Kerala Cricket League Auction 2025 : സാലി സാംസണെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; സഞ്ജുവും ചേട്ടനും ഇനി ഒരു ടീമില്‍
Kerala Cricket League Auction 2025 Updates In Malayalam: ട്രിവാന്‍ഡ്രം റോയല്‍സും തൃശൂര്‍ ടൈറ്റന്‍സും സഞ്ജുവിനെ സ്വന്തമാക്കാന്‍ ആവേശത്തോടെ ലേലം വിളിച്ചെങ്കിലും പഴ്‌സിലുള്ള തുകയുടെ പകുതിയിലേറെയും മുടക്കി കൊച്ചി താരത്തെ ടീമിലെത്തിക്കുകയായിരുന്നു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു സാംസണും സഹോദരന്‍ സാലി സാംസണും ഒരേ ടീമില്‍ കളിക്കും. കൊച്ചി ബ്ലൂ ടൈഗേഴ്‌സാണ് ഇരുവരെയും സ്വന്തമാക്കിയത്. മുന്‍ സീസണിലും കൊച്ചിയുടെ താരമായിരുന്നു സാലി. അടിസ്ഥാന തുകയായ 75,000 രൂപയ്ക്കാണ് സാലിയെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് വീണ്ടും ടീമിലെത്തിച്ചത്. സി കാറ്റഗറിയിലാണ് ഓള്‍ റൗണ്ടറായ സാലി ഉള്‍പ്പെട്ടിരുന്നത്. മറ്റ് ടീമുകള്‍ താരത്തിനായി രംഗത്തെത്തിയില്ല. കേരള ക്രിക്കറ്റ് ലീഗിന്റെ ചരിത്രത്തിലെ റെക്കോഡ് തുകയ്ക്കാണ് സഞ്ജുവിനെ കൊച്ചി ടീം സ്വന്തമാക്കിയത്. 26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജു കൊച്ചി ബ്ലൂ ടൈഗേഴ്‌സിലെത്തിയത്.
ട്രിവാന്‍ഡ്രം റോയല്‍സും തൃശൂര്‍ ടൈറ്റന്‍സും സഞ്ജുവിനെ സ്വന്തമാക്കാന്‍ ആവേശത്തോടെ ലേലം വിളിച്ചെങ്കിലും പഴ്‌സിലുള്ള തുകയുടെ പകുതിയിലേറെയും മുടക്കി കൊച്ചി താരത്തെ ടീമിലെത്തിക്കുകയായിരുന്നു.
താരലേലം ഒറ്റ നോട്ടത്തില്‍
നിലനിര്‍ത്തിയവര്‍




- ഏരീസ് കൊല്ലം സെയിലേഴ്‌സ്: സച്ചിന്‍ ബേബി, ഷറഫുദ്ദീന്‍ എന്‍എം, അഭിഷേക് ജെ നായര്‍, ബിജു നാരായണ്‍
- ആലപ്പി റിപ്പിള്‍സ്: മുഹമ്മദ് അസ്ഹറുദ്ദീന്‍, അക്ഷയ് ചന്ദ്രന്‍, വിഗ്നേഷ് പുത്തൂര്‍, അക്ഷയ് ടികെ.
- കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്: രോഹന്‍ എസ് കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ, അന്‍ഫല്‍ പിഎം
- ട്രിവാന്‍ഡ്രം റോയല്‍സ്: സുബിന്‍ എസ്, ഗോവിന്ദ് ദേവ് ഡി പൈ, വിനില്‍ ടിഎസ്.
