KKR vs GT: ഇങ്ങനെയൊരു തോല്‍വി ടീം; കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ അനുവാദമില്ല! ഗുജറാത്തും തരിപ്പണമാക്കി

Kolkata Knight Riders vs Gujarat Titans: തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരങ്ങള്‍ ഇനിയും ബാക്കി! സീസണിലെ അഞ്ചാം തോല്‍വിയാണ് കൊല്‍ക്കത്ത ഇന്ന് വഴങ്ങിയത്. ആറു മത്സരങ്ങളാണ് ഇതുവരെ കൊല്‍ക്കത്ത കളിച്ചത്. ഒരെണ്ണം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനോട് 5 വിക്കറ്റിനാണ് കൊല്‍ക്കത്ത തോറ്റത്.

KKR vs GT: ഇങ്ങനെയൊരു തോല്‍വി ടീം; കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ അനുവാദമില്ല! ഗുജറാത്തും തരിപ്പണമാക്കി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍

Edited By: 

Jenish Thomas | Updated On: 25 Apr 2026 | 11:23 AM

അഹമ്മദാബാദ്: ഐപിഎല്‍ 2026-ല്‍ തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരങ്ങള്‍ ഇനിയും ബാക്കി! സീസണിലെ അഞ്ചാം തോല്‍വിയാണ് കൊല്‍ക്കത്ത ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ വഴങ്ങിയത്. ഇതുവരെ ആറു മത്സരങ്ങളാണ് കൊല്‍ക്കത്ത കളിച്ചത്. അതില്‍ ഒരെണ്ണം മഴ മൂലം ഉപേക്ഷിച്ച് ലഭിച്ച ഒരു റൺസ് മാത്രമാണ് കെകെആറിന് ആശ്വാസമായിട്ടുള്ളത്. ഗുജറാത്ത് ടൈറ്റന്‍സിനോട് അഞ്ച്‌ വിക്കറ്റിനാണ് കൊല്‍ക്കത്ത തോറ്റത്. 181 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ഗുജറാത്ത് മറികടന്നു.

ഗ്രീൻ മാത്രം തിളങ്ങി

ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 180 റണ്‍സിന് ഓള്‍ ഔട്ടായി. 55 പന്തില്‍ 79 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനൊഴികെയുള്ള മറ്റ് കെകെആർ ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഗോള്‍ഡന്‍ ഡക്കായിരുന്നു.

മറ്റ് കൊല്‍ക്കത്ത ബാറ്റര്‍മാരുടെ സ്‌കോറുകള്‍ ഇങ്ങനെ: ടിം സെയിഫെര്‍ട്ട്-14 പന്തില്‍ 19, അജിങ്ക്യ രഹാനെ-ഗോള്‍ഡന്‍ ഡക്ക്, ആങ്ക്രിഷ് രഘുവന്‍ശി-നാലു പന്തില്‍ എട്ട്, റോവ്മാന്‍ പവല്‍-20 പന്തില്‍ 27, അനുകുല്‍ റോയ്-ഏഴു പന്തില്‍ ഒമ്പത്, റിങ്കു സിങ്-രണ്ട് പന്തില്‍ ഒന്ന്, രമണ്‍ദീപ് സിങ്-എട്ട് പന്തില്‍ 17, സുനില്‍ നരൈന്‍-അഞ്ച് പന്തില്‍ പൂജ്യം, കാര്‍ത്തിക് ത്യാഗി-നാലു പന്തില്‍ 6, വൈഭവ് അറോറ-0 നോട്ടൗട്ട്.

Also Read: Cameron Green: വിട്ടുമാറാത്ത വൃക്കരോഗം; 12 വയസിന് അപ്പുറം ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍; കാമറൂണ്‍ ഗ്രീന്‍ പൊരുതിയതെങ്ങനെ?

മൂന്ന് വിക്കറ്റെടുത്ത കഗിസോ റബാഡ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ് എന്നിവര്‍ മികച്ച പ്രകടനം ജിടിക്കായി പുറത്തെടുത്തു. അശോക് ശര്‍മയും രണ്ട് വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. എന്നാല്‍ അശോകും, റാഷിദും 40-ലേറെ റണ്‍സ് വിട്ടുകൊടുത്തു.

ഗുജറാത്തിനെ ക്യാപ്റ്റൻ നയിച്ചു

50 പന്തില്‍ 86 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ്‌ ഗുജറാത്തിനെ വിജയത്തിലേക്ക് എത്തിച്ചത്. സായ് സുദര്‍ശന്‍-16 പന്തില്‍ 22, ജോസ് ബട്ട്‌ലര്‍-15 പന്തില്‍ 25, വാഷിങ്ടണ്‍ സുന്ദര്‍-13 പന്തില്‍ 13, ഗ്ലെന്‍ ഫിലിപ്‌സ്-16 പന്തില്‍ 19, രാഹുല്‍ തെവാട്ടിയ-ആറു പന്തില്‍ ഏഴ് നോട്ടൗട്ട്, ഷാരൂഖ് ഖാന്‍-രണ്ട് പന്തില്‍ മൂന്ന് നോട്ടൗട്ട്‌ എന്നിങ്ങനെയാണ് മറ്റ് ഗുജറാത്ത് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

Loading...
Unable to load recommendations.
Follow Us
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്