Sanju Samson: “സഞ്ജുവിനെ വെറുതെ വിടൂ, അദ്ദേഹം സ്വതന്ത്രമായി കളിക്കട്ടെ”! പിന്തുണച്ച് മുന്‍ വനിതാതാരം

Anjum Chopra's Big Statement on Sanju Samson: സഞ്ജു സാംസണെ പിന്തുണച്ച് അഞ്ചും ചോപ്ര രംഗത്തെത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥാനത്തെക്കുറിച്ച് സഞ്ജു സാംസൺ നിരന്തരം ചോദ്യങ്ങൾ നേരിടേണ്ടി വരുന്നത് ശരിയല്ലെന്നും അദ്ദേഹത്തെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണമെന്നും അഞ്ചും ചോപ്ര.

Sanju Samson: സഞ്ജുവിനെ വെറുതെ വിടൂ, അദ്ദേഹം സ്വതന്ത്രമായി കളിക്കട്ടെ! പിന്തുണച്ച് മുന്‍ വനിതാതാരം

Anjum Chopra supports Sanju Samson

Updated On: 

20 Sep 2026 | 03:06 PM

ഇന്ത്യയുടെ ടി20 ടീമില്‍ ഒരു കാലത്തും നിര്‍ഭയത്തോടെ കളിക്കാനുള്ള സാഹചര്യം സഞ്ജു സാംസണിന് ലഭിച്ചിരുന്നില്ല. എപ്പോഴും, ഏതെങ്കിലും താരത്തോട് പടവെട്ടിയാണ് താരം മുന്നേറിയിരുന്നത്. ഒരു മത്സരത്തില്‍ പിഴച്ചാല്‍ മറ്റൊരു താരത്തിന് വേണ്ടി വഴിമാറേണ്ടി വരുന്നതായിരുന്നു സ്ഥിതി. ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ തുടങ്ങി പല താരങ്ങളും സഞ്ജുവിന് ഭീഷണി സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍, 15-കാരന്‍ വൈഭവ് സൂര്യവംശിയോടാണ്‌ സഞ്ജു ടീമിലെ സ്ഥാനത്തിനായി പൊരുതുന്നത്. ഒന്നോ രണ്ടോ മത്സരങ്ങളില്‍ സഞ്ജു നിറംമങ്ങിയാല്‍ സൂര്യവംശി പ്ലേയിങ് ഇലവനിലെത്തും. പിന്നെ തിരിച്ചുവരാന്‍ സഞ്ജു ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടി വരും.

എന്നാല്‍ സഞ്ജുവിനെ പിന്തുണച്ച് മുന്‍ വനിതാതാരം അഞ്ചും ചോപ്ര രംഗത്തെത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥാനത്തെക്കുറിച്ച് സഞ്ജു സാംസൺ നിരന്തരം ചോദ്യങ്ങൾ നേരിടേണ്ടി വരുന്നത് ശരിയല്ലെന്നും അദ്ദേഹത്തെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണമെന്നും മുൻ ഇന്ത്യൻ ഓപ്പണർ അഞ്ചും ചോപ്ര എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സഞ്ജുവിനെ വെറുതെവിടൂ!

സഞ്ജു സാംസണെ അദ്ദേഹത്തിന്റെ രീതിയിൽ കളിക്കാൻ അനുവദിക്കണമെന്ന് അഞ്ചും ചോപ്ര അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിക്കണം. ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ എപ്പോഴും സമ്മർദ്ദവും മത്സരവും ഉണ്ടാകുമെന്നും, മികച്ച രീതിയിൽ പ്രകടനം തുടരേണ്ടതുണ്ടെന്ന് ഓരോ കളിക്കാരനും ബോധ്യമുണ്ടെന്നും അഞ്ചും ചോപ്ര പറഞ്ഞു.

Also Read: India vs Japan T20: 300 റണ്‍സ് ലോഡിങ്? സാനോ ഗ്രൗണ്ടിൽ തീപ്പൊരി പാറുമോ? റെക്കോർഡുകൾ തകർത്തെറിയാൻ സഞ്ജുവും അഭിഷേകും

എന്നാൽ തന്റെ ടീമിലെ സ്ഥാനത്തിന് മേൽ എപ്പോഴും ഒരു ചോദ്യചിഹ്നം തൂങ്ങിനിൽക്കാൻ ഒരു കളിക്കാരനും ആഗ്രഹിക്കില്ല. പുതിയൊരു പ്രതിഭ വരുമ്പോഴേക്കും നിലവിലുള്ള കളിക്കാരന് പകരം മറ്റൊരാളെ കണ്ടെത്തുകയല്ല വേണ്ടത്. ഇവർ എല്ലാവരും ഇന്ത്യൻ താരങ്ങളും മികച്ച നിലവാരമുള്ള ക്രിക്കറ്റർമാരുമാണെന്ന് അവർ വ്യക്തമാക്കി.

ഇന്ത്യക്ക് മികച്ച പ്രതിഭകളുടെ വലിയൊരു നിര തന്നെയുണ്ട് എന്നത് ഭാഗ്യകരമായ കാര്യമാണ്. എന്നാൽ ഓരോ കളിക്കാരനും തങ്ങളുടെ കഴിവ് തെളിയിക്കാൻ അർഹമായ ഇടം നൽകണം. ഒരു യുവതാരം കടന്നുവന്നു എന്നതുകൊണ്ട് മാത്രം, നിലവിൽ സിസ്റ്റത്തിലുള്ള കളിക്കാരുടെ മൂല്യം പെട്ടെന്ന് ഇല്ലാതാകുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.

സൂര്യവംശി വളരെ മികച്ച ഒരു പ്രതിഭയാണ്. അദ്ദേഹം ഇതിനകം തന്നെ ഇന്ത്യൻ ടീമിന്റെ ഘടനയിലേക്ക് എത്തിക്കഴിഞ്ഞു, ഭാവിയിലും പരിഗണനയിലുണ്ടാകും. എന്നാൽ സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഋതുരാജ് ഗെയ്ക്‌വാദ്, റിങ്കു സിങ് തുടങ്ങിയ കളിക്കാരും കഠിനാധ്വാനം ചെയ്താണ് അവസരങ്ങൾ നേടിയെടുത്തതെന്ന് നാം ഓർക്കണമെന്ന് അഞ്ചും ചോപ്ര കൂട്ടിച്ചേർത്തു.

English Summary

Former India opener Anjum Chopra urged team management to let Sanju Samson play freely. She stressed that players shouldn’t constantly face question marks over their team spots. Emerging young talents should not diminish the value of established hard-working cricketers. Players like Sanju, Abhishek Sharma, Ruturaj Gaikwad, and Rinku Singh have earned their opportunities.

Loading...
Unable to load recommendations.
Follow Us
റൺമല കയറി സ്മൃതി മന്ദാനയ്ക്ക് ചരിത്ര നേട്ടം
ഈ ഭക്ഷണങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കും
കല്ലുപോലെയുള്ള കപ്പയും വേവും! പാചകത്തിന് ഈ ട്രിക്ക് പരീക്ഷിക്കൂ
ഹ്യുണ്ടായിയുടെ പുത്തൻ എസ്.യു.വി വിപണയിലേക്ക്
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്