ഉയര്‍ന്ന തുക സ്വന്തമാക്കിയവര്‍ (താരം, തുക, ടീം എന്നീ ക്രമത്തില്‍)
- ബേസില്‍ തമ്പി, 8.4 ലക്ഷം, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
- ഷോണ്‍ റോജര്‍, 4.40 ലക്ഷം, തൃശൂര്‍ ടൈറ്റന്‍സ്
- സിജോമോന്‍ ജോസഫ്, 5.20 ലക്ഷം, തൃശൂര്‍ ടൈറ്റന്‍സ്
- വിനൂപ് മനോഹരന്‍, മൂന്ന് ലക്ഷം, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
- എംഎസ് അഖില്‍, 8.40 ലക്ഷം, കൊല്ലം സെയിലേഴ്‌സ്
- അഭിജിത്ത് പ്രവീണ്‍, 4.20 ലക്ഷം, ട്രിവാന്‍ഡ്രം റോയല്‍സ്
- സഞ്ജു സാംസണ്‍, 26.80 ലക്ഷം, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
- കെഎം ആസിഫ്, 3.20 ലക്ഷം, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
- അജ്‌നാസ് എം, 6.40 ലക്ഷം, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
- വിഷ്ണു വിനോദ്, 12.80 ലക്ഷം, കൊല്ലം സെയിലേഴ്‌സ്
- ബേസില്‍ എന്‍പി, 5.40 ലക്ഷം, ആലപ്പി റിപ്പിള്‍സ്
- ജലജ് സക്‌സേന, 12.40 ലക്ഷം, ആലപ്പി റിപ്പിള്‍സ്
- ശ്രീഹരി, നാല് ലക്ഷം, ആലപ്പി റിപ്പിള്‍സ്
- വരുണ്‍ നായനാര്‍, 3.20 ലക്ഷം, തൃശൂര്‍ ടൈറ്റന്‍സ്
- അഹമ്മദ് ഇമ്രാന്‍, മൂന്ന് ലക്ഷം, തൃശൂര്‍ ടൈറ്റന്‍സ്
- എസ് മിഥുന്‍, അഞ്ച് ലക്ഷം, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
- വിനോദ് കുമാര്‍ സിവി, 6.20 ലക്ഷം, തൃശൂര്‍ ടൈറ്റന്‍സ്
- അബ്ദുല്‍ ബാസിത്ത്, 6.40 ലക്ഷം, ട്രിവാന്‍ഡ്രം റോയല്‍സ്
- കൃഷ്ണപ്രസാദ്, മൂന്ന് ലക്ഷം, ട്രിവാന്‍ഡ്രം റോയല്‍സ്
- എംഡി നിധീഷ്, മൂന്ന് ലക്ഷം, തൃശൂര്‍ ടൈറ്റന്‍സ്
- വിനൂപ് മനോഹരന്‍, മൂന്ന് ലക്ഷം, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
- ആനന്ദ് കൃഷ്ണന്‍, ഏഴ് ലക്ഷം, തൃശൂര്‍ ടൈറ്റന്‍സ്
- അഖിന്‍ സത്താര്‍, മൂന്ന് ലക്ഷം, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
- ഫാനൂസ് ഫായിസ്, 4.60 ലക്ഷം, ട്രിവാന്‍ഡ്രം റോയല്‍സ്
- നിഖില്‍ എം, 5.90 ലക്ഷം, ട്രിവാന്‍ഡ്രം റോയല്‍സ്
- സച്ചിന്‍ സുരേഷ്, 5.30 ലക്ഷം, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
- അക്ഷയ് മനോഹര്‍, 3.50 ലക്ഷം, ട്രിവാന്‍ഡ്രം റോയല്‍സ്
- പവന്‍ രാജ്, 2.50 ലക്ഷം, കൊല്ലം സെയിലേഴ്‌സ്
- അജിത്ത് വി, 3.95 ലക്ഷം, ട്രിവാന്‍ഡ്രം റോയല്‍സ്
- ഇബ്‌നുള്‍ അഫ്ത്താബ്, 3.65 ലക്ഷം, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്
- സഞ്ജീവ് സതീശന്‍, 2.20 ലക്ഷം, ട്രിവാന്‍ഡ്രം റോയല്‍സ്
- മോനു കൃഷ്ണ, 2.10 ലക്ഷം, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്