ്റെ ട്രോഫി ടൂർ നടക്കുക.

ചടങ്ങിൽ വച്ച് കേരള ക്രിക്കറ്റ് ലീഗിൻ്റെ ഔദ്യോഗിക മാസ്കോട്ടുകളെയും കായികമന്ത്രി അവതരിപ്പിക്കും. മാസ്കോട്ടുകൾക്ക് പേരിടാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന പേരുകൾക്ക് സമ്മാനം ലഭിക്കും. ചരിത്രത്തിലാദ്യമായി കേരള ടീമിന് രഞ്ജി ട്രോഫി ഫൈനൽ പ്രവേശത്തിനുള്ള അവസരമൊരുക്കിയ സൽമാൻ നിസാറിൻ്റെ ഹെൽമറ്റിനുള്ള പ്രത്യേക വിഡിയോ ട്രിബ്യൂട്ട് ചടങ്ങിനിടെ സ്ക്രീനിൽ പ്രദർശിപ്പിക്കും.

രാത്രി 8.30 മുതൽ പ്രമുഖ മ്യൂസിക് ബാൻഡായ ‘അഗം’ അവതരിപ്പിക്കുന്ന തത്സമയ പരിപാടി നടക്കും. ചടങ്ങിലേക്കും സംഗീതപരിപാടിയിലേക്കും പൊതുജനങ്ങൾക്ക് സൗജന്യമായി പ്രവേശിക്കാം. ഫ്രാഞ്ചൈസി ഉടമകളും കെസിഎ അധികൃതരും ചടങ്ങിൽ അംബന്ധിക്കും.

Also Read: Sanju Samson: സഞ്ജുവിന് പകരം ആരെ വേണമെങ്കിലും ആവശ്യപ്പെടാം, ഒപ്പം എട്ടേകാൽ കോടി രൂപയും; രാജസ്ഥാന് മുന്നിൽ ഓഫർ വച്ച് ചെന്നൈ

ലീഗ് കൂടുതൽ പ്രമോട്ട് ചെയ്യാൻ ഏഴ് ജില്ലകളിലൂടെ ട്രോഫി ടൂർ നടത്തും. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം തിരുവനന്തപുരം എന്നീ ജില്ലകളിലൂടെയാണ് ട്രോഫി ടൂർ നടക്കുക. ജൂലായ് 21ന് ആരംഭിക്കുന്ന ടൂർ ഓഗസ്റ്റ് 16ന് അവസാനിക്കും. ഓരോ ജില്ലയിലും നാല് ദിവസങ്ങളാവും പ്രമോഷണൽ വാഹനം ചിലവഴിക്കുക.

താരലേലത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസണാണ് ഏറ്റവുമധികം വില ലഭിച്ചത്. 26.8 ലക്ഷം രൂപ ചിലവഴിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആണ് സഞ്ജുവിനെ ടീമിലെത്തിച്ചത്. ആകെ പഴ്സിലുണ്ടായിരുന്ന പണത്തിൻ്റെ പകുതിയിലധികാവും കൊച്ചി ഫ്രാഞ്ചൈസി സഞ്ജുവിനായി ചിലവഴിച്ചു. സഞ്ജുവിൻ്റെ സഹോദരൻ സാലി സാംസണും ടീമിലുണ്ട്. സാലി സാംസണാണ് ടീം ക്യാപ്റ്റൻ. സഞ്ജു സാംസൺ വൈസ് ക്യാപ്റ്റനാണ്. 12.8 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിലെത്തിച്ച വിഷ്ണു വിനോദിനാണ് ലേലത്തുകയിൽ രണ്ടാം സ്ഥാനം ലഭിച്ചത്.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