Ruturaj Gaikwad: റുതുരാജിനെ പുറത്താക്കൂ! സഞ്ജുവിനൊപ്പം ഉര്‍വിള്‍ ഓപ്പണറാകട്ടെ; ആരാധകര്‍ കലിപ്പില്‍

CSK fans criticize Ruturaj Gaikwad: റുതുരാജ് ഗെയ്ക്‌വാദിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റുതുരാജ് ഒഴികെയുള്ള ബാറ്റര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വളരെ മോശം പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ ഇതുവരെ പുറത്തെടുത്തത്. നാല് മത്സരങ്ങളില്‍ നിന്ന് റുതുരാജ് നേടിയത് 56 റണ്‍സ് മാത്രം.

Ruturaj Gaikwad: റുതുരാജിനെ പുറത്താക്കൂ! സഞ്ജുവിനൊപ്പം ഉര്‍വിള്‍ ഓപ്പണറാകട്ടെ; ആരാധകര്‍ കലിപ്പില്‍

റുതുരാജ് ഗെയ്ക്‌വാദ്

Edited By: 

Jenish Thomas | Updated On: 26 Apr 2026 | 04:12 PM

ചെന്നൈ: ഐപിഎല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിനെതിരെ (Ruturaj Gaikawad) രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ക്രീസിലെത്തിയ ബാറ്റര്‍മാരില്‍ റുതുരാജ് ഒഴികെയുള്ളവര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മന്ദഗതിയില്‍ ബാറ്റു ചെയ്ത ക്യാപ്റ്റൻ റുതുരാജ് 18 പന്തില്‍ 15 റണ്‍സെടുത്ത് മടങ്ങി. അക്‌സര്‍ പട്ടേലിന്റെ പന്തില്‍ പഥും നിസങ്ക ക്യാച്ചെടുത്താണ് ഗെയ്ക്വാദ് പുറത്തായത്.

പുറത്താകാതെ 56 പന്തില്‍ 115 റണ്‍സെടുത്ത സഞ്ജു സാംസണ്‍, പുറത്താകാതെ 10 പന്തില്‍ 20 റണ്‍സെടുത്ത ശിവം ദുബെ, 36 പന്തില്‍ 59 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഔട്ടായ ആയുഷ് മാത്രെ എന്നിവരുടെ ബാറ്റിങ് മികവിൽ 212 റണ്‍സാണ് ഡല്‍ഹിക്കെതിരെ ചെന്നൈ നേടിയത്. ടീം മികച്ച സ്‌കോര്‍ നേടിയെങ്കിലും റുതുരാജിന്റെ മെല്ലെപ്പോക്ക് ചെന്നൈയ്ക്ക് ആശങ്കയാണ്. അതു ഓപ്പണിങ്ങിൽ ഇങ്ങനെ മെല്ലപ്പോക്ക് ടീമിൻ്റെ സ്കോറിങ്ങിനെ ബാധിക്കുമെന്നാണ് ആരാധകരുടെ ആശങ്ക.

Also Read: Sanju Samson: ഫോമിലേക്ക് തിരികെയെത്തി സഞ്ജു സാംസണ്‍; 52 പന്തില്‍ സെഞ്ചുറി

അതേസമയം റുതുരാജിന് പകരം സഞ്ജു സാംസണെ ക്യാപ്റ്റനാക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നത്. അവസരം കാത്തിരിക്കുന്ന ഉര്‍വിള്‍ പട്ടേലിനെ സഞ്ജുവിനൊപ്പം ഓപ്പണറാക്കണമെന്നാണ് ആരാധകരുടെ മറ്റൊരു ആവശ്യം ഉന്നയിക്കുന്നുണ്ട്.

ആരാധകരുടെ ചില പ്രതികരണങ്ങള്‍:

റുതുരാജിന്റെ പ്രകടനം

ഈ സീസണില്‍ വളരെ മോശം പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ ഇതുവരെ പുറത്തെടുത്തത്. സീസണിൽ ഇതുവരെ കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്ന് നേടിയത് ആകെ 56 റണ്‍സ് മാത്രം. രാജസ്ഥാന്‍ റോയല്‍സിനെതിരെ 11 പന്തില്‍ 6, പഞ്ചാബ് കിങ്‌സിനെതിരെ 22 പന്തില്‍ 28, ആര്‍സിബിക്കെതിരെ മൂന്ന് പന്തില്‍ ഏഴ് എന്നിങ്ങനെയാണ് താരം ഇതുവരെ സ്‌കോര്‍ ചെയ്തത്.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്