Sanju Samson: ഫോമിലേക്ക് തിരികെയെത്തി സഞ്ജു സാംസണ്‍; 52 പന്തില്‍ സെഞ്ചുറി
Sanju Samson returns to form: ഫോമിലേക്ക് തിരികെയെത്തി മലയാളി താരം സഞ്ജു സാംസണ്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ താരം 26 പന്തില്‍ അര്‍ധ ശതകം നേടി. ഒമ്പത് ഫോറുകളടങ്ങുന്നതാണ് സഞ്ജുവിന്റെ പ്രകടനം. ഒരു സിക്‌സ് പോലും അടിക്കാതെയാണ് സഞ്ജു അര്‍ധ ശതകം തികച്ചത്.
ചെന്നൈ: ആദ്യ മൂന്ന് മത്സരങ്ങളിലെ നിരാശയ്ക്ക് ശേഷം ഫോമിലേക്ക് തിരികെയെത്തി മലയാളി താരം സഞ്ജു സാംസണ്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 52 പന്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. താരം 56 പന്തില്‍ 115 റണ്‍സുമായി പുറത്താകാതെ നിന്നു. 15 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു പ്രകടനം.
26 പന്തിലാണ് സഞ്ജു അര്‍ധ ശതകം നേടിയത്. ഒരു സിക്‌സ് പോലും അടിക്കാതെയാണ് സഞ്ജു അര്‍ധ ശതകം തികച്ചത്. 33-ാം പന്തിലാണ് സഞ്ജു ആദ്യ സിക്‌സ് നേടുന്നത്. ടോസ് നേടിയ ഡല്‍ഹി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇതാദ്യമായാണ് താരം രണ്ടക്കം കടക്കുന്നത്.
ആദ്യ മൂന്ന് മത്സരങ്ങളിലും തീര്‍ത്തും നിരാശജനകമായിരുന്നു സഞ്ജുവിന്റെ പ്രകടനം. 6, 7, 9 എന്നിങ്ങനെയായിരുന്നു ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു നേടിയ സ്‌കോറുകള്‍. ഇതോടെ സഞ്ജുവിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ചെന്നൈ ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു ഇന്ന് പുറത്തെടുത്തത്.
Also Read: PBKS vs SRH: സൂര്യയുടെ പിന്‍ഗാമിയാകുമോ ശ്രേയസ്? ക്യാപ്റ്റന്റെ കരുത്തില്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം
ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നെങ്കിലും, ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ ആ മികവ് തുടരാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. സഞ്ജു അടക്കമുള്ള താരങ്ങളുടെ മോശം പ്രകടനം ചെന്നൈയുടെ പ്രകടനത്തെയും ബാധിച്ചിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റ ചെന്നൈ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്. എന്നാല്‍ സഞ്ജു ഫോമിലേക്ക് തിരികെയെത്തിയത് ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
സഞ്ജുവിന്റെ ബാറ്റിങ്
Stroke-filled 👌👌
Sanju Samson maximising the powerplay to full effect 💛
Updates ▶️ https://t.co/BzGc6O65jX #TATAIPL | #KhelBindaas | #CSKvDC | @IamSanjuSamson | @ChennaiIPL pic.twitter.com/vH2jZFj6oU
— IndianPremierLeague (@IPL) April 11, 2026
എന്നാല്‍, ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് വീണ്ടും ഫോം ഔട്ടായത് ചെന്നൈയ്ക്ക് തിരിച്ചടിയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മന്ദഗതിയിലായിരുന്നു റുതുരാജിന്റെ ബാറ്റിങ്. 18 പന്തില്‍ 15 റണ്‍സ് മാത്രമാണ് റുതുരാജിന് നേടാനായത്. അക്‌സര്‍ പട്ടേലിന്റെ പന്തില്‍ പഥും നിസങ്കയ്ക്ക് ക്യാച്ച് നല്‍കിയാണ് റുതുരാജ് മടങ്ങിയത്.