AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

KKR vs PBKS: മഴ വില്ലനായി; കൊല്‍ക്കത്ത-പഞ്ചാബ് മത്സരം ഉപേക്ഷിച്ചു

Kolkata Knight Riders vs Punjab Kings: കൊല്‍ക്കത്ത 3.4 ഓവറില്‍ രണ്ട് വിക്കറ്റിന് 25 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ മത്സരം തടസപ്പെടുത്തിയത്. ആറു പന്തില്‍ എട്ട് റണ്‍സുമായി അജിങ്ക്യ രഹാനെയും, ഏഴു പന്തില്‍ ഏഴു റണ്‍സുമായി ആങ്ക്രിഷ് രഘുവന്‍ശിയുമായിരുന്നു ക്രീസില്‍. ആറു റണ്‍സെടുത്ത ഫിന്‍ അലനും, നാല് റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനുമാണ് പുറത്തായത്.

KKR vs PBKS: മഴ വില്ലനായി; കൊല്‍ക്കത്ത-പഞ്ചാബ് മത്സരം ഉപേക്ഷിച്ചു
മഴ മൂലം പിച്ച് മൂടിയിട്ടിരിക്കുന്ന നിലയില്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 27 Apr 2026 | 12:07 PM

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-പഞ്ചാബ് കിങ്‌സ് (Kolakata Knight Riders vs Punjab Kings) മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. സീസണില്‍ കൊല്‍ക്കത്തയ്ക്ക് ലഭിക്കുന്ന ആദ്യ പോയിന്റാണിത്. കൊല്‍ക്കത്ത 2.4 ഓവറില്‍ രണ്ട് വിക്കറ്റിന് 25 റണ്‍സ് എന്ന നിലയിലായിരുന്നപ്പോഴാണ് മത്സരം തടസ്സപ്പെടുത്തികൊണ്ട് മഴ പെയ്തത്.

പിന്നീട് കുറച്ചു നേരങ്ങള്‍ക്ക് ശേഷം മഴ മാറിയെങ്കിലും മത്സരം പുനഃരാരംഭിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. അഞ്ചോവര്‍ മാത്രമായി കളിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചെങ്കിലും അതും നടന്നില്ല. തുടര്‍ന്ന് രാത്രി 11 മണിയോടെ മത്സരം ഉപേക്ഷിക്കാന്‍ മാച്ച് റഫറി തീരുമാനിക്കുകയായിരുന്നു.

കെകെആർ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തൂ

ടോസ് നേടിയ കൊല്‍ക്കത്ത ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ കൊല്‍ക്കത്ത തകര്‍ച്ച നേരിട്ടു. രണ്ടാം ഓവറില്‍ ഓപ്പണർ ഫിന്‍ അലനെയും, താരലേലത്തിലെ വില കൂടിയ താരം കാമറൂണ്‍ ഗ്രീനിനെയും പുറത്താക്കി സേവ്യര്‍ ബാര്‍ട്ട്‌ലെറ്റാണ് ആതിഥേയര്‍ക്ക് ഇരട്ടപ്രഹരം നല്‍കിയത്. ഏഴു പന്തില്‍ ആറു റണ്‍സാണ് അലന്‍ നേടിയത്. കാമറൂണ്‍ ഗ്രീന്‍ രണ്ട് പന്തില്‍ നാലു റണ്‍സെടുത്തു.

Also Read: Cameron Green: 25 കോടിയുടെ മുതല്‍ 25 സെക്കന്‍ഡ് പോലും ക്രീസിലില്ല; ആ പൈസ വല്ല പാവങ്ങള്‍ക്കും കൊടുത്തിരുന്നെങ്കില്‍! കാമറൂണ്‍ ഗ്രീനിനെതിരെ ആരാധകര്‍

കെകെആറിന് ആകെ കിട്ടിയ ഒരു പോയിൻ്റ്

ആറു പന്തില്‍ എട്ട് റണ്‍സുമായി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും, ഏഴു പന്തില്‍ ഏഴു റണ്‍സുമായി ആങ്ക്രിഷ് രഘുവന്‍ശിയുമായിരുന്നു ക്രീസില്‍. സീസണില്‍ ഇതുവരെ ഒരു ജയം പോലും നേടാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചിട്ടില്ല. ഇന്നത്തെ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചത് കൊണ്ട് ആശ്വാസമായി ഒരു പോയിൻ്റ് കെകെആറിന് ലഭിക്കുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സിനോട് ആറു വിക്കറ്റിനും, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 65 റണ്‍സിനുമാണ് ഇതിന് മുമ്പ് സീസണിൽ മത്സരങ്ങളിൽ കെകെആർ തോറ്റത്.

മറുവശത്ത്, ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സ് മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും പഞ്ചാബ് ജയിച്ചു. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിനും, രണ്ടാമത്തേതില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് വിക്കറ്റിനും തോല്‍പിച്ചു.

Follow Us